രജിത്തിനെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചു! ഫുക്രുവിനും വീണയ്ക്കുമെതിരെ ആരോപണവുമായി താരം

വ്യത്യസ്തങ്ങളായ പല ടാസ്‌കുകളുമാണ് ബിഗ് ബോസിന് ആരാധകരെ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ ടാസ്‌ക് ആര്‍ക്കും കാര്യമായി മനസിലാകാത്തതിനെ തുടര്‍ന്ന് കാര്യമായ വിജയം ആയില്ല. എങ്കിലും മോശമില്ലാത്ത പ്രകടനമായിരുന്നു മത്സരാര്‍ഥികള്‍ കാഴ്ച വെച്ച് കൊണ്ടിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ മറ്റെല്ലാ ടാസ്‌കുകളെക്കാളും രസകരം ക്യാപ്റ്റന്‍സി ടാസ്‌കാണ്.

ക്യാപ്റ്റനായാല്‍ വീട്ടിലെ എല്ലാവരുടെയും മേല്‍ അധികാരം വരും എന്ന് മാത്രമല്ല എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാമെന്നുള്ള ഗുണവുമുണ്ട്. അതിനാല്‍ തന്നെ ക്യാപ്റ്റന്‍സിയ്ക്ക് വേണ്ടിയാണ് ഓരോരുത്തരും കൂടുതല്‍ മത്സരിക്കാറുള്ളത്. നിലവില്‍ പ്രദീപ് ചന്ദ്രനായിരുന്നു ക്യാപ്റ്റന്‍. അടുത്ത ക്യാപ്റ്റനുള്ള മത്സരം കഴിഞ്ഞ ദിവസം നടന്നു.

Recommended Video

Bigg Boss Malayalam : Planned Attack Against D Rajith Kumar | FilmiBeat Malayalam

 ക്യാപറ്റന്‍സി ടാസ്‌ക

പുതിയ ആഴ്ചയിലേക്ക് ക്യാപ്റ്റനെ കണ്ടെത്തുന്നതിനായി ടാസ്‌ക് കൊടുത്തിരുന്നു. വീണ, ഫുക്രു, രജിത് എന്നിവരായിരുന്നു മത്സരിച്ചത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ള ഗെയിമില്‍ മൂവരും നല്ല രീതിയില്‍ തന്നെ കളിച്ചിരുന്നു. എന്നാല്‍ വീണയും ഫുക്രുവും ഒരുമിച്ചെത്തിയതോടെ രജിത്ത് മത്സരത്തിനിടെ നിലത്ത് വീണിരുന്നു. പിന്നാലെ താന്‍ ഇനി ഗെയിം തുടരുന്നില്ലെന്ന് പറഞ്ഞ് ഡോ. രജിത്ത് മത്സരത്തില്‍ നിന്നും പുറത്ത് പോവുകയും ചെയ്തു.

ക്യാപറ്റന്‍സി ടാസ്‌ക

എന്നാലിത് തന്നെ അവര്‍ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചതാണെന്നാണ് പറയുകയാണ് രജിത്തിപ്പോള്‍. അടുക്കളയില്‍ നിന്നും പ്രദീപ് ചന്ദ്രനോട് സംസാരിക്കവേയായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌കിനെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്. മത്സരത്തില്‍ ആദ്യ റൗണ്ടില്‍ അവര്‍ രണ്ട് പേരും ഒരുമിച്ചിട്ട് എന്നെ അറ്റാക്ക് ചെയ്യുകയായിരുന്നു. ഇതാണ് എലിമിനേഷന്റെ കാര്യത്തിലും ഞാന്‍ ആകുലതയോടെ ചോദിക്കുന്നത്. ചേട്ടനോട് വിരോധമുള്ളവരാണ് കൂടുതലും നോമിനേറ്റ് ചെയ്യുന്നതെന്ന് പ്രദീപും രജിത്തിനോട് പറയുന്നു.

ക്യാപറ്റന്‍സി ടാസ്‌ക

ഇതേ കാര്യമാണ് പിന്നീട് വീണയും ആര്യയും തമ്മില്‍ സംസാരിച്ചത്. മത്സരത്തെ കുറിച്ചുള്ള അനുഭവങ്ങളായിരുന്നു വീണ പങ്കുവെച്ചത്. പുള്ളി വീണത് കഷ്ടമായി തനിക്ക് തോന്നി. എങ്കിലും മത്സരത്തിനിടെ രജിത്ത് തന്നെ കാലും കൈയുമൊക്കെ പൊക്കി അടിച്ചെന്ന് വീണ പറയുന്നു. രജിത്ത് ഇന്റലിജെന്‍ഡാണ്. ബുദ്ധി കൊണ്ടാണ് അദ്ദേഹം കളിക്കുന്നതെന്നാണ് ആര്യയുടെ അഭിപ്രായം. എന്തൊക്കെ സംഭവിച്ചാലും ഗെയിമില്‍ നിന്നും പുറത്ത് പോവരുതായിരുന്നെന്നും മത്സരത്തില്‍ പിടിച്ച് നില്‍ക്കണമായിരുന്നെന്നും ആര്യ സൂചിപ്പിച്ചു.

 ക്യാപറ്റന്‍സി ടാസ്‌ക

അതേ സമയം പുള്ളിയെ ഞങ്ങള്‍ ടാര്‍ഗറ്റ് ചെയ്തതായി തോന്നിയിട്ടുണ്ടാവാം അതായിരിക്കും പുറത്ത് പോയതെന്ന് വീണ വ്യക്തമാക്കുന്നു. കളിച്ച് നിന്നിരുന്നേല്‍ കുറച്ച് കഴിയുമ്പോള്‍ ഞാന്‍ ക്ഷീണിക്കും. അന്നേരം മുന്നേറമായിരുന്നു. എന്നാല്‍ പുള്ളിയ്ക്ക് അത് മനസിലായില്ല. എന്നാല്‍ നല്ല പ്രായമുള്ള മനുഷ്യനാണെങ്കിലും അദ്ദേഹത്തിന് ആരോഗ്യമുണ്ടെന്നും നല്ല അടിയാണ് അടിച്ചതെന്നും വീണ പറയുന്നു. ഫുക്രുവിനും നല്ലത് പോലെ കിട്ടിയിട്ടുണ്ടെന്ന് ആര്യയും പറയുന്നു.

ക്യാപറ്റന്‍സി ടാസ്‌ക

താന്‍ മത്സരത്തില്‍ തുടരുന്നില്ലെന്നും ശരീരികമായി സുഖമില്ലെന്ന് പറഞ്ഞാണ് രജിത്ത് ഗെയിമില്‍ നിന്ന് പിന്‍മാറിയത്. പിന്നീട് വീണയും ഫുക്രുവും ഗെയിമില്‍ തുടരുകയും വീണയെ പരാജയപ്പെടുത്തി ഫുക്രു ക്യാപ്റ്റനാവുകയുമായിരുന്നു. രജിത്തിനെ പുറത്താക്കാന്‍ ഫുക്രുവും വീണയും ശ്രമിച്ചതായി മറ്റ് മത്സരാര്‍ഥികളും പറഞ്ഞിരുന്നു. ശേഷം വീണ രജിത്തിനോട് മാപ്പ് പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X