എനിക്ക് രജിത് കുമാറിൽ നിന്ന് കേള്‍ക്കേണ്ടത് ഒറ്റ കാര്യം മാത്രം, തുറന്ന് പറഞ്ഞ് രേഷ്മ
സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായ സംഭവമായിരുന്നു ബിഗ് ബോസ് മത്സരാർഥിയായിരുന്ന ഡോക്ടർ രജിത് കുമാർ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. സംഭവത്തെ തുടർന്ന് ഡോക്ടറെ ഹൗസിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച നടന്ന ലക്ഷ്വറി ടസ്ക്കിനിടെയാണ് സംഭവം നടക്കുന്നത്. ഉടൻ തന്നെ ഷോയിൽ നിന്ന് രജിത് കുമാറിനെ താൽക്കാലികമായി മാറ്റി നിർത്തുകയും പിന്നീട് രേഷ്മയോട് അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ രജിത് കുമാറിനെ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ആ ആഴ്ചയിലെ എലിമിനേഷനിൽ രേഷ്മയും പുറത്തു പോയിരുന്നു. ഏറ്റവും കുറവ് വോട്ടാണ് രേഷ്മയ്ക്ക് ലഭിച്ചതെന്നാണ് റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ അവതാരകനായ മോഹൻലാൽ പറഞ്ഞത്. ഇപ്പോഴിത ബിഗ് ഹൗസില അനുഭവം പങ്കുവെയ്ക്കുകയാണ് രേഷ്മ. ഏഷ്യനെറ്റ് ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് സംഭവിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹത്തിന് ഇതിനെക്കുറിച്ചു എന്ത് പറയാനുണ്ട് എന്നതാണ്. എന്നാൽ വളരെ ബാലിശമായി രജിത് കുമാർ എന്ന അധ്യാപകൻ തെറ്റൊന്നും ചെയ്തിട്ടില്ല, മുളക് തേച്ചത് ആ ടാസ്ക്കിലെ കുട്ടിയായിട്ടാണ്... എന്നാണ് പറഞ്ഞത്. എന്നാൽ എനിക്ക് ആ വിശദീകരണം തൃപ്തികരമല്ല. എന്ത് കൊണ്ടിത് ചെയ്തു എന്നദ്ദേഹം ഇപ്പോഴും പറഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹത്തിന്‍റെ ക്ഷമ പറച്ചിലിലൊന്നും യാതൊരു ആത്മാർത്ഥതയും എനിക്ക് കാണാനും കഴിയുന്നില്ല. ബിഗ് ബോസിൽ കില്ലർ ടാസ്ക്ക് വരെ തന്നിട്ടുണ്ട്. അപ്പൊ ആരും ആരെയും റിയൽ ആയിട്ട് കൊന്നിട്ട് അല്ലല്ലോ ടാസ്ക്ക് ചെയ്തത്.
പിന്നെ എനിക്ക് കേൾക്കേണ്ടിയിരുന്നത് രജിത് കുമാറില്‍ നിന്നുമുള്ള കാര്യകാരണ സഹിതമുള്ള ഒരു വിശദീകരണമാണ്. അത് കിട്ടിയതുമില്ല. എന്‍റെ കണ്ണ് പകരം തരാം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ജീവിച്ചിരിക്കുന്നവരുടെ കണ്ണ് വേറെ ആൾക്ക് കൊടുക്കാൻ കഴിയുമോ? ചെയ്ത പ്രവൃത്തിക്ക് ഒരു വിശദീകരണം പോലുമില്ലാത്ത വ്യക്തിയ്ക്ക് അകത്ത് കയറാൻ താൻ അവസരം നൽകണോ? സംഭവം നടന്നപ്പോഴും അദ്ദേഹം സ്വന്തം കണ്ണിൽ മുളക് തേക്കുന്നത് പോലത്തെ കോപ്രായമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ എന്ത് കൊണ്ടിത് ചെയ്തു എന്ന് ഇപ്പോഴും വിശദീകരിച്ചിട്ടില്ലെന്നും രേഷ്മ പറയുന്നു. രജിത് കുമാറിനെ ഷോയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് റിയാലിറ്റി ഷോയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.


Click it and Unblock the Notifications