ബിഗ് ബോസ് വീട്ടിലേക്ക് രേഷ്മ തിരിച്ചെത്തി! രജിത്തിനെക്കുറിച്ചുളള പ്രതികരണം ഇങ്ങനെ

By Midhun Raj

കഴിഞ്ഞ ദിവസം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമാണ് ബിഗ് ബോസില്‍ അരങ്ങേറിയത്. അപ്രതീക്ഷിതമായി രജിത്ത് പുറത്തുപോയത് പലരിലും സങ്കടമുണ്ടാക്കിയിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്നായിരുന്നു ബിഗ് ബോസ് രജിത്ത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കിയത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ സ്‌കൂള്‍ ടാസ്‌ക്കിനിടെ ആയിരുന്നു സംഭവം.

രേഷ്മയ്ക്ക് എല്ലാവരും പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിനിടെ ആയിരുന്നു കുസൃതിയെന്ന നിലയില്‍ രജിത്ത് കണ്ണില്‍ മുളക് തേച്ചത്. തുടര്‍ന്ന് കണ്ണ് നീറിയ രേഷ്മയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും പ്രാഥമിക ചികില്‍സ നല്‍കുകയുമായിരുന്നു. പിന്നാലെ ഹൗസിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. രജിത്ത് ചെയ്തത് ശരിയായില്ലെന്നാണ് ബിഗ് ബോസിലെ മറ്റു മല്‍സരാര്‍ത്ഥികളെല്ലാം തന്നെ അഭിപ്രായപ്പെട്ടത്.

ഫുക്രു ക്ലാസ് എടുത്തു കൊണ്ടിരുന്ന

ഫുക്രു ക്ലാസ് എടുത്തു കൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. രേഷ്മയുടെ പിറന്നാളായതുകൊണ്ട് ആശംസകള്‍ അറിയിക്കാന്‍ എല്ലാവരും അടുത്ത് എത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി രജിത്ത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത്. രജിത്ത് കുസൃതി പോലെ ചെയ്‌തൊരു കാര്യം സീരിയസായി മാറുകയായിരുന്നു. രജിത്തിന്റെയും രേഷ്മയുടെയും സംഭവത്തിന് പിന്നാലെ അവരെക്കുറിച്ചായിരുന്നു ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചകള്‍ നടന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 66 Review | FilmiBeat Malayalam
എല്ലാവരും രജിത്തിനെ

എല്ലാവരും രജിത്തിനെ ന്യായീകരിക്കാത്ത സമീപനമായിരുന്നു ആദ്യം സ്വീകരിച്ചത്. പിന്നാലെ രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞപ്പോള്‍ പലരും സങ്കടത്തിലായി. ഇതിനിടെ രേഷ്മ വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തിയിരുന്നു. രജിത്ത് പുറത്തുപോയ കാര്യമൊന്നും രേഷ്മ അറിഞ്ഞിരുന്നില്ല. സംഭവത്തെക്കുറിച്ച് എന്താണ് പറയാനുളളതെന്ന് രേഷ്മയോട് ബിഗ് ബോസ് ചോദിച്ചു.

എന്ത് പറയാന്‍ എന്ത് കൊണ്ടാണ്

എന്ത് പറയാന്‍, എന്ത് കൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെന്ന് രേഷ്മ ചോദിച്ചു. ദേഷ്യത്തില്‍ ഉളളപ്പോള്‍ പോലും രജിത്ത് അങ്ങനെ ചെയ്തില്ല. കണ്ണിന് മുളക് തേച്ചത് എന്തിനായിരുന്നു. അത് ഗൗരവമുളള കാര്യമാണെന്നും രേഷ്മ പറഞ്ഞു. ഗൗരവായി തന്നെയാണ് എടുത്തത്, അതുകൊണ്ടാണ് പുറത്താക്കിയതെന്നാണ് ബിഗ് ബോസ് മറുപടിയായി പറഞ്ഞത്.

രജിത്ത് പുറത്താക്കപ്പെട്ടത്

രജിത്ത് പുറത്താക്കപ്പെട്ടത് ആ സമയത്താണ് രേഷ്മ അറിഞ്ഞത്. താന്‍ എന്തു പറയാന്‍ എന്നായിരുന്നു രേഷ്മയുടെ മറുപടി. രേഷ്മ ബിഗ് ബോസിനുളളിലേക്ക് എത്തിയപ്പോള്‍ ആകെ ശോകമുകമായ അന്തരീക്ഷമായിരുന്നു. തന്നോട് എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. തന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്തു. എലീനയോട് രേഷ്മ പറഞ്ഞു. രേഷ്മ തിരിച്ചെത്തിയതോടെ രജിത്തിന്റെ ഭാവി ഇനി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അദ്ദേഹം തിരിച്ചുവരുമെന്നുളള ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X