സ്കൂളിലെ അധ്യാപികയ്ക്ക് രഘു എഴുതിയ രസകരമായ പ്രണയ ലേഖനം, ടീച്ചർ നൽകിയ ശിക്ഷ
അപ്രതീക്ഷിതമായ സംഭവങ്ങൾക്ക് ശേഷം ബിഗ് ബോസ് ഹൗസ് ശാന്തമായിരിക്കുകയാണ്. രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് പുരട്ടിയതും പിന്നീട് നടന്ന കാര്യങ്ങളുമെല്ലാം ബിഗ് ബോസ് ഹൗസിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പ്രശ്നങ്ങൾക്കെല്ലാം താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുകയാണ്. ബിഗ് ബോസ് ഈ ആഴ്ച മത്സരാർഥികൾക്ക് നൽകിയത് ഒരു രസകരമായ ലക്ഷ്വറി ടാസ്ക്കായിരുന്നു. ബിഗ് ബോസ് സ്കൂൾ . ആര്യ, ഫുക്രു, ദയ, സുജോ എന്നിവരാണ് സ്കൂളിലെ അധ്യാപകർ. ബാക്കി മത്സരാർഥികൾ വിദ്യാർഥികളുമാണ്.
ആര്യ പ്രഥമ അധ്യാപികയും ദയ ജീവിത പാഠവും, സുജോ മോറൽ സയൻസും ഫുക്രു പൊളിറ്റിക്സുമാണ് ബിബിഎച്ച്എസിൽ പഠിപ്പിക്കുന്നത്. ഫുക്രുവിന്റെ ക്ലാസിലായിരുന്നു രേഷ്മയുടെ കണ്ണിൽ രജിത് മുളക് തേയ്ച്ചത്. ടാസ്ക്ക് നിർത്തി വെച്ചതിന് ശേഷം വീണ്ടും സ്കൂൾ ടാസ്ക്ക് ആരംഭിക്കുകയായിരുന്നു. രസകരമായ സംഭവങ്ങളായിരുന്നു നടന്നത്.

ഹൗസിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങൾ മത്സരാർഥികളുടെ താളം തെറ്റിച്ചുവെങ്കിലും വളരെ പെട്ടെന്ന് തന്നെ പഴയ ട്രാക്കിലേയ്ക്ക് തിരിച്ചു വന്നു. ബിഗ് ബോസ് ഹൗസ് വേഗം തന്നെ ബിഗ് ബോസ് സ്കൂളായി മാറുകയായിരുന്നു . ജീവിതപാഠം പഠിപ്പിക്കുന്ന അധ്യാപികയാണ് ദയ. ഭാവിയിൽ ആരാകണമെന്ന് ചോദിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ഡോക്ടർ, എഞ്ചിനിയർ തുടങ്ങിയ സ്ഥിരം മറുപടി ലഭിച്ചുവെങ്കിലും അൽപം വ്യത്യസ്തമായ ആഗ്രഹമായിരുന്നു പാഷാണം ഷാജിയും രഘുവും പറഞ്ഞത്. കല്യാണം കഴിക്കണമെന്ന് പാഷണവും എംഎൽഎ ആകണമെന്ന് രഘുവും പറഞ്ഞു.

ക്ലാസിലെ പെൺകുട്ടികൾ കാലിന്റെ മുകളിൽ കാൽ കയറ്റി വെച്ച് ഇരിക്കാൻ പാടില്ലെന്ന് ദയ ടീച്ചർ പറഞ്ഞു. എന്നാൽ ഇത് വിദ്യാർഥികളെ അസ്വസ്ഥരാക്കിയിരുന്നു. എല്ലാവരും എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു . ജീവിതത്തിൽ ഒറ്റയ്ക്കായി പോയാൽ എന്ത് ചെയ്യണമെന്നായിരുന്നു പിന്നീട് പഠിപ്പിച്ചത്. എന്നാൽ ദയയെ ക്ലാസ് എടുക്കാൻ ഇവർ സമ്മതിച്ചിരുന്നില്ല. തർക്കുത്തരങ്ങൾ കേട്ട് അസ്വസ്ഥയായ ദയ ക്ലസിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. പീന്നീട് ആര്യയെ തിരികെ വിളിച്ചു കൊണ്ടു വരുകയായിരുന്നു.

മോറൽ സയൻസ് അധ്യാപകനായിരുന്നു സുജോ. ഇമ്മോറൽ ട്രാഫിക് അധ്യാപകൻ എന്നായിരുന്നു സുജോയെ കുിട്ടികൾ വിളിച്ചിരുന്നത്. മാഷിന് വൻ സ്വീകരണമായിരുന്നു വിദ്യാർഥികൾ നൽകിയത്. ഷാജിയും അഭിരാമിയും ചേർന്ന് പാഷാണം ഷാജിയുടെ കാർട്ടൂൺ ചിത്രം ബോർഡിൽ വരച്ചു വെച്ചിരുന്നു. ഇവർക്ക് നല്ല ശിക്ഷ നൽകിയിരുന്നു കൂടാതെ കുസൃതി കാണിച്ച മറ്റു ചില വിദ്യാർഥികൾക്കും സുജോ ശിൾ നൽകിയിരുന്നു. ബെഞ്ചിന്റെ മുകളിൽ കയറ്റി നിർത്തുക, മുട്ടിൽ നിർത്തിക്കുക തുടങ്ങിയ ശിക്ഷകളായിരുന്നു നൽകിയത്.

ബിബി എച്ച് എസ്സിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട മാഷായിരുന്നു ഫുക്രു. പൊളിറ്റിക്സിന്റെ ഡെഫനിഷനാണ് ആദ്യം പഠിപ്പിച്ചത്. പിന്നീട് അഭിരാമി, അമൃത, രഘു എന്നിവരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു ഫുക്രു ക്ലാസെടുത്തത്. കുട്ടികളെ കൊണ്ട് ചുവട് വയ്പ്പിക്കുകയും സ്റ്റാച്യൂ പറഞ്ഞ് പഠിച്ച ഡെഫനിഷൻ ഓർമിപ്പിച്ച് എടുക്കുകയായിരുന്നു. ഫുക്രുവിന്റെ ക്ലാസ് എല്ലാവരിലും ചിരി പടർത്തിയിരുന്നു. ഡെഫനിഷൻ മറന്നു പോയ രഘുവിനെ കൊണ്ട് ഇമ്പോസിഷൻ എഴുതിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസിലെ രസകരമായ ഒരു ലക്ഷ്വറി ടാസ്ക്കായിരുന്നു സ്കൂൾ.

കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല പരീക്ഷയും നടത്തിയിരുന്നു. മൂന്ന് അധ്യാപകരും പ്രഥമ അധ്യാപികയും ചേർന്നാണ് പരീക്ഷ നടത്തുന്നത്. എത്തരത്തിലുളള പരീക്ഷയാണ് എന്നുളള കാര്യത്തിൽ മത്സരാർഥികൾക്ക് വ്യക്തതയില്ലയിരുന്നു. കോപ്പി അടിക്കാനുള്ള സകല വഴികളും കുട്ടികൾ നോക്കിയിരുന്നു,. എന്നാൽ ഇതെല്ലാം പൊളിച്ചടിക്കി കൊണ്ടുള്ള വൈവയായിരുന്നു ബിഗ് ബോസ് ഒരുക്കിയത്.
Recommended Video

പരീക്ഷയാണെങ്കിലും ബിഗ് ബോസ് ഹൗസിൽ പ്രണയത്തിന് ഒരു പഞ്ഞവുമില്ലായിരുന്നു. സഹപാഠികൾക്ക് മാത്രമല്ല അധ്യാപകർക്ക് വരെ പ്രണയ ലേഖനങ്ങൾ നൽകിയിരുന്നു. രഘുവായിരുന്നു കത്തുകൾ എഴുതി നൽകിയത്. സ്കൂളിലെ പ്രഥമ അധ്യാപികയായ ആര്യയ്ക്ക് നൽകിയ കത്ത് രഘുവിനെ കൊണ്ട് തന്നെ വായിപ്പിച്ചു. രസകരമായ പ്രണയലേഖനമായിരുന്നു നൽകിയത്. ഫുട് ബോളുമായി കൂട്ടിക്കലർത്തിയായിരുന്നു രഘുവിന്റെ കത്ത്.

പ്രണയത്തിന്‍റെ താഴ്‍വരയില്‍ ഒരു കാറ്റായി നീ വീശുമ്പോള്‍ അവിടെ ഒരു ആല്‍മരച്ചില്ലയായി ഞാന്‍ ഇരുന്നോട്ടെ. മാഞ്ചസ്റ്റര്‍ യണൈറ്റഡിന്‍റെ പുല്‍ത്തകിടികളില്‍ പതിനേഴാം വയസില്‍ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ചുംബിച്ച പോലെ പതിനാലാം ബാഴ്സലോണയുടെ നീലയും ബ്രൗണും ഇടകലര്‍ന്ന ജേഴ്സി മെസിയുടെ ശരീരത്തില്‍ ഒട്ടിയ പോലെ ടീച്ചറുടെ ഹൃദയത്തോട് എനിക്ക് തോന്നിയ ആരാധന ഞാന്‍ ഇവിടെ വ്യക്തമാക്കട്ടെ." - "ആരാധനയാണ് ലൗ അല്ല", രഘു പറഞ്ഞു.

ഒരിക്കലും വരാത്ത ആകാശഗംഗയിലെ വാല്‍നക്ഷത്രം പോലെ കോടാനുകോടി ഗ്രഹങ്ങള്‍ക്കിടയില്‍ ഞാന്‍ ടീച്ചറുടെ മുഖം തപ്പി നടന്നു. ചുവന്ന സാരിയില്‍ ടീച്ചര്‍ക്കെന്തു ഭംഗിയാ. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ പോലെ പൊളിറ്റിക്സ് മാഷും സുജോ മാഷും ചുറ്റും ഓടുമ്പോള്‍ സൂര്യഗ്രഹണം പോലെ ഞാനും ടീച്ചറെ നോക്കാറുണ്ട്. ടീച്ചറുടെ കണ്ണുകള്‍ ഒരിക്കലെങ്കിലും എന്നെ നോക്കിയിരുന്നെങ്കില്‍ അതെനിക്ക് നയന്‍താര തന്ന ഓട്ടോഗ്രാഫ് പോലെ ആയേനെ. പ്രായത്തില്‍ നമ്മള്‍ ബുര്‍ജ് ഖലീഫയും കുത്തബ് മിനാറും തമ്മിലുള്ള അന്തരമുണ്ടെങ്കിലും മനസ്സിന്‍റെ വലുപ്പത്തില്‍ ഞാന്‍ ഇന്ത്യയുടെ അത്രയും ടീച്ചര്‍ ദുബായിയുടെ അത്രയുമേ ഉള്ളൂ. കാത്തിരിപ്പിന്‍റെ സുഖം ചെറുതല്ല. കണ്ണില്‍ ക്രൂഡോയില്‍ ഒഴിച്ച് എണ്ണ വില കുത്തനെ കൂടുന്നതും കാത്ത് ഞാന്‍ ഇരിക്കുകയാണ്. ആ ചുവന്ന സാരിയുടുത്ത് ഏതോ ട്രാഫിക് സിഗ്നലില്‍ ടീച്ചര്‍ എന്നെയും കാത്ത് സ്റ്റോപ് ബോര്‍ഡ് കാണിക്കില്ല എന്ന പ്രതീക്ഷയില്‍."-
അടുത്തത് വായിക്കണോ സാര്‍? പുറകെ വന്നു നിന്ന ഫുക്രു മാഷിനോട് രഘു ചോദിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ അതും വായിച്ചു."ആ കൊഞ്ഞാണന്‍ പൊളിറ്റിക്സ് സാറിനെ ഒഴിവാക്കി - മിസ് അയാളീ ക്ലാസിലെ കൊലുകൊലുന്നനെ വെളുത്ത അമൃതയുമായി പ്രണയത്തിലാണ്. - സ്വന്തം മോനുകുട്ടാപ്പി." രഘു കത്ത് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.


Click it and Unblock the Notifications