ശ്രീശാന്തും ചേരനും പോയത് പോലെ രജിത്തും? നടന്നത് സീക്രട്ട് റൂമിലേക്ക് എത്തിക്കാനുള്ള നീക്കമോ?

പ്രവചനാതീതമായ കാര്യങ്ങളാണ് ബിഗ് ബോസില്‍ നടക്കാറുള്ളത്. അപ്രതീക്ഷിത ട്വിസ്റ്റും രസകരമായ ടാസ്‌ക്കുമൊക്കയാണ് ബിഗ് ബോസ് നല്‍കാറുള്ളത്. രസകരമായ ടാസ്‌ക്കിനിടയില്‍ നടന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രജിത് രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചതും പിന്നീട് അദ്ദേഹത്തെ ബിഗ് ഹൗസില്‍ നിന്നും മാറ്റിയതുമാണ് പ്രധാന ചര്‍ച്ചാവിഷയം. രജിത്തിനെ തിരികെക്കൊണ്ടുവരാതെ പരിപാടി കാണില്ലെന്ന തീരുമാനത്തിലാണ് തങ്ങളെന്ന് അദ്ദേഹത്തിന്റെ ആരാധകരും വ്യക്തമാക്കിയിരുന്നു.

Recommended Video

What Happened to Rajith Kumar? Is he in secret room? | FilmiBeat Malayalam

സംഭവിച്ചതിനെക്കുറിച്ച് വിശദീകരിക്കാനുള്ള സമയം പോലും നല്‍കാതെയാണ് രജിത്തിനെ മാറ്റിയതെന്ന പരാതി മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. മാഷിന്റെ അസാന്നിധ്യത്തെക്കുറിച്ചായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തത്. ചികിത്സ കഴിഞ്ഞ് തിരികയെത്തിയ രേഷ്മയും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ദയയും സുജോയും അദ്ദേഹത്തെ ഓര്‍ത്ത് സങ്കടപ്പെട്ടിരുന്നു. വഴക്കുണ്ടാക്കാറുണ്ടെങ്കിലും മാഷ് പോയതില്‍ സങ്കടമുണ്ടെന്നായിരുന്നു ആര്യയും പറഞ്ഞത്. രജിത്തിനെ സീക്രട്ട് റൂമിലേക്ക് മാറ്റുന്നതിന് വേണ്ടിയാണോ ഇങ്ങനെ ചെയ്തതെന്നുള്ള ചര്‍ച്ചകളും സജീവമാണ്.

രജിത് സീക്രട്ട് റൂമില്‍

രജിത് സീക്രട്ട് റൂമില്‍

ബിഗ് ബോസ് ഹൗസിലെ നിയമം തെറ്റിച്ചതിനാല്‍ രജിത്തിനെ താല്‍ക്കാലികമായി വീട്ടില്‍ നിന്നും മാറ്റിനിര്‍ത്തുകയാണെന്നായിരുന്നു അറിയിപ്പ്. എന്ത് ശിക്ഷ തന്നാലും സ്വീകരിക്കുമെന്ന നിലപാടിലായിരുന്നു രജിത്. സീക്രട്ട് റൂമില്‍ രജിത്ത് സുരക്ഷിതനായി കഴിയുകയാണെന്ന ചര്‍ച്ചകളിലാണ് ആരാധകര്‍. രഘുവും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ചോര്‍ത്തിരിക്കുകയാവാം അദ്ദേഹം എന്നായിരുന്നു രഘു പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ സീക്രട്ട് ടാസ്‌ക്കിന്റെ ഭാഗമായി നടത്തിയ ഗെയിമാണോ ഇതെന്നുള്ള സംശയങ്ങളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

തമിഴിലും ഹിന്ദിയിലും

തമിഴിലും ഹിന്ദിയിലും

തമിഴ്, ഹിന്ദി ഭാഷകളിലെ ബിഗ് ബോസില്‍ സീക്രട്ട് റൂം പോലെ മലയാളത്തിലും ഇത് തുടങ്ങിയെന്നും രജിത്തിനെയാണ് ആദ്യം അങ്ങോട്ടേക്ക് മാറ്റിയതെന്നുള്ള കണ്ടെത്തലുകളുമുണ്ട്. സീക്രട്ട് റൂം എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ രജിത്ത്-രേഷ്മ വിഷയങ്ങളാണ് വരുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ ടാസ്‌ക്കിന് മുന്‍പായി രജിത്തിനെ ബിഗ് ബോസ് വിളിപ്പിക്കുന്നതും പിന്നീട് നടന്ന കാര്യങ്ങളുമൊക്കെ ചേര്‍ത്തുള്ള വീഡിയോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് വിളിപ്പിച്ചത് പകലുറക്കത്തിന്റെ കാര്യത്തെക്കുറിച്ച് തന്നെയോ എന്നുള്ള സംശയങ്ങളും ആരാധകര്‍ ചോദിക്കുന്നുണ്ട്.

 ഹിന്ദി ബിഗ് ബോസിലെ സംഭവം

ഹിന്ദി ബിഗ് ബോസിലെ സംഭവം

ക്രിക്കറ്റ് താരമായ ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ മത്സരിക്കാനായി എത്തിയിരുന്നു. ജീവിതത്തിലെ നിര്‍ണ്ണായകമായ കാര്യങ്ങളെക്കുറിച്ചും ഭാര്യയെക്കുറിച്ചുമൊക്കെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹമത്സരാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ഇടയ്ക്ക് ആക്രമകാരിയുമായ താരത്തേയും സീക്രട്ട് റൂമില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന കണ്ടെത്തലുകളിലാണ് രജിത് ഫാന്‍സ്.

തമിഴിലുമുണ്ടായിരുന്നു

തമിഴിലുമുണ്ടായിരുന്നു

കോളേജില്‍ പഠിച്ചിരുന്ന സമയത്തെ അനുഭവം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് ചേരനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായി അദ്ദേഹത്തേയും സീക്രട്ട് റൂമിലേക്ക് പ്രവേശിപ്പിച്ചിരുന്നു. രജിത്തിനേയും അങ്ങനെയാണ് സീക്രട്ട് റൂമിലേക്ക് എത്തിച്ചതെന്നുള്ള നിഗമനങ്ങളും ഇതിനിടയില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്.

കണ്ണുകെട്ടിയില്ല

കണ്ണുകെട്ടിയില്ല

കണ്‍ഫഷന്‍ റൂമിലേക്ക് രജിത് കുമാറിനെ ബിഗ് ബോസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെക്കുറിച്ച് ചോദിച്ചത്. ബിഗ് ബോസ് നിയമാവലികള്‍ തെറ്റിച്ചുവെന്നും അതിനാല്‍ താല്‍ക്കാലികമായി പുറത്താക്കുകയാണെന്നും അറിയിച്ചിരുന്നു. ആ വഴി പുറത്തേക്ക് പോവുകയെന്ന് പറഞ്ഞ ബിഗ് ബോസ് താരത്തിന്റെ കണ്ണ് കെട്ടിയിരുന്നില്ല. രജിത് ഒരു റൂമിലേക്ക് എത്തുന്നതിന്റെ വീഡിയോയും ഫാന്‍സ് പേജുകളിലൂടെ പ്രചരിക്കുന്നുണ്ട്.

പ്രതികരിച്ചേനെ

പ്രതികരിച്ചേനെ

സംഭവിച്ച കാര്യങ്ങളെക്കുറിച്ച് രജിത് കുമാര്‍ കൃത്യമായി പ്രതികരിക്കേണ്ടതാണെന്നും അദ്ദേഹത്തിന് ഒന്നും പറയാനുള്ള അവസരം നല്‍കാത്തതിലും സംശയമുണ്ടെന്നും ആരാധകര്‍ പറയുന്നു. ബിഗ് ബോസ് തുടങ്ങിയതിന് ശേഷം മുതല്‍ രജിത് കുമാറിനെ കൃത്യമായി പിന്തുടരുന്നവര്‍ക്ക് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വന്തം നിലപാടുകള്‍ വ്യക്തമാക്കാറുണ്ട് അദ്ദേഹം. വിമര്‍ശനങ്ങളും വഴക്കുകളുമൊക്കെ നടക്കുന്നതിനിടയിലും സ്വന്തം നിലപാട് വ്യക്തമാക്കുന്ന രജിത് ഈ വിഷയത്തിലും പ്രതികരിക്കും. അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X