ഒന്ന് കരഞ്ഞിരുന്നെങ്കിൽ കളി മാറിയേനെ, ഇവിടെ നീതി നിഷേധിക്കപ്പെട്ടത് ഡോക്ടറിനല്ല, രേഷ്മയ്ക്കാണ്

രേഷ്മയുടെ കണ്ണിലാണ് മുളക് തേച്ചതെങ്കിലും ഇപ്പോൾ വാദി പ്രതിയായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രേഷ്മയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അദ്ദേഹത്തിന്റെ പ്രായത്തെ മാനിക്കണ്ടേ, മാപ്പ് പറഞ്ഞില്ലേ എന്നിട്ടും മാഷിനെതിരെ കടുത്ത തീരുമാനം എടുക്കണമായിരുന്നോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ബിഗ് ബോസ് ആദ്യ സീസൺ താരങ്ങളും മിനി സ്ക്രീൻ താരങ്ങളും രജിത്തിനെ പിന്തുണച്ച് രംഗത്തെയിട്ടുണ്ട്. എല്ലാവരും പറയാനുള്ളത് രജിത്കുമാറിനോട് കാണിച്ചത് അനീതിയാണെന്നാണ്. രജിത്തിനോടൊപ്പം ഈ ആഴ്ച രേഷ്മയും പടിയിറങ്ങിയിരിക്കുകയാണ്. എന്നാൽ ഇവിടെ രജിത്തിനോട് എന്ത് അനീതിയാണ് കാണിച്ചത്?.

തുടക്കം മുതൽ തന്നെ ഡോക്ടർ രജിത്ത് കുമാറും രേഷ്മയും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു. പല ടാസ്ക്കുളിലും രജിത് കുമാർ പകരം വീട്ടുകയും ചെയ്തിരുന്നു. രജിത് കുമാറിനോട് അങ്ങോട്ട് കയറി വഴക്കിടാൻ രേഷ്മ ഇതുവരെ പോയിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ ഒരു കാര്യം. ടെലിഫോൺ ടാസ്ക്കിൽ രേഷ്മയ്ക്കെതിരെ വളരെ മോശമായ ആരോപണങ്ങളായിരുന്നു രജിത്ത് ഉന്നയിച്ചത്. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്തപ്പോൾ മാത്രമായിരുന്നു രേഷ്മ ശബ്ദം ഉയർത്തിയത്. എന്നാൽ അതിനു മുൻപ് തന്നെ കുഞ്ഞുങ്ങളെ കുറിച്ച് പറഞ്ഞ രേഷ്മയുടെ നിലപാട് വളച്ചൊടിച്ച് ഇവർക്കെതിരെ ഉന്നയിച്ചിരുന്നു. ഈ പ്രശ്നം മോഹൻലാലിന്റെ അടുത്തവരെ എത്തിയിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകൾ തന്നിൽ അടിച്ചേർപ്പിക്കുകയാണെന്ന് അന്ന് രേഷ്മ വെട്ടി തുറന്ന് പറയുകയും ചെയ്തിരുന്നു. അന്ന് മുതലാണ് രേഷ്മ- രജിത് കുമാർ ശീത യുദ്ധം ആരംഭിക്കുന്നത്.

 എന്തിന്  മുളക്  കൊണ്ട് പോയി

ബിഗ് ബോസ് അംഗങ്ങളു പ്രേക്ഷകരും ഒരുപോലെ ചോദിച്ച ഒരു ചോദ്യമായിരുന്നു ക്ലാസിൽ എങ്ങനെ മുളക്എത്തിയെന്നത്. ഇതിന്റെ ഉത്തരം ഡോക്ടർ രജിത് കുമാർ തന്നെ കഴിഞ്ഞ ദിസം പറഞ്ഞിരുന്നു. താൻ തന്നെയാണ് ക്ലാസിൽ മുളക് കൊണ്ടു പോയത്. വികൃതി കുട്ടികളിൽ വികൃതിയാകാൻ തീരുമാനിച്ചു. മുളക് മാത്രമല്ല.ബീറ്റ്‌റൂട്ടും ബലൂണും ബാഗിൽ കരുതിയിരുന്നു. പാഷാണം ഷാജിയുടെയോ രഘുവിന്റെയോ കണ്ണിൽ മുളക് തേക്കാൻ പ്ലാൻ ചെയ്തിരുന്നു. എന്നാൽ രേഷ്മയ്ക്ക് കണ്ണിൽ അസുഖമാണെന്ന് താൻ മറുന്നു പോയിരുന്നു എന്നും രജിത് പറഞ്ഞു.

 രേഷ്മയോട് മാപ്പ്  പറയുന്നു

രേഷ്മയോട് മാപ്പ് പറഞ്ഞെങ്കിലും അദ്ദേഹം ചെയ്ത പ്രവൃത്തിയെ ന്യായികരിക്കുന്നുണ്ട്. കാലിൽ പിടിച്ചും അല്ലതേയും മാപ്പ് പറയുമ്പോഴും ടാസ്ക്കിലെ തന്റെ റോൾ ഭംഗിയാക്കാൻ വേണ്ടിയാണ് മുളക് തേച്ചതെന്ന് രജിത് കുമാർ പറയുന്നത്. ബിഗ് ബോസിന്റെ തടവറയിൽ കഴിയുമ്പോഴും താൻ രേഷ്മയ്ക്ക് വേണ്ടി പ്രാർഥിക്കുകയായിരുന്നു എന്നും തന്റെ കണ്ണ് കൊടുക്കാൻ പോലും തയ്യാറാണെന്ന് പറയുന്നു. ആദ്യം രജിത് കുമാറിനോട് രേഷ്മ മുഖം കറുത്തെങ്കിലും പിന്നീട് അദ്ദേഹത്തിനോട് ക്ഷമിക്കുകയായിരുന്നു,

 രജിത്തിനെ  തിരികെ എടുക്കണോ

മാഷിന്റെ ക്ഷമാപണം സ്വീകരിച്ച രേഷ്മ, ഇനിയും ഇത്തരത്തിലുളള സംഭവങ്ങൾ ആവർത്തിച്ചാലോ എന്ന് ചോദിച്ചു കൊണ്ടാണ് മാഷ് വീട്ടിനുള്ളിൽ തിരികെ വരുന്നതിനോടുള്ള വിയോജിപ്പ് പ്രകടപ്പിച്ചത്. ഉത് ഒരു രീതിയിൽ നല്ല കാര്യമാണ്. ബിഗ് ബോസ് ബൗസിൽ കയ്യാങ്കളികളികൾ നടക്കാറുണ്ട്. മാഷിന്റെ പുറത്താക്കാൽ ഇവർക്കൊരു പാഠമാകും. ബിഗ് ബോസിലെ ഏറ്റവും തലമുതിർന്ന അംഗമാണ് രജിത്. പലപ്പോഴും എല്ലാ പ്രായക്കാർക്കും ഒപ്പം എല്ലാ. പ്രവൃത്തികളിലും കൂടാറുമുണ്ട്. തന്റെ പ്രായം താൻ തന്നെ മറന്നു പോകാറുണ്ടെന്ന് അദ്ദേഹം പല അവസരത്തിലും പറഞ്ഞിട്ടുമുണ്ട്. ഇതു തന്നെയാണ് രേഷ്മയിടെ കാര്യത്തിലും സംഭവിച്ചത്. ഡോക്ടർ രജിത് കുമാറിൽ നിന്ന് സ്കൂളിൽ പഠിക്കുന്ന കുട്ടി രജിത് കുമാറായി മാറി റിയാലിറ്റി മറന്ന് കളിച്ച പ്ലേ അദ്ദേഹത്തിന് തന്നെ പാരയാവുകയായിരുന്നു.

 ഫുക്രുവിന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ഫുക്രു പറഞ്ഞ വാക്കു‌കൾ ഇവിടെ ഏറെ ശ്രദ്ധേയമാകുകയായിരുന്നു. രജിത് ശത്രു പാളത്തിൽ നിർത്തിയിരുന് ആര്യയും പാഷാണം ഷാജി ഉൾപ്പെടെയുളളവർ മാഷിനെതിരെ അവിടേയും ഇവിടേയും തൊടാതെ സംസാരിച്ചുവെങ്കിലും ഫുക്രു ഇവിടെ വളരെ വ്യത്യസ്തമായിട്ടായിരുന്നു പെരുമാറിയത്. രജിത്തിന്റെ തെറ്റിനെ കുറിച്ച് ഫുക്രു സംസാരിക്കുന്നതിനോടൊപ്പം അന്ന് സംഭവത്തിനു മുൻപ് രജിത് കുമാറിന്റെ നാവിൽ നിന്ന് വീണ വാക്കുകളും ഫുക്രു അവിടെ വെളിപ്പെടുത്തി. പുള്ളിയെ കള്ളനെന്ന് വിളിച്ചതിന്‍റെ സങ്കടമുണ്ടായിരുന്നു. അതിന് തിരിച്ച് ചെയ്യുമെന്ന് മൂപ്പര് പറഞ്ഞിരുന്നു. ആ വിഷമം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്നും ഫുക്രു പറഞ്ഞു. രജിത്തുമായി നേരത്തെ പല ഫിസിക്കല്‍ പ്രശ്നങ്ങളും നിങ്ങള്‍ തമ്മിലുണ്ടായിരുന്നു അതുകൊണ്ടാണ് ചോദിച്ചതെന്ന് മോഹന്‍ലാല്‍ പറ‍ഞ്ഞു. എന്നാല്‍ എന്‍റെ വാശി തീര്‍ക്കുകയല്ലെന്നായിരുന്നു ഫുക്രു പറഞ്ഞത്. ഉളള കാര്യം ഉള്ളതു പോലെ പറഞ്ഞതാണെന്നും ഫുക്രു പറഞ്ഞു.

 നിലപാട്

രേഷ്മയുടെ ശക്തമായ നിലപാടാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് വ്യക്തമായിരിക്കുന്നത്. രജിത്തിന്റെ സോഷ്യൽ മീഡിയ സപ്പോർട്ടിനെ കുറിച്ച് വ്യക്തമായ ധാരണയുളള രേഷ്മ ധൈര്യമായി തന്നെ തന്റെ അഭിപ്രായം ഷോയിൽ അറിയിച്ചു. ഹൗസിലെ ഗ്രൂപ്പ് കളിയിൽ നിന്ന് മാറി നിന്ന് തന്റേതായ നിലപാടിൽ ഗെയിം കളിക്കുന്ന ഒരു മത്സരാർഥിയാണ് രേഷ്മ. രജിത്തുമായിട്ടാല്ലാതെ മറ്റാരുമായും ഒരു പ്രശ്നവും രേഷ്മയ്ക്ക് ആ വീട്ടിലില്ല. ഡോക്ടർ രജിത് കുമാറുമായി ഒരു പ്രശ്നവും ഇവർക്കില്ല എന്നത് ഏറെ ശ്രദ്ധേയമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X