രജിത് കുമാറിനോട് പൊട്ടിത്തെറിച്ച് രേഷ്മ! ബിഗ് ഹൗസിനെ പോര്‍ക്കളമാക്കി പുതിയ ടാസ്‌ക്!
ടാസ്‌ക്കുകള്‍ നല്‍കുന്ന കാര്യത്തില്‍ പ്രത്യേക കഴിവാണ് ബിഗ് ബോസിന്. 16 മത്സരാര്‍ത്ഥികളുമായി മുന്നേറുകയാണ് മലയാളം ബിഗ് ബോസ്. എലിമിനേഷന് പിന്നാലെയായാണ് അടുത്ത നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചത്. രജിത് കുമാറാണ് ഈ വാരത്തിലെ ക്യാപ്റ്റന്‍. ഇത്തവണ ലക്ഷ്വറി ടാസ്‌ക്കിനായി രസകരമായൊരു ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. രസകരമായാണ് തുടങ്ങിയതെങ്കിലും ഒടുക്കം വലിയ വഴക്കിലാണ് ആദ്യ ദിവസത്തെ ടാസ്‌ക്ക് അവസാനിച്ചത്. അതുവരെ ചങ്കായി നടന്നിരുന്ന പല സുഹൃത്തുക്കളും ഇതിനിടയില്‍ വഴിപിരിയുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുന്നുണ്ട്.
രണ്ട് ടീമായി തിരിച്ചാണ് കോള്‍ സെന്റര്‍ ഗെയിം നടത്തുന്നത്. ആദ്യദിവസത്തെ പ്രകടനം കഴിഞ്ഞപ്പോള്‍ ക്യാപ്റ്റനായ രജിത്തിന്റെ ടീമിന് ഒരു പോയന്റ് ലഭിച്ചിരുന്നു. എ, ബി ആയാണ് ടീം തിരിച്ചത്. പുരുഷന്‍മാരെല്ലാം ഒരു ടീമാവാന്‍ ശ്രമിച്ചപ്പോള്‍ ഇതേക്കുറിച്ച് ചോദ്യങ്ങളുമായി സ്ത്രീകളുടെ സംഘമെത്തിയിരുന്നു. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവരായിരുന്നു ടീം എയിലുണ്ടായിരുന്നത്. ഇവരായിരുന്നു ആദ്യദിനത്തിലെ ഗെയിമിലെ ഉപഭോക്താക്കള്‍. രജിത്തും ഫുക്രുവുമായിരുന്നു കോള്‍ ചെയ്തത്. വീണയെ ഫുക്രു തിരഞ്ഞെടുത്തപ്പോള്‍ രേഷ്മയെ ആയിരുന്നു രജിത്ത് സംസാരിക്കാനായി വിളിച്ചത്.

രജിത് ആദ്യമെത്തി
ടീം എയുടെ ഊഴമായിരുന്നു ആദ്യദിവസം. ആദ്യം സംസാരിക്കാനെത്തിയത് രജിത് കുമാറായിരുന്നു. രേഷ്മയെ ആയിരുന്നു അദ്ദേഹം സംസാരിക്കുന്നതിനായി തിരഞ്ഞെടുത്തത്. ബി ടീമിനെ പ്രതിനിധീകരിച്ചായിരുന്നു രേഷ്മ എത്തിയത്. കോള്‍ സെന്ററിലെ സംസാരത്തിനിടയില്‍ ആരാണോ ആദ്യം കോള്‍ കട്ട് ചെയ്യുന്നത് എതിര്‍ ടീമിന് അപ്പോള്‍ ഒരു പോയിന്റ് ലഭിക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ബിഗ് ഹൗസിലേക്ക് വന്നതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂയെന്ന നിബന്ധനകളും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു.
Recommended Video

തര്‍ക്കത്തിലേക്ക്
തുടക്കത്തില്‍ സൗമ്യമായി സംസാരിച്ച രേഷ്മയെ പ്രകോപിപ്പിക്കുകയായിരുന്നു രജിത് കുമാര്‍. മുന്‍പ് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്തായിരുന്നു അദ്ദേഹം രേഷ്മയെ ചോദ്യം ചെയ്തത്. തുടക്കത്തില്‍ ആര്‍ജെ രഘുവുമായാണ് രേഷ്മ അടുപ്പം കാണിച്ചതെന്നും അത് വിജയിക്കാതെ വന്നതോടെയാണ് കാല് മാറിയതെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് സീരിയല്‍ ടീമിനൊപ്പം ചേര്‍ന്നതെന്നുള്ള വാദങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. വിവാഹവും കുട്ടികളേയുമൊന്നും തനിക്ക് ഇഷ്ടമല്ലെന്ന രേഷ്മയുടെ നിലപാട് ശരിയല്ലെന്നും താരം പറഞ്ഞിരുന്നു.

സംസാരത്തിന്റെ രീതി മാറി
ഒന്നിന് പിന്നാലെ ഒന്നൊന്നായി രജിത്ത് ആരോപണങ്ങളുമായെത്തിയപ്പോള്‍ രേഷ്മയുടെ സംസാരത്തിന്റെ രീതിയും മാറുകയായിരുന്നു. തുടക്കത്തില്‍ കസ്റ്റമര്‍ എക്‌സിക്യൂട്ടീവിന്റെ അതേ ടോണിലായിരുന്നു രേഷ്മയുടെ സംസാരം. രജിത്തിന്റെ വാക്കുകള്‍ക്കെല്ലാം അതേ നാണയത്തില്‍ താരം മറുപടി നല്‍കിയിരുന്നു. സ്ത്രീകളെക്കുറിച്ച് താങ്കല്‍ എന്താണ് വിചാരിച്ചതെന്നും ആരോപണങ്ങളുയര്‍ത്തിയാല്‍ അവരെ മൂലയ്ക്ക് ഇരുത്താമെന്ന് കരുതുന്നുണ്ടോയെന്നും താരം ചോദിച്ചിരുന്നു.

പ്രദീപുമായി വ്യാജപ്രണയം
പ്രദീപുമായി രേഷ്മ പ്രണയത്തിലാണോയെന്ന സംശയവുമായി മത്സരാര്‍ത്ഥികളും എത്തിയിരുന്നു. മഞ്ജുവും വീണയും ആര്യയുമൊക്കെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചും രജിത്ത് കുമാര്‍ സംസാരിച്ചിരുന്നു. വ്യാജപ്രണയം അഭിനയിക്കുകയാണ് രേഷ്മയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രഘുവുമായി ചേര്‍ന്ന് രേഷ്മയ്‌ക്കൊരു ദുശീലമുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

ഈ ഭാഷയിലല്ല സംസാരിക്കേണ്ടത്
രജിത് കുമാറിന്റെ വാദങ്ങള്‍ കേട്ട് പ്രകോപിതയായ രേഷ്മ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു. ഇടയ്ക്ക് രോഷാകുലയായി, പൊട്ടിത്തെറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കോള്‍ കട്ട് ചെയ്തില്ലെങ്കിലും രേഷ്മയ്ക്ക് പോയിന്‍ര് നേടാന്‍ കഴിഞ്ഞിരുന്നില്ല. കോള്‍ സെന്റര്‍ ജീവനക്കാരി ഈ ഭാഷയിലല്ല സംസാരിക്കേണ്ടതെന്നായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്.


Click it and Unblock the Notifications