അതെനിക്ക് ഇഷ്ടമല്ല! അങ്ങനെ ചെയ്യണ്ട! രജിത്ത് കുമാറിന് നേരെ പൊട്ടിത്തെറിച്ച് രേഷ്മ! വീണ്ടും സംഘര്‍ഷം!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൃത്യമായി കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ആദ്യഭാഗം ഗംഭീരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് രണ്ടാമത്തെ സീസണ്‍ തുടങ്ങിയത്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ നിന്നും രണ്ട് പേരാണ് പുറത്തേക്ക് പോയത്. മൂന്നാം വാരത്തിലേക്ക് കടന്നതിന് പിന്നാലെയായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ടാസ്‌ക്കുകളും ട്വിസ്റ്റുകളും മാത്രമല്ല വഴക്കും വാക്ക് തര്‍ക്കവും പരദൂഷണം പറച്ചിലുമൊക്കെ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ക്യാമറ മുന്നിലുണ്ടെന്ന് നോക്കാതെയാണ് പലരും മറ്റുള്ളവര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്.
ശക്തമായ പിന്തുണയുമായി മുന്നേറുന്ന രജിത് കുമാറിനെതിരെ ആഞ്ഞടിക്കുന്ന രേഷ്ടമയെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. ഹൗസ് കീപ്പിങ്ങിനിടയില്‍ ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞായിരുന്നു രേഷ്മ രജിത്തിനെതിരെ പൊട്ടിത്തെറിക്കുന്നത്. കിച്ചണില്‍ വെച്ചായിരുന്നു സംഭവം. പ്രദീപ്, തെസ്‌നി ഖാന്‍, മഞ്ജു തുടങ്ങിയവരെല്ലാം ഇവര്‍ക്കരികിലുണ്ടായിരുന്നു. ഇയാളുടേത് തൊടണ്ടെങ്കില്‍ അത് പറഞ്ഞാല്‍ മതിയെന്ന മറുപടി രജിത് നല്‍കുന്നുണ്ട്. ആവശ്യത്തിലധികം ജോലി ഇവിടെയുണ്ട്. അതിലെന്തെങ്കിലും ചെയ്തൂടേയെന്ന് രേഷ്മ രജിത്തിനോട് ചോദിക്കുന്നുണ്ട്.

പുതിയ വഴക്ക്
ബിഗ് ബോസില്‍ വീണ്ടും വഴക്ക് തുടങ്ങുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചാനല്‍ പ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്ത പുതിയ പ്രമോയിലൂടെയാണ് ഇക്കാര്യം വ്യക്തമാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. രജിത്ത് കുമാറും രേഷ്മയുമാണ് ഇത്തവണ വഴക്കിടുന്നത്. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

ജോലി ചെയ്യുന്നത്
എന്റെ ജോലി എന്താണെന്ന് എനിക്കറിയാമെന്നും താന്‍ തന്റെ ജോലി ചെയ്താല്‍ മതിയെന്നുമായിരുന്നു രജിത്തിന്റെ മറുപടി. എനിക്കെന്റെ കമ്പിളി തൊടുന്നത് ഇഷ്ടമല്ല, അപ്പോ ഇയാള് പറഞ്ഞാല്‍ മതിയെന്ന് രജിത്ത് വീണ്ടും ആവര്‍ത്തിക്കുന്നതും പ്രമോയില്‍ കാണുന്നുണ്ട്. അത് പറഞ്ഞല്ലോ, കുട്ടി അത് മനസ്സിലാക്കാന്‍ ശ്രമിക്കൂ, അല്ലാതെ ചാടിക്കടിക്കാന്‍ വരികയല്ല വേണ്ടതെന്നും രജിത്ത് മറുപടി നല്‍കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമായി പലരും രജിത്ത് കുമാറിനോട് അനിഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.

രജിത്തിനോടുള്ള അനിഷ്ടം
പരസ്യമായും രഹസ്യമായും രജിത്തിനെക്കുറിച്ച് തുറന്നടിക്കുകയാണ് മത്സരാര്‍ത്ഥികള്‍. രജിത്തിന്‍റെ പെരുമാറ്റവും നിലപാടുകളും സംസാരവുമൊന്നും ശരിയല്ലെന്നാണ് പലരും പറയുന്നത്. അദ്ദേഹത്തെ കാണുന്നതോ സംസാരിക്കുന്നതോ ഇഷ്ടമല്ലെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. തന്‍റെ കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും ചെയ്താണ് അദ്ദേഹം മുന്നേറുന്നത്.
Recommended Video

ശക്തമായ പിന്തുണ
ബിഗ് ബോസില്‍ ശക്തമായ പിന്തുണയുമായി മുന്നേരുന്ന മത്സരാര്‍ത്ഥികളിലൊരാളാണ് രജിത് കുമാര്‍. അമ്മയെക്കുറിച്ച് പറയുമ്പോഴല്ലാതെ മറ്റൊരിക്കലും താന്‍ സങ്കടപ്പെടാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയുടെ അവസാന സമയത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം കഴിഞ്ഞ ദിവസം വികാരധീനനായിരുന്നു. എലീനയോടായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. അമ്മയ്ക്ക് വേണ്ടിയുള്ള ജീവിതമാണ് തന്റേതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications