രജിത് കുമാർ ഷോ ഫാക്ടർ ആയി മാറിയതിനുള്ള കാരണം ഇതാണ്, അവസാന മത്സരം ഇവർ രണ്ട് പേർ തമ്മിൽ

ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാർഥിയായിരുന്നു ആർ ജെ സൂരജ്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് സൂരജ് ഹൗസിനുള്ളിൽ എത്തിയത്. എന്നാൽ എല്ലാവരുമായി വളരെ പെട്ടെന്ന് നല്ല ബന്ധം സൃഷ്ടിക്കാൻ സൂരജിന് ആയിരുന്നു. മത്സരം കടുത്ത സാഹചര്യത്തിലായിരുന്നു ബിഗ് ബോസ് ഹൗസിൽ എത്തിയത്. ടാസ്ക്കുകളിൽ സജീവമായിരുന്നു സൂരജ്.

ബിഗ് ബോസ് ഹൗസ് അറുപത് ദിനങ്ങളിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു സൂരജ് വീട് വിട്ടത്. ഡയറക്ട് നോമിനേഷനിലൂടെയായിരുന്നു എലിമിനേഷനിൽ എത്തിയത്. ബിഗ് ബോസ് ഹൗസിലെ ഒറ്റയാൾ പോരാളി എന്ന് സ്വയം പ്രഖ്യാപിച്ച് കളിക്കുന്ന വ്യക്തിയാണ് ഡോക്ടർ രജിത് കുമാർ. ഡോക്ടർ എങ്ങനെ ബിഗ് ബോസിന്റെ ഫാക്ടറായി എന്ന് വെളിപ്പെടുത്തുകയാണ് സൂരജ്. ഷോയിൽ നിന്ന് പുറത്തു പോയ ശേഷം നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അവാസന അഞ്ചിൽ ഇടം പിടിക്കുന്നവരെ കുറിച്ചും വീഡിയോയിൽ പറയുന്നു.

 രജിത്തിനൊപ്പം  ചേർന്നില്ല

രജിത്ത് ബിഗ് ബോസ് ഹൗസിൽ സൂപ്പർ ഗെയിമറായി നിൽക്കുന്ന സമയത്തായിരുന്നു താൻ വീട്ടിനുളളിൽ എത്തിയത്. തനിയ്ക്ക് വേണമെങ്കിൽ അദ്ദേഹത്തിന്റെ ചുവട് പിടിച്ച് കളിക്കാമായിരുന്നു. എന്നാൽ അവിടെ നിഷ്പക്ഷനായി നിൽക്കാനായിരുന്നു തനിയ്ക്ക് താൽപര്യം. എല്ലാവരോടും അങ്ങനെ തന്നെയായിരുന്നു താൻ അവിടെ നിന്നതെന്നും സൂരജ് പറഞ്ഞു.

 രജിത്  ഷോ ഫാക്ടർ  ആയതെങ്ങനെ

സിനിമ- സ്റ്റേജിൽ തിളങ്ങി നിൽക്കുന്ന ആളുകൾ എല്ലാവരും വീട്ടിനുള്ളിൽ ഒറ്റക്കെട്ടായിട്ടാണ് നിൽക്കുന്നത്. ആദ്യത്തെ ആഴ്ചകളിൽ ചെറിയ കാര്യങ്ങൾ പോലും ഊതി പെരുപ്പിച്ച് സമൂഹത്തിന് മുന്നിൽ ഇട്ട് കൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങളോട് എതിർത്തിരുന്നെങ്കിൽ ലോജിക് ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിനോട് തന്നെ വെറുപ്പ് വളർത്തുകയായിരുന്നു. അതാണ് അവിടെ സംഭവിച്ചത്. അവിടെ മുതലാണ് ഇവർക്ക് പിഴച്ചു തുടങ്ങിയത്. തുടർന്ന് രജിത് സാർ തന്നെ മാറി നിൽക്കുകയായിരുന്നു. അദ്ദേഹം ക്യാമറയോട് അവിടെയുള്ള കര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ദയനീയ അവസ്ഥയാണ് ഇവിടെ തുറന്നു കാട്ടിയത്. ഒരാൾ കൂടുതൽ കോർണർ ചെയ്യപ്പെട്ടു എന്നുള്ളതു കൊണ്ടാണ് രജിത് സാർ കൂടുതൽ വളർന്നത്.

ഏറ്റവും  നല്ല പ്ലേയർ

ബിഗ് ബോസ് ഹൗസിലെ ഏറ്റവും മികച്ച പ്ലേയർ രജിത് സാറാണ്. അദ്ദേഹം അത്രയും പ്ലാനിങ്ങോടെയാണ് ഗെയിം കളിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ അദ്ദേഹത്തിനുള്ള ഒരു എതിരാളി ഫുക്രുവാണ്. ഏറ്റവും പ്രായമുള്ള ആളും ഏറ്റവും പ്രായം കുറഞ്ഞ ആളും തമ്മിലുള്ള കളിയാണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. കൃത്യമായ ധാരണകളോട് കൂടിയാണ് അവൻ ഗെയിം കളിക്കുന്നത്. രജിത് സാർ അവന്റെ ലെവലിലേയ്ക്ക് ഇറങ്ങി വന്ന് കളിക്കുന്നതായി തോന്നുറുണ്ട്. രണ്ട് പേരുടെയും എനർജി ലെവൽ ഒരു പോലെയാണ്. ഇവരിൽ ആരെങ്കിലും ഒരാളായിരിക്കും ബിഗ് ബോസ് വിജയ്.

Recommended Video

രജിത് കുമാറിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് | FilmiBeat Malayalam
   അഞ്ച് പേർ

ബിഗ് ബോസ് ഹസിൽ നിന്ന് ഇറങ്ങിയ ഒരാൾ എന്ന നിലയിൽ അവിടത്തെ കാര്യങ്ങൾ കണ്ടതിൽ നിന്ന് മനസ്സിലായത് ആദ്യത്തെ രണ്ട് സ്ഥാനങ്ങളിൽ ഫുക്രുവും രജിത് കുമാറും ഉണ്ടാകും. ഇവർ തമ്മിലാണ് അവിടത്തെ കോമ്പറ്റിഷൻ. അത് സ്ട്രോങ് അല്ലെങ്കിൽ പോലും മത്സരാർഥി എന്ന നിലയിൽ അവസാനം വരെ പോകുന്ന കുറച്ച് പേരുകൾ നിർദ്ദേശിക്കാം. പാഷണം ഷാജി, ആര്യ, പിന്നെ അഭിരാമിയും അമൃതയുമാണ്. അഭിരാമി ജെനുവിനായി തോന്നിയിട്ടുണ്ട്. അമൃതയും അഭിരാമിയും ചേർന്ന് ഒറ്റ മത്സരാർഥിയായിട്ടാണ് ആ വീട്ടിൽ നിൽക്കുന്നത്. അതിനാൽ അമൃതയുടെ പ്രശ്നം കാരണം ആ വീട്ടിൽ നിന്ന് പോയിട്ടില്ലെങ്കിൽ ഇവരും ഉണ്ടാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X