റൊമാന്റിക്ക് ആയ രജിത്ത് സറിന് ജസ്സ കൊടുത്ത ഏട്ടിന്‌റെ പണി!

By Midhun Raj

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും മല്‍സരം മുറുകികൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെയായി സംഭവബഹുലമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്‌. പതിനേഴ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും നേരത്തെ കുറച്ച് പേര്‍
പുറത്തുപോയിരുന്നു.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് രജിത്ത് സര്‍. ഷോയിലെ നല്ലൊരു ഗെയിമറാണ് താനെന്ന് പല അവസരങ്ങളിലും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളും കളിയാക്കലുകളും ഏറെയാണെങ്കിലും അതിനെയൊന്നും കാര്യമാക്കാതെയാണ് അദ്ദേഹം മുന്നേറികൊണ്ടിരിക്കുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ എറ്റവും കൂടുതല്‍ ആരാധകരുളളവരില്‍ ഒരാളാണ്‌ രജിത്ത്. മറ്റു മല്‍സരാര്‍ത്ഥികളോടെല്ലാം എങ്ങനെ ഇടപെടണം എന്നുളളത് കൃത്യമായി അറിയാവുന്ന ആള്‍ കൂടിയാണ് രജിത്ത് സര്‍. ബിഗ് ബോസ് ഹൗസില്‍ ഇടയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ട്. ഇത് പറഞ്ഞ് മറ്റു മല്‍സരാര്‍ത്ഥികള്‍ രജിത്തിനെ കളിയാക്കാറുണ്ട്.

Recommended Video

Bigg Boss Malayalam Season 2 Episode 35 & 36 | FilmiBeat Malayalam
എന്നാല്‍ കളിയാക്കുന്നവര്‍ക്കെല്ലാം

എന്നാല്‍ കളിയാക്കുന്നവര്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നല്‍കാറുളളത്. ബിഗ് ബോസില്‍ ഇടയ്ക്കിടെ രജിത്തുമായി തര്‍ക്കമുണ്ടാക്കാറുളള ആളാണ് ജസ്ല. ഷോയില്‍ എത്തിയതുമുതല്‍ രജിത്തിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് ജസ്ല മുന്നേറുന്നത്. ആദ്യ എപ്പിസോഡില്‍ രജിത്തിനെ രൂക്ഷമായി വിമര്‍ശിച്ച ജെസ്ല പിന്നീട് അദ്ദേഹവുമായി സൗഹൃദത്തിലായിരുന്നു.

ഇടയ്ക്ക് തര്‍ക്കമുണ്ടാവുകയും

ഇടയ്ക്ക് തര്‍ക്കമുണ്ടാവുകയും പിന്നീട് അത് പരിഹരിക്കപ്പെടുകയും ചെയ്യുന്ന സ്വഭാവമാണ് ഇരുവര്‍ക്കുമിടയില്‍ ഉളളത്. ബിഗ് ബോസിന്റെ കഴിഞ്ഞ വാരത്തില്‍ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് രജിത്ത് കുമാറിനെ ആയിരുന്നു. നല്ലൊരു കൃാപ്റ്റനാണ് താനെന്ന് അവകാശ വാദമുന്നയിച്ചെങ്കിലും മറ്റുളള മല്‍സരാര്‍ത്ഥികളില്‍ പലരും അതിനെ എതിര്‍ത്തിരുന്നു.

ആവശ്യമുളള സമയത്ത്

ആവശ്യമുളള സമയത്ത് അദ്ദേഹം പല കാര്യങ്ങളിലും ഇടപെട്ടിരുന്നില്ല എന്ന് തുറന്നടിച്ചുകൊണ്ടാണ് മറ്റുളളവര്‍ എത്തിയിരുന്നത്. ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ അല്‍പ്പം റൊമാന്റിക്ക് ആയ രജിത്തിനെ ആണ് കണ്ടത്. മറ്റുളളവര്‍ ടേബിളിന് ചുറ്റിമിരുന്ന് പാട്ട് പാടുമ്പോള്‍ ജെസ്ലയ്‌ക്കൊപ്പമിരുന്ന് ഡാന്‍സ് കളിക്കുകയാണ് അദ്ദേഹം. ഡാന്‍സിനിടയ്ക്ക് ജസ്ലയെ എടുത്ത് വട്ടം കറങ്ങുന്നതും കാണാം. തുടര്‍ന്ന് കൈക്ക് നല്ല പണിയാണ് ഡോക്ടര്‍ കിട്ടിയത്. ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് രജിത്ത് സാറിന്റെ റൊമാന്‍സ് കാണിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X