രജിത്ത് ബിഗ് ബോസിലെ രഹസ്യങ്ങള്‍ പറയുന്നു! രേഷ്മയുടെ കണ്ണില്‍ തേച്ചത് മുളക് തന്നെ! മാപ്പ് പറഞ്ഞ് താരം
ടാസ്‌ക് നടക്കുന്നതിനിടെ ഡോ. രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് വലിയ വിവാദമായിരുന്നു. എല്ലാവരും പ്രതിഷേധവുമായി വരുന്നതിന് മുന്‍പ് തന്നെ ബിഗ് ബോസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അഞ്ച് ദിവസത്തോളം പുറത്ത് നിര്‍ത്തിയതിന് ശേഷം ശനിയാഴ്ച മോഹന്‍ലാല്‍ വന്ന ദിവസമാണ് അദ്ദേഹത്തെ തിരിച്ച് കൊണ്ട് വന്നത്.
രേഷ്മ അടക്കം മറ്റുള്ള മത്സരാര്‍ഥികളുമായി സംസാരിച്ചതിന് ശേഷമായിരുന്നു രജിത്തിനോട് മോഹന്‍ലാല്‍ സംസാരിച്ചത്. രേഷ്മയ്ക്ക് അച്ഛനോട് സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ശേഷം രജിത്ത് രേഷ്മയോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.

പുള്ളിയ്ക്ക് പറ്റി പോയതാണ്. ഒരു ടാസ്‌ക് കിട്ടിയാല്‍ ഏറ്റവും ബെസ്റ്റ് ആയി നടത്താന്‍ വേണ്ടി ചെയ്തതാണ്. ടാസ്‌കില്‍ കുസൃതി നിറഞ്ഞ കുട്ടികള്‍ ആയിരിക്കണമെന്ന് എഴുതിയിരുന്നു. അതാവും അങ്ങനെ ചെയ്തത്. അല്ലാതെ മനഃപൂര്‍വ്വം ചെയ്തത് അല്ല. അദ്ദേഹത്തിന് അതില്‍ വിഷമമുണ്ടെന്നാണ് അന്ന് പറഞ്ഞത്. രേഷ്മയ്ക്ക് കണ്ണിന് പ്രശ്‌നമുള്ള കാര്യം മറന്ന് പോയതാണ്. ആര്യയുടെ നിലപാട് തന്നെയായിരുന്നു പാഷണം ഷാജിയ്ക്കും. ആ കഥാപാത്രം മനോഹരമാക്കാന്‍ ചെയ്ത പ്രവര്‍ത്തിയാണ്. എന്നാല്‍ കൈയിലെടുത്ത സാധാനം ലേശം കടുത്ത് പോയെന്ന് ഷാജി പറയുന്നു.

മനഃപൂര്‍വ്വം ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് സാന്‍ഡ്ര പറയുന്നു. അറിയാതെ ചേട്ടന്റെ കൈയില്‍ നിന്ന് പറ്റിയ അബദ്ധമായിട്ടാണ് തോന്നുന്നത്. ഒരു പ്ലാനിങും ഇല്ലെന്നാണ് സാന്‍ഡ്രയുടെ അഭിപ്രായം. ഇതുവരെ അങ്ങനെ ചെയ്യാത്ത ഒരാളാണ് രജിത്ത്. എന്നാല്‍ ആ സമയത്ത് തോന്നുന്ന ബുദ്ധിയാണ്. രേഷ്മയെ ഒന്ന് സ്‌നേഹിക്കാന്‍ ഞാന്‍ നോക്കുമെന്ന് നേരത്തെ രജിത്ത് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അത് ശരിക്കും ഷോക്കിങ് ആയി പോയി. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് രഘു പറയുന്നു.
Recommended Video

പുള്ളിയ്ക്ക് അന്നേരം തെറ്റ് പറ്റിയതാണെങ്കിലും എനിക്ക് തെറ്റായിട്ടാണ് തോന്നുന്നത്. എന്ത് കൊണ്ടാണ് മുളക് എടുത്ത് കൊണ്ട് പോയതെന്ന് എനിക്ക് അറിയില്ല. അസംബിളിയില്‍ കള്ളന്‍ എന്ന് പറഞ്ഞത് വിഷമമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനുള്ളത് ഞാന്‍ ചെയ്യുമെന്ന് തമാശയായി പറഞ്ഞു. അതാവും ചെയ്തതെന്ന് ഫുക്രു പറയുന്നു. മനഃപൂര്‍വ്വം ചെയ്തതാണെന്ന് കരുതുന്നില്ലെന്ന് അമൃത-അഭിരാമി സഹോദരിമാര്‍ പറഞ്ഞിരുന്നു. ആരെയും വിഷമിപ്പിച്ച് കൊണ്ട് അദ്ദേഹം ടാസ്‌ക് ജയിക്കാന്‍ നോക്കുന്ന ആളല്ലെന്ന് സുജോയും പറയുന്നു.

ഒടുവില്‍ രജിത്തിനോടും സംസാരിച്ചു. വീട്ടിലെ കുസൃതിക്കുട്ടിയായി മാറാന്‍ ചെയ്തതാണ്. ആ കുട്ടിയ്ക്ക് കണ്ണിന് പ്രശ്‌നമുള്ളത് ഞാന്‍ ഓര്‍ത്തില്ല. എന്റെ കണ്ണ് വേണമെങ്കില്‍ ഞാന്‍ ആ കുട്ടിയ്ക്ക് വേണ്ടി നല്‍കാന്‍ തയ്യാറാണ്. രേഷ്മയോടും ബാക്കി എല്ലാവരോടും മാപ്പ് പറയാന്‍ വേണ്ടിയാണ് ഞാന്‍ നിന്നത്. അതിന് ശേഷം ഞാന്‍ പോയിക്കൊള്ളാമെന്നുമായിരുന്നു രജിത്തിന്റെ നിലപാട്. അതിനൊപ്പം പ്രേക്ഷകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് ദിവസം ബിഗ് ബോസിന്റെ തടവറയിലായിരുന്നു ഞാന്‍. പ്രേക്ഷകര്‍ അറിയാനുള്ള കാര്യം ഇതായിരുന്നു. ഇന്ന് വരെ ഒരു സ്‌ക്രീപ്റ്റും അല്ല. എന്നെ സ്‌നേഹിക്കുന്ന സഹോദന്മാരോട് 65 ദിവസം എന്നെ ഇവിടെ നിര്‍ത്തിയ എല്ലാ മലയാളികളോടും ബിഗ് ബോസ് സ്‌ക്രീപ്റ്റഡ് അല്ലെന്ന് രജിത്ത് പറയുന്നു. വേറെ ആരുമായി സംസാരിച്ചിട്ടില്ല. അടച്ചിട്ട മുറിയിലായിരുന്നു. ഭക്ഷണം മാത്രമായിരുന്നു ലഭിച്ചത്. അവിടുന്ന് പശ്ചാതാപത്തിന്റെ മാര്‍ഗത്തിലായിരുന്നു ഞാനെന്നും രജിത്ത് പറയുന്നു.

ശേഷം രേഷ്മയുടെ അച്ഛനും അമ്മയും മോഹന്‍ലാലിനോട് സംസാരിച്ചിരുന്നു. മനഃപൂര്‍വ്വം ചെയ്തതല്ലെന്ന് രജിത്ത് രേഷ്മയുടെ അച്ഛനോട് പറഞ്ഞു. നൂറ് ശതമാനം തെറ്റാണ്. എല്ലാവരുടെയും മുന്നിലും മാപ്പ് പറയുന്നു. പശ്ചാതാപത്തിന് അപ്പുറം എന്റെ കണ്ണ് ദാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. ജീവിതത്തില്‍ എന്ത് ആവശ്യത്തിനും രേഷ്മയ്‌ക്കൊപ്പം ഞാനുണ്ടാവും. ആര്‍ക്കുമെതിരെ ദ്രേഹം ചെയ്യുന്നില്ല ആളാണ് ഞാനെന്നും രജിത്ത് പറയുന്നു. എല്ലാവര്‍ക്കും നന്മ വരട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അച്ഛന്‍ പറയുന്നു. പരസ്യമായി തന്നെ രജിത്ത് എല്ലാവരോടും മാപ്പ് പറഞ്ഞു. ഒടുവില്‍ തീരുമാനം എടുക്കാനുള്ള അവസരം രേഷ്മയ്ക്ക് തന്നെ കൊടുത്തു.


Click it and Unblock the Notifications