അമൃതയോടും അഭിരാമിയോടും ഷാജി പറഞ്ഞത് തറ ഭാഷ! തുറന്നടിച്ച് രജിത്ത് കുമാര്‍

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. അമ്പത് ദിവസം പൂര്‍ത്തിയാക്കികൊണ്ടാണ് മല്‍സരാര്‍ത്ഥികളെല്ലാം ഹൗസില്‍ തുടരുന്നത്. മൂന്ന് പേരുടെ മടങ്ങിവരവും പുതിയ രണ്ടാളുകളുടെ എന്‍ട്രിയും എല്ലാവരെയും ഞെട്ടിച്ചിരുന്നു. അംഗങ്ങള്‍ കൂടിയതോടെ ബിഗ് ബോസ് വീട് വീണ്ടും ഉഷാറായിരിക്കുകയാണ്.

ഹൗസിലേക്ക് എത്തിയ പുതിയ മല്‍സരാര്‍ത്ഥികളാണ് അമൃത സുരേഷും അഭിരാമി സുരേഷും. ആദ്യ ദിനം മുതല്‍ ഹൗസിലെ എല്ലാ കാര്യങ്ങളിലും ആക്ടീവാണ് ഇവര്‍. കഴിഞ്ഞ ദിവസം നടന്ന ടാസ്‌കില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. കഴിഞ്ഞ എപ്പിസോഡില്‍ അമൃതയെയും അഭിരാമിയെയുംകുറിച്ച് പാഷാണം ഷാജി നടത്തിയ മോശം പരമാര്‍ശം ചര്‍ച്ചയായിരിക്കുകയാണ്.

അമൃതയുടെയും അഭിരാമിയുടെയും

അമൃതയുടെയും അഭിരാമിയുടെയും കഥാപാത്രങ്ങളായ ഒറ്റവെട്ട് ഓമന, ഒറ്റപ്പെട്ട് തങ്കമ്മ എന്നിവര്‍ എന്റെ സെറ്റപ്പാണ്. ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ഇവരുടെ കൂടെ മാറി മാറി താമസിക്കും. എനിക്ക് വേണ്ടി ഇവര്‍ അടിക്കൂടും. ഇങ്ങനെയായിരുന്നു പാഷാണം ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് ടാസ്ക്കിന്റെ സമയത്ത് ആരും വലിയ ചര്‍ച്ച ആക്കിയിരുന്നില്ല. എന്നാല്‍ ടാസ്‌ക്ക് കഴിഞ്ഞ് അമൃതയും അഭിരാമിയും ഇക്കാര്യം രജിത്തിനോട് പറഞ്ഞിരുന്നു.

ഷാജി ചെയ്തത്

ഷാജി ചെയ്തത് ചീപ്പായി പോയി എന്നാണ് അപ്പോള്‍ തന്നെ രജിത്തും അവിടെയുണ്ടായിരുന്ന സുജോയും പറഞ്ഞത്. പാഷാണി ഷാജിയുമായി വര്‍ഷങ്ങള്‍ നീണ്ട പരിചയമുളള ആളാണ് അമൃത. ഇക്കാര്യം അമൃത മറ്റുളളവരോട് തുറന്നുപറഞ്ഞു. ഇതിനിടെ അഭിരാമിയും ചില കാര്യങ്ങള്‍ പറഞ്ഞു. ആ പരിചയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞേക്കാം. പക്ഷേ ഇത് അങ്ങനെ കളയേണ്ടതല്ല. ഇത് ഞാന്‍ സംസാരിക്കും. അഭിരാമി പറഞ്ഞു.

Recommended Video

Bigg Boss Malayalam Seaon 2 Day 52 Review | FilmiBeat Malayalam
തുടര്‍ന്ന് ഇതേക്കുറിച്ച്

തുടര്‍ന്ന് ഇതേക്കുറിച്ച് രജിത്തും സുജോയും തമ്മില്‍ സംസാരം നടന്നു. ഇന്നലെ വന്ന പെണ്‍കുട്ടികളോട് ഷാജി പറഞ്ഞത് തറ ഭാഷയാണെന്നാണ് രജിത്ത് സുജോയോട് പറഞ്ഞത്. ഷാജി ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വളരെ ലോ ലെവല്‍ പ്രസ്താവനയായിരുന്നു അതെന്നും ഇരുവരും പറഞ്ഞു. ആ സമയത്ത് എന്തുക്കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്ന് സുജോയോട് രജിത്ത് ചോദിച്ചു.

താന്‍ പ്രതികരിച്ചാല്‍

താന്‍ പ്രതികരിച്ചാല്‍ അത് ഗെയിമിന്റെ ഭാഗമാണെന്നും ഇവിടെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും സ്വരങ്ങള്‍ ഉയരുമെന്നും സുജോയാണെങ്കില്‍ ആ പ്രശ്‌നമില്ലെന്നും രജിത്ത് പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ സജീവമാണ്. പാഷാണം ഷാജിക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനം വരുന്നുണ്ട്. ഇത്രയും മോശമായൊരു കമന്റിന് എന്തുക്കൊണ്ട് ചിരിച്ചും കയ്യടിച്ചും ഇവരെല്ലാം പ്രോല്‍സാഹനം നല്‍കുന്നതെന്ന് ആളുകള്‍ ചോദിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X