എനിയ്ക്ക് പേടിയില്ല, കാരണം, മനസ്സിന് ശുദ്ധിയില്ലെങ്കിലെ കൊറോണ വരുള്ളൂ, രജിത്തിനെതിരെ രൂക്ഷ വിമർശനം
ബിഗ് ബോസ് ഹൗസിൽ മാത്രമല്ല പുറത്തും ഡോക്ടർ രജിത് കുമാർ ചർച്ച വിഷയമായിരിക്കുകയാണ്. ഷോയിൽ നിന്ന് പുറത്തായ ഡോക്ടർ കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്. രജിത്തിനെ കാണാൻ ആരാധകരുടെ കൂട്ടം തന്നെ വിമാനത്തവളത്തിൽ എത്തിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയം വിമാനത്താവള പരിസരം ആള്‍ക്കൂട്ടം കൊണ്ട് നിറയുകയായിരുന്നു. അവരെ നിയന്ത്രിക്കാൻ പോലീസ് ഏറെ പണിപ്പെട്ടു.
Recommended Video

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൊറോണയെ കുറിച്ച് പറഞ്ഞ രജിത്ത് കുമാറിന്റെ വീഡിയോയാണ്. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ച വിഷയമായിട്ടുണ്ട്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്ന് ഉയരുന്നത്

രജിത് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുകയാണ്. കൊറോണ വൈറസ്സിന്റെ പശ്ചാത്തലത്തിൽ സംസ്ഥനത്ത് അതീവ ജാഗ്രത പുലർത്തിയിരുന്ന സമയത്തായിരുന്നു വിമാനത്തവളത്തിൽ ഒരു കൂട്ടം രജിത് കുമാർ ഫാൻസ് ഒത്തു കൂടിയത്. കൊറോണ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിൽക്കെയായിരുന്നു ഇത്.

സർക്കാരും ആരോഗ്യ വകുപ്പും ജനങ്ങളും കൊറോണയ്ക്കെതിരെ ഒരുമിച്ച് നീങ്ങുകയാണ്. ജനങ്ങൾക്കായുള്ള ബോധവത്കരണ പരിപാടികളികൾ സംസ്ഥാന ശക്തമാക്കിട്ടുണ്ട്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമാവുകയാണ് രജിത് കുമാറിന്റെ വീഡിയോയിലെ ചില ഭാഗങ്ങൾ. വിമാനത്താവളത്തിൽ എത്തിയ ഡോക്ടറിനോട് എയർപോർട്ട് ജീവനക്കാർ കൊറോണയെ കുറിച്ച് പറയുമ്പോൾ തനിയ്ക്ക് പേടിയില്ലെന്നും കാരണം മനസ്സിന് ശുദ്ധിയില്ലെങ്കിലേ കൊറോണ വരുള്ളൂവെന്നും ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിരിക്കുകയാണ്.

രജിത്ത് കുമാർ ഫാൻസ് ഇന്ന് നടത്താനിരിക്കുന്ന പരിപാടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മലയാളത്തിലെ ഒരു ടി.വി. ഷോയിലെ മത്സരാർഥിയുടെ ഫാൻസ് അസോസിയേഷൻ ഇന്ന് ആറ്റിങ്ങലില്‍ ഒരു സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാനിടയായി. സംസ്ഥാനത്ത് കോവിഡ് 19-ന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും അത്തരത്തിലുള്ള ഒരു ആൾക്കൂട്ടവും അനുവദിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് മുതിരുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യർ ഇന്ന് ഒരു അദൃശ്യനായ മഹാമാരിയെ നേരിടുകയാണ്. നമ്മൾ ഒരോത്തരുടെയും ജാഗ്രത കുറവ് കാരണം നമ്മുടെ സമൂഹം തന്നെ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്ന ഉത്തമ ബോധ്യം നമുക്ക് തന്നെ ഉണ്ടാകണം. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്- മന്ത്രിയുടെ പോസ്റ്റ്

രജിത് കുമാറിനെ സ്വീകരിക്കാൻ മുൻ ബിഗ് ബോസ് താരം ഷിയാസ് കരീമും എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയതിന് ശേഷം അദ്ദേഹത്തിനോടൊപ്പം ലൈവിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ ഷിയാസിന്റെ ഫേസ്ബുക്ക് പേജിലും രജിത് കുമാറിനോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കിങ് ഈസ് ബാക്ക് എന്ന തലക്കെട്ടൊടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷിയാസിനെതിരേയും രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.



Click it and Unblock the Notifications