'കോടിയും വേണ്ട ഫ്‌ളാറ്റും വേണ്ട'! ബിഗ് ബോസിലെ തന്റെ ലക്ഷ്യം വെളിപ്പെടുത്തി രജിത് കുമാര്‍

By Midhun Raj

ബിഗ് ബോസ് ഹൗസില്‍ തന്റെതായ നിലപാടുകളിലൂടെ ശ്രദ്ധേയനായ മല്‍സരാര്‍ത്ഥിയാണ് രജിത്ത് കുമാര്‍. പ്രഭാഷണങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രജിത്ത് അധ്യാപകനായി ജോലിയെടുക്കവേയാണ് ബിഗ് ബോസിലേക്ക് എത്തിയത്. പഴയ രൂപത്തില്‍ നിന്നും മാറി ഞെട്ടിക്കുന്ന മേക്കോവറിലാണ് അദ്ദേഹത്തെ എല്ലാവരും ബിഗ് ബോസില്‍ കണ്ടത്. പതിനേഴ് മല്‍സരാര്‍ത്ഥികളില്‍ മികച്ച ഗെയിമര്‍ കൂടിയാണ് താനെന്ന് രജിത്ത് കുമാര്‍ ഒരാഴ്ചയ്ക്കുളളില്‍ കാണിച്ചുതന്നിരുന്നു.

മറ്റുളളവര്‍ ഒറ്റപ്പെടുത്തുമ്പോഴും തന്റെതായ നിലപാടുകളിലും കാഴ്ചപ്പാടുകളിലും ഉറച്ചുനിന്നുകൊണ്ടാണ് രജിത്ത് കുമാര്‍ മുന്നേറുന്നത്. 95% വിവരമുളള മനുഷ്യനും 5% വിവരക്കേടും ഉളള ആളാണ് അദ്ദേഹമെന്നാണ് മല്‍സരാര്‍ത്ഥികളില്‍ ചിലര്‍ കളിയാക്കികൊണ്ട് പറഞ്ഞത്. എന്നാല്‍ അതൊന്നും കാര്യമാക്കാതെയാണ് രജിത്ത് കുമാറിന്റെ മുന്നേറ്റം.

Recommended Video

Bigg Boss Malayalam Season 2 Day 8 Review | FilmiBeat Malayalam
ബിഗ് ബോസിന്റെ

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ തനിക്ക് കോടിയും ഫ്‌ളാറ്റും ഒന്നും വേണ്ടെന്നും തന്റെ ലക്ഷ്യം മറ്റൊന്നാണെന്നും രജിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ സ്വയം ഇരുന്ന് സംസാരിക്കുന്ന സ്വഭാവമുളള ആളാണ് രജിത്ത് കുമാര്‍. ഒരിക്കല്‍ ഇതിനെക്കുറിച്ച് ആരോ ഒരാള്‍ ചോദിച്ചപ്പോള്‍ സെല്‍ഫ് കൗണ്‍സിലിംഗ് എന്നാണ് രജിത്ത് കുമാര്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസവും

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഒറ്റയ്ക്കിരുന്ന് രജിത്ത് കുമാര്‍ സ്വയം സംസാരിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെ തന്റെ ലക്ഷ്യം മറ്റൊന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ സ്ത്രീശാക്തീകരണ പ്രസംഗത്തെക്കുറിച്ചു സ്വയം അഭിനന്ദിച്ചുകൊണ്ടാണ് രജിത്ത് കുമാര്‍ സംസാരം തുടങ്ങിയത്. "സത്യം പറഞ്ഞാല്‍ നിന്റെ സ്ത്രീ ശാക്തീകരണം കലക്കി മോനെ. മനസില്‍ കൊണ്ടുനടന്ന ആ സത്യങ്ങള്‍ കറക്ട് വിളിച്ചുപറഞ്ഞു. നീ പണ്ടേ മനസില്‍ ആഗ്രഹിച്ചില്ലേ 50.50 വേണമെന്ന്, പ്രസംഗത്തിന് പകരം അത് ലോകത്തോട് വിളിച്ചുപറയാന്‍ പറ്റിയില്ലേ.

ഞാന്‍ ഒരിക്കലും

ഞാന്‍ ഒരിക്കലും സ്ത്രീകള്‍ക്കെതിരെ പറഞ്ഞിട്ടില്ല, അത് വളെച്ചൊടിച്ച് അങ്ങനെ ആക്കിയതാണ്. രജിത്ത് സ്ത്രീകള്‍ക്ക് എതിരെയല്ല. സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിഗ് ബോസിലൂടെ വിവരമുളളവര്‍ മനസിലാക്കും. പക്ഷേ ഇതൊന്നും ഈയുളള പാര്‍ട്ടികള്‍ക്ക് അറിയില്ല. ഇവരൊക്കെ കോടികളും ഒന്നാം സമ്മാനവും മനസില്‍ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുറെ പേരാണ്.

ഇവരൊക്കെ കോടികളും

എനിക്ക് പണം വേണ്ട,പണമേ വേണ്ട. നമുക്ക് പണവും വേണ്ട, കോടിയും വേണ്ട, ഫ്‌ളാറ്റും വേണ്ട, പക്ഷേ മെസേജസ്, വാല്യൂസ് ജനങ്ങളിലേക്ക് എത്തിക്കണം. പിന്നെ എന്റര്‍ടെയ്ന്‍മെന്റും വേണം. ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ്. അതില്ലെങ്കില്‍ ജീവിതം ബോറായിപോവും. അവര്‍ ചെയ്യുന്നതെല്ലാം ഞാനും ചെയ്യും ഇനി മുതല്‍. രജിത്ത് കുമാര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X