twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടതി മുറിയില്‍ അടിപതറി രജിത്ത് കുമാര്‍, കൂടെ നിന്നവർ കാഴ്ചക്കാരായി, കിളി പോയി ഡോക്ടർ

    |

    ബിഗ് ബോസ് ഹൗസ് അതിന്റെ അവസാന ആഴ്ചകളിലേയ്ക്ക് കടക്കുകയാണ്. ദിവസങ്ങൾ കഴിയുന്തോറും ഷോയും മുറുകുകയാണ്. 100 ദിവസം എന്നതിലുപരി ഏറ്റവും കൂടുതൽ ദിവസം വീട്ടിനുളളിൽ നിൽക്കുക എന്നതാണ് ഭൂരിഭാഗം എല്ലാവരുടേയും ആഗ്രഹം. ഇതിനായി എല്ലാ പണികളും ഇവർ പയറ്റുന്നുമുണ്ട്. വ്യക്തിഗത മത്സരങ്ങൾ എന്നതിലുപരി ഗ്രൂപ്പായിട്ടാണ് ഇവർ ടാസ്ക്കിനെ നേരിടുന്നത്.

    ബിഗ് ബോസ് ഹൗസിലെ ഒറ്റയാൾ പോരാളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മത്സരാർഥിയാണ് ഡോക്ടർ രജിത് കുമാർ. വീട്ടിൽ എത്തിയപ്പോൾ തന്നെ അദ്ദേഹം മറ്റുളളവരിൽ നിന്ന് മാറി നിന്ന് ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു. വീട്ടിനുള്ളിൽ ആരുമായും അധികം ആത്മബന്ധം പുലർത്താൻ ഇദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ ബിഗ് ബോസ് ഹൗസിൽ കാലാവസ്ഥ മാറി അംഗങ്ങളുടെ എണ്ണം കൂടിയപ്പോൾ മറ്റുള്ളവരെ പോലെ ഡോക്ടറും ഗ്രൂപ്പ് കളിയിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാൽ ഗ്രൂപ്പ് കളി ഡോക്ടർ രജിത്തിന് അത്ര നല്ലതല്ല എന്നാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ടാസ്ക്കിൽ നിന്ന് മനസ്സിലാകുന്നത്.

    കോടതി ടാസ്ക്ക്

    ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ച ടാസ്ക്കായിരുന്നു കോടതി. മത്സരം മുറുകും തോറും അംഗങ്ങൾ തമ്മിലുളള ബന്ധങ്ങളിലും വിള്ളലുകൾ വീണിട്ടുണ്ട്. ഇത് മാറ്റാൻ വേണ്ടി ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയ ടാസ്ക്കായിരുന്നു ഇത്. എന്നാൽ ഇത് വൻ കയ്യാങ്കളിയിലാണ് അവസാനിച്ചത് . കോടതി ടാസക്കിൽ ഏറ്റവും കൂടുതൽ തിരിച്ചടി ലഭിച്ചത് ഡോക്ടർ രജിത് കുമാറിനായിരുന്നു. അദ്ദേഹം ഉന്നയിച്ച കേസുകളിലും ആരോപിച്ച കേസുകളിലും തിരിച്ചടിയായിരുന്നു ഫലം.

    ആദ്യ പരാതി ദയ

    ബിഗ് ബോസ് കോടതിയിൽ ആദ്യ കേസുമായി എത്തിയത് രജിത് കുമാർ തന്നെയായിരുന്നു. ദയയ്ക്ക് എതിരെയായിരുന്നു ഡോക്ടർ പരാതി നൽകിയത്. ദയ രജിത്ത് കുമാറിനെതിരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും വ്യക്തിഹത്യ നടത്തുന്നുവെന്നുമായിരുന്നു പരാതി. എന്നാൽ ഇത് ഡോക്ടറിന് തന്നെ പാരയാവുകയായിരുന്നു. നീണ്ട വാദത്തിനൊടുവിൽ ഭൂരിപക്ഷ അഭിപ്രായത്തെ തുടർന്ന് കേസിൽ ദയ ജയിക്കുകയായിരുന്നു. പരാതി വ്യാജമാണെന്നും ഡോക്ടറിൽ നിന്ന് 100 പോയിന്റ് പോകുകയും ചെയ്തു.

     രണ്ടാം  കേസ് ഫുക്രു നൽകി


    രണ്ടാം കേസ് രജിത്തിനെതിരെ ഫുക്രുവിന്റേതായിരുന്നു. ജഡ്ജ് ആയി ആര്യയും വാക്കീലായി രഘുവുമായിരുന്നു. ഒരു ടാസ്ക്കിൽ താൻ ഉണ്ടാക്കിയ സ്ട്രാറ്റജിയില്‍ രജിത്തിനെ ചവിട്ടിയിട്ടു. ടാസ്ക്ക് കഴിഞ്ഞപ്പോൾ അദ്ദേഹത്തിനോട് സോറി പറയുകയും ചെയ്തു. എന്നാൽ പിന്നീട് തന്റെ ഗ്രൂപ്പിലുളളവർ ഉൾപ്പെടെ എനിയ്ക്ക് എതിരെ തിരിഞ്ഞു. എന്നാൽ അദ്ദേഹം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. എന്നെ എല്ലാവർക്കും മുന്നിൽ ഇട്ട് കൊടുക്കുകയായിരുന്നു.അദ്ദേഹം അത് പറയാതിരുന്നത് കൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ തെറ്റുകാരനും മോശക്കാരനുമായി. എപ്പോഴും ജസ്റ്റിസും ഇന്‍ജസ്റ്റിസും കൂട്ടിക്കുഴയ്ക്കുന്നയാള്‍ ചെയ്തത് അങ്ങേയറ്റം ഇന്‍ജസ്റ്റിസാണെന്നും എനിക്ക് നീതിവേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

     ഫുക്രുവിന്  നീതി ബോധമില്ല

    ഫുക്രുവിന് നീതി ബോധമില്ലെന്നും അവന്റെ അഗ്രസീവ് ബിഹേവിയറാണെന്നും രജിത് പറഞ്ഞു. എന്‍റെ അടിവയറ് നോക്കി ഫുക്രു രണ്ട് ചവിട്ട് ചവിട്ടി. എന്നിട്ടും ഫുക്രുവിനെ ആരൊക്കെയോ കുറ്റപ്പെടുത്തിയെന്ന് പറയുന്നത് എനിയ്ക്ക് അറിയില്ല. ഇനി അങ്ങനെ ആരെങ്കിലും പറയുമ്പോള്‍ ബാത്ത് റൂമില്‍ നിന്നും അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന് അവനെ കുറ്റപ്പെടുത്തേണ്ട എന്ന് പറയാൻ കഴിയില്ല. എതിരാളിയുടെ വയറ് നോക്കി ചവിട്ടിപ്പൊളിക്കുന്നതല്ല ടാസ്ക് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജഡ്ജ് ആയ ആര്യ ഫുക്രുവിന് വേണ്ടി സംസാരിക്കുകയായിരുന്നു. അല്‍പ്പനേരത്തേക്ക് ഈ ജഡ്ജിക്കുപ്പായം ഊരുന്നു.ആ ടാസ്ക്കിൽ ഫിസിക്കല്‍ അറ്റാക്ക് ഉണ്ടാകമെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ആ ടാസ്കില്‍ പരിക്കില്ലാത്തവരായി ആരും ഇല്ലെന്ന് ആര്യ പറഞ്ഞു. വീണയും പാഷണം ഷാജിയും രജിത്തിനെതിരെ സാക്ഷി പറഞ്ഞു . ഈ കേസിലും രജിത് തോൽക്കുകയായിരുന്നു. 100 പോയിന്റ് ഇദ്ദേഹത്തിന് നഷ്ടമായി.

    Recommended Video

    Marakkar Arabikkadalinte Sinham: New Poster Out | FilmiBeat Malayalam
     മൂന്നാം  പരാതിയുമായി രേഷ്മ

    അടുത്ത പരാതിയുമായി രേഷ്മയായിരുന്നു. ടാസ്ക്കിനിടെ ജയിക്കാനായി രജിത് നുണ പറഞ്ഞുവെന്നും. തെറ്റായകാര്യങ്ങൾ തനിയ്ക്കെതിരെ ഉന്നയിച്ചെന്നും രേഷ്മ പറഞ്ഞു. എന്നാൽ ഇതിലും പരാജയമായിരുന്നു. 100 പോയിന്റ് രജിത്തിൽ നിന്ന് പോകുകയും രേഷ്മയ്ക്ക് ലഭിക്കുകയും ചെയ്തു. പോയിന്റുകൾ നഷ്ടപ്പെട്ടത് രജിത്തിനെ മാനസികമായി തളർത്തിയിരുന്നു. 300 പോയിന്റുകളാണ് തനിയ്ക്ക് ഒറ്റയടിയ്ക്ക് നഷ്ടപ്പെട്ടതെന്ന് ഡോക്ടർ വീടിനുളളിൽ പറഞ്ഞു നടന്നിരുന്നു. സമാധാനിപ്പിക്കാൻ വന്നവരോട് ഒറ്റയ്ക്ക് ഇരിക്കണമെന്ന് പറയുകയായിരുന്നു.

    English summary
    bigg boss malayalam season 2 rejith kumar loos court task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X