രജിത്തിനെ പുറത്താക്കി ബിഗ് ബോസ്! അമ്മയുടെ കൈ ഒടിഞ്ഞ വാര്‍ത്ത കേട്ട് സങ്കടപ്പെട്ട് രേഷ്മ
ഇന്നത്തെ ദിവസം രേഷ്മ നിറഞ്ഞ് നിന്നൊരു എപ്പിസോഡ് ആയിരുന്നു. കണ്ണില്‍ മുളക് തേച്ചതോടെ വേദന അനുഭവിച്ച മത്സരാര്‍ഥിയോട് പലതവണ തങ്ങളുടെ വിഷമം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ചെയ്ത് പോയ തെറ്റിന് മാപ്പ് പറഞ്ഞ് എത്തിയ രജിത്തിനെ നിരാശനാക്കിയ പ്രതികരണമായിരുന്നു രേഷ്മ കൊടുത്തത്. അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ച് കൊണ്ട് വരുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്.
പരസ്യമായി മാപ്പ് പറഞ്ഞതോടെ താന്‍ ക്ഷമിച്ചതായി രേഷ്മ അറിയിച്ചു. എന്നാല്‍ അമ്മയ്ക്ക് സംഭവിച്ച അപകട വാര്‍ത്ത കൂടി അറിഞ്ഞതോടെ രജിത്തിനെ ബിഗ് ബോസിലേക്ക് തിരിച്ച് കൊണ്ട് വരണ്ട എന്ന് തന്നെയായിരുന്നു രേഷ്മ തീരുമാനം എടുത്തത്.

രജിത്ത് കുമാര്‍ ബിഗ് ബോസിലേക്ക് വരുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ രേഷ്മയോട് സംസാരിച്ചിരുന്നു. ബാക്കി എല്ലാ മത്സരാര്‍ഥികളും രജിത്തിനോട് ക്ഷമിച്ചു. അദ്ദേഹം മനഃപൂര്‍വ്വം ചെയ്തത് അല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

രജിത്ത് കുമാര്‍ ബിഗ് ബോസിലേക്ക് വരുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അദ്ദേഹത്തെ പുറത്താക്കിയിരിക്കുകയാണ്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ രേഷ്മയോട് സംസാരിച്ചിരുന്നു. ബാക്കി എല്ലാ മത്സരാര്‍ഥികളും രജിത്തിനോട് ക്ഷമിച്ചു. അദ്ദേഹം മനഃപൂര്‍വ്വം ചെയ്തത് അല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

അദ്ദേഹം മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം ഉണ്ടാക്കണ്ട. ക്ഷമിച്ച് വിട്ടേക്കാന്‍ രേഷ്മയുടെ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ രജിത്തിനോട് രേഷ്മ ക്ഷമിച്ചെന്ന് പറഞ്ഞാലും തിരിച്ച് ബിഗ് ബോസിലേക്ക് വരുന്നതിനോട് യോജിക്കുന്നില്ലെന്ന നിലപാടിലായിരുന്നു. അതിന് കാരണം ഇനിയും ഇവിടെ വന്ന് എന്നെ അല്ലെങ്കില്‍ മറ്റ് ആരെയെങ്കിലും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്ന് രേഷ്മ പറഞ്ഞു.

രേഷ്മയോട് വികാരനിര്‍ഭരമായി തന്നെ രജിത്ത് മാപ്പ് പറഞ്ഞു. അദ്ദേഹത്തിന് ക്ഷമ കൊടുക്കുന്നതായും രേഷ്മ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തിരിച്ച് വരുന്നതിനെ താന്‍ എതിര്‍ക്കുന്നു. എന്നോട് തീരുമാനം എടുക്കാന്‍ പറഞ്ഞാല്‍ അതാണ് ഉത്തരമെന്നും രേഷ്മ അിയിച്ചു. ഇതിനിടെ രേഷ്മയുടെ അമ്മയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു. രജിത്തുമായി പ്രശ്‌നം നടന്നത് അറിഞ്ഞ് അങ്ങോട്ടേക്ക് വരുന്നതിനിടെ തെന്നി വീണ് കൈയ്ക്ക് ചെറിയ പരിക്ക് പറ്റി. അത് ചെറിയ സര്‍ജറി ചെയ്തിരുന്നതായും അവതാരകന്‍ പറഞ്ഞിരുന്നു.

ഇതോടെ രജിത്തുമായിട്ടുള്ള പ്രശ്‌നത്തെക്കാള്‍ തന്റെ മനസില്‍ ഇപ്പോള്‍ ഉള്ളത് അമ്മയുടെ കാര്യമായിരുന്നു. നേരത്തെ അഞ്ച് തവണ കാലിന് പരിക്ക് പറ്റി സര്‍ജറി ചെയ്താണ് അമ്മ കഴിയുന്നതെന്നും ഈ സംഭവത്തില്‍ വീണ്ടും കൈയ്ക്ക് പരിക്ക് പറ്റിയത് രേഷ്മയെ ചൊടിപ്പിച്ചു. ഇതിനിടെയും മോഹന്‍ലാല്‍ ചെറിയ രീതിയില്‍ ഉപദേശം നല്‍കിയിരുന്നു. രജിത്ത് പശ്ചാതപിച്ച് വീടിന് ഉള്ളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും എടുത്ത തീരുമാനത്തില്‍ രേഷ്മ ഉറച്ച് നിന്നു. ഇതോടെ രജിത്തിന് പുറത്തേക്ക് പോകാമെന്ന നിര്‍ദ്ദേശം മോഹന്‍ലാല്‍ നല്‍കി.


Click it and Unblock the Notifications