For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തനിയ്ക്കെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് രജിത് കുമാർ! താക്കീത് നൽകി ആര്യ, ബിഗ്ബോസിൽ പോര്

  |

  തുടക്കത്തിൽ ബിഗ് ബോസിന്റെ ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷകാഭിപ്രായമാണ് ബിഗ് ബോസ് സീസൺ 2 വിന് ലഭിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മികച്ച അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് ഏറെ വ്യത്യസ്തതയോടെയാണ് സീസൺ 2 ആരംഭിച്ചത്. മത്സരാർത്തികളുടെ കാര്യത്തിലായാലും ബിഗ് ബോസ് ഹൗസിന്റ പരിസ്ഥിതിയിലും ഈ വ്യത്യാസം കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ നിയമം അന്നും ഇന്നും ഒരുപോലെതാന്നെയാണ്.

  വ്യത്യസ്ത ജീവിത രീതിയിലും ചുറ്റിപ്പാടിവും താമസിക്കുന്ന ആളുകൾ ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കുമ്പോഴുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അതിനെ മത്സരാർഥികൾ അതിജീവിക്കുന്നതുമാണ്. ദിവസങ്ങൾ കഴിയുന്തോറും കളി ചിരിയും തമാശയും നിറഞ്ഞ ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറികൾക്കും വിമർശനങ്ങൾ‌ക്കും വേദിയാവുകയാണ് . രജിത് കുമാറിന്റെ ചില അഭിപ്രായങ്ങളും നിലപാടുകളുമാണ് മത്സരാർഥികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിത തനിയ്ക്കെതിരെയുളള വിമർശനങ്ങക്ക് പിന്നിൽ ആസൂത്രണ നീക്കമാണെന്ന് ആരോപിച്ച് ഇദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

  തന്റെ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളെ കുറിച്ച് സംസാരിക്കാൻ ബിഗ് ബോസ് നൽകിയ ടാസ്ക്കിന് ശേഷമാണ് ഇദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങൾ വർധിച്ചത്. ഭാര്യയ്ക്ക് അത്യാഹിതം സംഭവിച്ച സമയത്ത് അവർക്കൊപ്പം നിൽക്കാതെ നേരത്തെ പറഞ്ഞുവെച്ച ഒരു വിവാഹത്തിന് കർമ്മികത്വം വഹിക്കേണ്ട വന്ന സംഭവമായിരുന്നു രജിത് കുടുംബാംഗങ്ങളോട് പങ്കുവെച്ചത്. എന്നാൽ ഭാര്യയ്ക്ക് അബോഷൻ സംഭവിച്ച സമയത്ത് കൂടെ നിൽക്കാതെ വിവാഹത്തിന് പോയ രജിത്തിന്റെ നിലപാടിനോട് യോജിക്കാൻ മറ്റ് അംഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല രജിത്തിനെതിരെ വിമർശനവുമായി അംഗങ്ങൾ ഒന്നടങ്കം എത്തിയിരുന്നു.

  മഞ്ജുവും, വീണയും എലീനയും ആര്യയും രജിത്ത് കുമാറിന്റെ പ്രവർത്തിയെ ശക്തമായി വിമർശിച്ചിരുന്നു. ഇവർക്ക് തൊട്ട് പിന്നാലെ ബിഗ്ബോസിലെ മറ്റ് മത്സരാർഥികളും രജിത്തിനെ വിമര്ഡശിച്ചിരുന്നു. എന്നാൽ കുച്ച് സമയത്തിനു ശേഷം തനിയ്ക്ക് എതിരെ ഉയർന്ന് വന് വിമർശനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തനിയ്ക്കെതിരെയുള്ള വിമർശൻത്തിനു പിന്നിൽ എല്ലാവരും കൂടിച്ചേർന്നുള്ള പ്ലാനിങ്ങാണെന്ന് ഇദ്ദേഹം ആരോപിച്ചു.


  രജിത്തിന്റ ആരോപണത്തിനെതിരെ ആര്യ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള ആരോപണങ്ങളുമായി രംഗത്തെത്തരുതെന്ന് ആര്യ ശക്തമായി തന്നെ പറഞ്ഞിരുന്നു.പ്ലാനിംഗ് എന്ന് പറയരുത്. ചേട്ടന്റെ കഥ കേള്‍ക്കാനിരുന്നത് പ്ലാന്‍ ചെയ്തിട്ടൊന്നുമല്ല. ചേട്ടന്‍ കഥ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും അവിടെ തന്നെ ഇരുപ്പുണ്ടായിരുന്നു. പിന്നെ എപ്പോഴാണ് ഞങ്ങൾ പ്ലാൻ ചെയ്യുകയെന്നും ആര്യ രഞ്ജിത്തനോട് ചോദിച്ചു. ഇതിനു ശേഷം എലീനയോടും ഇതേ കാര്യവുമായി ഇയാൾ എത്തിയിരുന്നു.

  Bigg Boss Malayalam : Other Contestans made fun of Rajath Kumar | FilmiBeat Malayalam

  രജിത്തിനെതിര എതിർപ്പ് രൂക്ഷമായതോടെ അവിടെ നിന്ന് പോകുകയായിരുന്നു. ഇതിനെ തുടർന്ന് ബിഗ് ബോസ് വീട്ടിൽ വീണ്ടും ഇയാൾ ചർച്ചയാവുകയായിരുന്നു. താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ എതിര്‍പ്പ് പറഞ്ഞതാണ് രജിത്തിനെ ചൊടിപ്പിച്ചതെന്ന് ആര്യ മറ്റുള്ളവരോട് പറഞ്ഞു.പുള്ളിയുടെ പ്രശ്‌നം മഞ്ജുവും വീണയും ഞാനും എലീനയുമൊക്കെ പ്രതികരിച്ചതാണ്. പുള്ളി പറഞ്ഞ കഥ അതുപോലെ വിഴുങ്ങ കയ്യടിച്ച് പാസ്സാക്കണമായിരുന്നു. അത് നമ്മൾ ചെയ്തില്ല. അതാണ പുള്ളിയ്ക്ക് പ്രശ്നമായതെന്നും ആര്യ പറഞ്ഞു.

  English summary
  Bigg Boss Malayalam Season 2 Rejit Kumar criticizes house members
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X