പ്രണയത്തിനും വിവാഹത്തിനും സാധ്യതകളുണ്ട്! ബിഗ് ബോസിലെ അടുത്ത കപിള്‍സിനെ കണ്ടെത്തി മത്സരാര്‍ഥികള്‍

പ്രദീപിനെ ബാത്ത്‌റൂമില്‍ നിന്നും എല്ലാവരും റാഗ് ചെയ്യുന്നതോടെയാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. ഡൈ ചെയ്യുന്നതിന് വേണ്ടി രേഷ്മയാണ് പ്രദീപിനെ സഹായിച്ചത്. ഇത് എല്ലാവരും കൂടി കൈയോടെ പിടി കൂടുകയായിരുന്നു. കൈ വിട്ട് പോയെന്നും ഇനി പിടിച്ചാല്‍ കിട്ടില്ലെന്നും വീണ പറയുന്നു. ബാത്ത്‌റൂമിലേക്ക് മത്സരാര്‍ഥികള്‍ ഒന്നടങ്കം എത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്.

ഇക്കാര്യം ചോദിച്ചപ്പോഴെക്കും രണ്ട് പേരുടെയും മുഖം ചുവന്ന് തുടുത്തു എന്നും മറ്റും പറഞ്ഞ് എല്ലാവരും കൂടി ഇരുവരെയും കൡയാക്കി. എങ്കിലും രണ്ട് പേരും ഡൈ ചെയ്യുന്നത് തുടര്‍ന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ക്ക് അത് പ്രശ്‌നമില്ലെന്ന നിലപാടിലായിരുന്നു രേഷ്മയും പ്രദീപും. ഇവരുടെ പ്രവര്‍ത്തികളില്‍ നിന്നും വ്യക്തമായത്.

ബിഗ് ബോസില്‍ പുതിയ പ്രണയം

ഇതിനിടെ ഫുക്രു ഒളിഞ്ഞ് നോക്കിയത് പ്രദീപ് കണ്ടുപിടിച്ചിരുന്നു. ഇതില്‍ കൂടുതല്‍ ഒരു സംഭവം കാണാന്‍ ഇല്ലെന്ന് പറഞ്ഞാണ് പരീക്കുട്ടി ബാത്ത്‌റൂമിലേക്ക് എത്തുന്നത്. രേഷ്മയ്ക്ക് 30 വയസ്, പ്രദീപിന് 38 വയസ്. കുഴപ്പമൊന്നുമില്ല. വിവാഹം കഴിക്കാമെന്നും ഇനി പൊന്നൂസ് എന്ന് വിളിച്ച് രേഷ്മയുടെ പുറകേ പോവരുതെന്ന് പരീക്കുട്ടിയോട് വീണ ഉപദേശിച്ചു. എല്ലാ ബിഗ് ബോസിലും അങ്ങനെ ഒരു പ്രണയം ഉണ്ടാവും. ആദ്യം പേര്‍ളി ശ്രീനിഷ്. ഇനി രേഷ്മ-പ്രദീപ് എന്നാണ് പരീക്കുട്ടി പറഞ്ഞത്.

Recommended Video

Bigg Boss Malayalam : എലീനയെ കരുതിക്കൂട്ടി അറ്റാക്ക് ചെയ്യുന്നതോ ? | FilmiBeat Malayalam
 ബിഗ് ബോസില്‍ പുതിയ പ്രണയം

ഇതിനിടെ പ്രദീപിന്റെ ദേഹത്ത് ലിപ്‌സ്റ്റിക്കിന്റെ കളര്‍ കണ്ട് എല്ലാവരും ചോദ്യം ചെയ്യാന്‍ എത്തി. ഞാന്‍ ലിപ്സ്റ്റിക് ഇട്ടിട്ടില്ലെന്ന് രേഷ്മ പറഞ്ഞെങ്കിലും ആര്‍ക്കും ഇവരെ വെറുതെ വിടാന്‍ ഉദ്ദേശമില്ലായിരുന്നു. അവള്‍ അല്ല എനിക്ക് തന്നത്. അത് മറ്റൊരാള്‍ ആണെന്ന് പ്രദീപ് പറഞ്ഞ് രക്ഷപ്പെട്ടു. സത്യത്തില്‍ ഫുക്രുവാണ് ആരും അറിയാതെ പ്രദീപിന്റെ കഴുത്തില്‍ ലിപ്സ്റ്റിക് തേച്ചത്. എല്ലാവരോടുമായി ഫുക്രു തുറന്ന് പറയുകയും ചെയ്തു.

ബിഗ് ബോസില്‍ പുതിയ പ്രണയം

അവന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ദേഷ്യമാണ് വരിക. ഇതിപ്പോ അവന് ഒരു ചിരിയൊക്കെ മുഖത്ത് ഉണ്ട്. അതിന് മറ്റെന്തോ അര്‍ഥമുണ്ടെന്ന് ആര്യയും വീണയും തമ്മില്‍ അടക്കം പറയുന്നു. രേഷ്മയെ രഹസ്യമായി വിളിച്ച് വീണ ഇക്കാര്യം സ്ഥിരികരിച്ചു. പ്രദീപുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉത്തരം. പിന്നീട് പ്രണയിക്കാന്‍ എനിക്ക് വിരോധമില്ലെന്നാണ് രേഷമ പറഞ്ഞത്.

ബിഗ് ബോസില്‍ പുതിയ പ്രണയം

എല്ലാവരുടെയും കളിയാക്കലുകള്‍ ഇരുവരും ഏറ്റെടുത്തിരിക്കുകയാണ്. ഡൈ ചെയ്തതിന് ശേഷം കുളിക്കാന്‍ കയറിയ പ്രദീപിന്റെ അടുത്ത് ഓരോ കാര്യങ്ങളുമായി വീണയും ഫുക്രുവും എത്തിയിരുന്നു. രേഷ്മ പറഞ്ഞ കാര്യങ്ങള്‍ അതുപോലെ തന്നെ ഇരുവരും പ്രദീപിനോട് പറഞ്ഞെങ്കിലും അദ്ദേഹം തമാശയായിട്ടേ അതൊക്കെ എടുത്തുള്ളു. കുളി കഴിഞ്ഞതിന് ശേഷം തിരിച്ച് വന്ന് പ്രദീപിനെ എല്ലാവരും കളിയാക്കി. ഇതോടെ ഇനി ഞാന്‍ രേഷ്മയെ മോളൂ എന്നേ വിളിക്കു എന്ന് പ്രദീപ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X