ലോകം ഇടിഞ്ഞു വീണാലും ഞാന്‍ കുലുങ്ങൂലാ, പക്ഷേ അമ്മയുടെ കാര്യത്തില്‍ തകരും

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സാര്‍ത്ഥികളില്‍ ഒരാളാണ് രജിത്ത് കുമാര്‍. പുറത്ത് വലിയ പ്രേക്ഷക പിന്തുണ നേടിക്കൊണ്ടാണ് അദ്ദേഹം മുന്നേറുന്നത്. തുടക്കത്തില്‍ ഒറ്റയ്ക്ക് കളിച്ച ഡോക്ടര്‍ ഇപ്പോള്‍ ഗ്രൂപ്പുമായി ചേര്‍ന്നുകൊണ്ടാണ് ഗെയിം കളിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സംസാരിച്ച രജിത്തിനെ എല്ലാവരും കണ്ടിരുന്നു.

പുതിയ ടാസ്‌ക്കായ തിരനേട്ടത്തില്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു ഡോക്ടര്‍. മറ്റു മല്‍സരാര്‍ത്ഥികള്‍ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അമ്മയെക്കുറിച്ചാണ് രജിത്ത് സംസാരിച്ചത്. അമ്മയെക്കുറിച്ചുളള അനുഭവങ്ങള്‍ പങ്കുവേക്കവേ അദ്ദേഹം വികാരധീനനായിരുന്നു.

എന്റെ ജീവിതം

എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുളളതാണെന്ന് രജിത്ത് പറഞ്ഞിരുന്നു. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപാവാടകളെ ഞാന്‍ കണ്ടിട്ടുളളു. കപ്പലില്‍ ഒരു പ്രാവശ്യം കൊണ്ട് പോകണമെന്നുളളത് വലിയ ആഗ്രഹമായിരുന്നുവെന്നും രജിത്ത് പറഞ്ഞിരുന്നു. അനുസരിക്കില്ല എന്നത് മാത്രമായിരുന്നു അമ്മയുടെ എറ്റവും വലിയ പ്രശ്‌നം.

എനിക്ക് തിരിച്ച്

എനിക്ക് തിരിച്ച് അമ്മയുടെ അടുത്തേക്ക് പോകണമെന്ന് രജിത്ത് പറഞ്ഞപ്പോള്‍ കേട്ടുനിന്നവരെല്ലാം കരയുകയായിരുന്നു. തുടര്‍ന്ന് അമ്മയെ സ്വപ്‌നം കണ്ടതിനെക്കുറിച്ച് തന്റെ ഗ്രൂപ്പിലുളളവരോട് രജിത്ത് തുറന്നു പറഞ്ഞിരുന്നു. അമ്മ ഇന്നലെ എന്റെ സ്വപ്‌നത്തില്‍ വന്നിരുന്നു. എന്നെ തലോടി, നല്ല സുഖമായി ഉറങ്ങി.

അമ്മ മരിച്ചിട്ട് പത്ത്

അമ്മ മരിച്ചിട്ട് പത്ത് മാസമാകുന്നു. 2019 ആണോ 2020 ആണോ എന്നും പോലും തിരിച്ചറിയാന്‍ എനിക്ക് ഇപ്പോള്‍ പറ്റുന്നില്ല. അമ്മയുടെ കാര്യത്തിലേക്ക് എത്തിയാല്‍ എന്റെ കണ്‍ട്രോള് വിട്ടുപോകും. ഇത് കേട്ട് ആദ്യമായിട്ടാണ് രജിത്തേട്ടനെ ഇത്ര ഇമോഷണലായി കാണുന്നതെന്ന് സുജോ പറഞ്ഞു.

ഞാന്‍ ഡബിള്‍ സ്‌ട്രോംഗാണ്

തുടര്‍ന്ന് ലോകം ഇടിഞ്ഞു വീണാലും ഞാന്‍ തകരില്ലെന്ന് രജിത്ത് പറഞ്ഞു. ഞാന്‍ ഡബിള്‍ സ്‌ട്രോംഗാണ്. ട്രിപ്പിള്‍ സ്‌ട്രോംഗാണ്. പക്ഷേ അമ്മയുടെ കാര്യത്തില്‍ ഞാന്‍ തകരും. അമ്മയുടെ കാര്യത്തിലേക്ക് എത്തുമ്പോള്‍ ഞാന്‍ ഫ്‌ളാറ്റ് ആകും. അതുകൊണ്ടല്ലേ ഓരോ സ്ത്രീകളുടെ കരിച്ചിലിലില്‍ ഓരോ അമ്മമാരുടെ കരച്ചിലില്‍ വീണുപോകുന്നതെന്നും രജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X