അമ്മയ്ക്ക് ബലി ഇടുന്നത് പോലും ഞാന്‍ മാറ്റി വെച്ചു! ബിഗ് ബോസിലേക്ക് വന്നതിനെ കുറിച്ച് രജിത് കുമാര്‍

ബിഗ് ബോസ് തുടങ്ങി അമ്പത് ദിവസങ്ങള്‍ പിന്നിട്ടതിന്റെ സന്തോഷത്തിലായിരുന്നു മത്സരാര്‍ഥികള്‍ എല്ലാവരും. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ ആദ്യ പകുതി കഴിഞ്ഞിരിക്കുകയാണ്. കണ്ണിന് ബാധിച്ച അസുഖം കൊണ്ട് ചിലര്‍ പുറത്തേക്ക് പോയിരുന്നെങ്കിലും അവര്‍ കഴിഞ്ഞ ദിവസം വീട്ടിലേക്ക് തിരിച്ച് വന്നിരുന്നു. ഇതും വലിയ ആഘോഷമായിരുന്നു ബിഗ് ബോസിന്.

മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലമുള്ളത് ഡോ.രജിത് കുമാറിനായിരുന്നു. വീട്ടില്‍ ഒറ്റയാനെ പോലെ കഴിയുന്ന രജിത്തിന്റെ പേരില്‍ ഒരുപാട് ഫാന്‍സ് പേജുകളുണ്ട്. ഇതിനിടെ അമ്മയുടെ മാസബലി പോലും മാറ്റി വെച്ച് കൊണ്ടാണ് താന്‍ ബിഗ് ബോസിലേക്ക് വന്നതെന്ന് പറയുകയാണ് രജിത്. തന്റെ അമ്മ മരിച്ചിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളു.

rajith

Recommended Video

Bigg Boss Malayalam Season 2 Day 51 Review | Filmibeat Malayalam

ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് ആലുവ മണപ്പുറത്തെ തന്ത്രിയോട് അമ്മയുടെ ബലി ഒരുമിച്ച് ഇടാന്‍ സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇനി മൂന്ന് മാസത്തെ ബലി മാത്രമേ ബാക്കിയുള്ളു. അത് ഒരുമിച്ച് ഇടാന്‍ സാധിക്കുമെന്ന് തന്ത്രി പറഞ്ഞു. ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ കിട്ടിയ അവസരം ദൈവം തന്നതാണെന്നും അത് പാഴാക്കാതെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും രജിത് പറയുന്നു.

ഇവിടെ വന്നതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായത്. കോളേജും സാമൂഹ്യ പ്രവര്‍ത്തനവുമായി ഒരു കീ കൊടുത്ത് വിട്ട യന്ത്രപാവയെ പോലെയായിരുന്നു തന്റെ ജീവിതം. ബിഗ് ബോസില്‍ എത്തിയതോടെ ഒരു ഫ്‌ളെക്‌സിബിളിറ്റി ഉണ്ടായെന്നും രജിത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X