രജിത്തിന് വിധിയെഴുതിയ രേഷ്മയ്ക്കും പണി കിട്ടി! രേഷ്മയെ പുറത്താക്കി ബിഗ് ബോസ്,ട്വിസ്റ്റോട് ട്വിസ്റ്റ്
ബിഗ് ബോസ് രണ്ടാം സീസണ്‍ ആരംഭിച്ചതിന് ശേഷം ഏറ്റവും ശ്രദ്ധേമായൊരു എപ്പിസോഡാണ് കഴിഞ്ഞിരിക്കുന്നത്. രേഷ്മയെ ടാസ്‌കിനിടെ ആക്രമിച്ചതിന്റെ പേരില്‍ അഞ്ച് ദിവസത്തോളം രജിത്തിനെ പുറത്ത് തടവറയിലാക്കിയിരുന്നു. ശേഷം എല്ലാവരെയും കണ്ട് മാപ്പ് പറയാന്‍ വേണ്ടി അദ്ദേഹം കാത്തിരുന്നു. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ വന്ന ദിവസം രജിത്തും എത്തിയിരുന്നു.
രേഷ്മയോട് മാപ്പ് പറഞ്ഞ് അദ്ദേഹം അറിയാതെ പറ്റിയ കാര്യമാണെന്ന് ഒക്കെ പറഞ്ഞെങ്കിലും അകത്തേക്ക് പ്രവേശിക്കാനുള്ള അവസരം രേഷ്മ നിഷേധിച്ചു. ഒടുവില്‍ രേഷ്മയുടെ അഭിപ്രായം മാനിച്ച് രജിത്തിനെ ബിഗ് ബോസ് പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ രേഷമയും പുറത്തേക്ക് പോയിരിക്കുകയാണ്. പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് ഈ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.

ഒട്ടും പ്രതീക്ഷിക്കാത്ത തരമൊരു നോമിനേഷനായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. രജിത്തിന്റെ നേതൃത്വത്തിലുള്ള ടീം പാഷാണം ഷാജിയെയും ആര്യയുമെല്ലാം നോമിനേഷന്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്നു. എന്നാല്‍ അത് പൊളിച്ചടുക്കി രണ്ട് പേരെ വീതം കണ്‍ഫെഷന്‍ റൂമില്‍ കൊണ്ട് വന്ന് അവരില്‍ ഒരാളെ നോമിനേറ്റ് ചെയ്യാനായിരുന്നു നിര്‍ദ്ദേശിച്ചത്. ഓരോരുത്തരായി അങ്ങനെ എലിമിനേഷന്‍ അഭിമുഖീകരിക്കുന്നത് ഇന്നാണ്. രസകരമായൊരു പ്രമോ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പാഷാണം ഷാജി, ദയ അശ്വതി, രേഷ്മ, രഘു, അഭിരാമി-അമൃത എന്നിവരായിരുന്നു നോമിനേഷനില്‍ ഇടംനേടിയവര്‍. ഒട്ടും വളച്ച് കെട്ടില്ലാതെ പറയുകയാണ്. ഇവരില്‍ ഏറ്റവും വോട്ട് കുറവ് കിട്ടിയത് രേഷ്മയ്ക്കാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ബാഗ് ഓക്കെ പാക്ക് ചെയ്ത് രേഷ്മയ്ക്ക് എന്റെ അടുത്തേക്ക് വരാംമെന്നും അവതാരകന്‍ പറയുന്നു. ഒടുവില്‍ എല്ലാവരും പുറത്ത് പോവുന്നത് പോലെ രേഷ്മയമത്സരാര്‍ഥികള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് രേഷ്മയെ മുന്‍വാതിലില്‍ കൂടി പുറത്താക്കിയിരിക്കുകയാണ്.

രേഷ്മയുടെ കാര്യത്തില്‍ പ്രേക്ഷകര്‍ ആരും തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത എലിമിനേഷന്‍ ആയി പോയിരിക്കുകയാണ്. മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന രേഷ്മ തുടക്കത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കണ്ണിന് ചികിത്സയ്ക്ക് വേണ്ടി പുറത്ത് പോയി വന്നതിന് ശേഷം വളരെ ആക്ടീവ് ആയിട്ടാണ് പ്രവര്‍ത്തിച്ചത്. ഇതോടെ ആരാധകരും ഒരുപാട് ഉണ്ടായിരുന്നു. ഇതിനിടെയാണ് രജിത്തിന്റെ ഭാഗത്ത് നിന്നും അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേക്കുകയായിരുന്നു.

നേരത്തെ മുതല്‍ കണ്ണിന് ഏറ്റവും അസുഖം ബാധിച്ചത് രേഷ്മയെ ആയിരുന്നു. അതിനാല്‍ മുളക് പ്രയോഗം അതിരൂക്ഷമായ അവസ്ഥയിലായി. മറ്റുള്ളവരെ ആക്രമിക്കുന്നത് ബിഗ് ബോസ് നിയമാവലിയ്ക്ക് എതിരായതിനാല്‍ രജിത്തിനെ താല്‍കാലികമായി പുറത്താക്കി. ഒടുവില്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും പുറത്തേക്ക് തന്നെ പോവുകയും ചെയ്തു. ഇതോടെ രേഷ്മയ്‌ക്കെതിരെയും ആരാധകര്‍ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications