നാലാഴ്ച അനുഭവിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു, കണ്ണിന് സംഭവിച്ചത് ഇതാണ്, വെളിപ്പെടുത്തി രേഷ്മ

ബിഗ് ബോസ് പ്രേക്ഷകരുടേയും സോഷ്യൽ മീഡിയയിലേയു ചർച്ച വിഷയം ഡോക്ടർ രജിത് കുമാറിനെ കുറിച്ചാണ്. രേഷ്മയോട് എന്തിന് ഇത്രയും ക്രൂരത കാട്ടി എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. ഹൗസിനുള്ള രജിത്തിനെ പിന്തുണച്ചിരുന്ന പലരും ഈ വിഷയത്തിൽ ഡോക്ടർക്ക് എതിരെയായിരിക്കുകയാണ്.

ഡോക്ടർ ചെയ്തത് ശരിയല്ലെന്ന് രഘു തുറന്നടിച്ചിരുന്നു. ഹൗസിലെ ഡോക്ടറിന്റെ അടുത്ത സുഹൃത്തുക്കളാണ് അഭിരാമിയുടെ അമൃതയും. അവർക്കും ഇതേ അഭിപ്രായം തന്നെയാണ്. ബിഗ് ബോസ് ഹൗസിൽ ഡോക്ടർ- രേഷ്മ ചർച്ചകൾ മുറുകുമ്പോഴാണ് ആശുപത്രിയിൽ നിന്ന് രേഷ്മയുടെ മടങ്ങി വരവ്.

 രേഷ്മയുടെ പ്രതികരണം

ബിഗ് ബോസ് തന്നെയാണ് രജിത്തിനെ താൽക്കാലികമായി പുറത്താക്കിയ വിവരം രേഷ്മയെ അറിയിച്ചത്. കൺഫെഷൻ റൂമിൽ വെച്ചാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഈ വിഷചയത്തിൽ രേഷ്മയുടെ അഭിപ്രായവും ചോദിച്ചിരുന്നു. എന്നാൽ ഞാൻ എന്താണ് ഇതിൽ എന്ത് പറയണം എന്നായിരുന്നു രേഷ്മയുടെ മറുപടി. ആദ്യം ബിഗ് ബോസ് പറഞ്ഞത് വിശ്വസിക്കാ ൻ രേഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. രജിത്തിന്റെ പ്രവൃത്തി തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും രേഷ്മ ബിഗ് ബോസിനോട് പറഞ്ഞു.

 സുഖാന്വേഷണം

കൺഫെഷൻ റൂമിൽ നിന്ന് മടങ്ങിയ എത്തിയപ്പോൾ കണ്ടത് ശോകമൂകമായ ഹൗസായിരുന്നു. വീട് ആകെ നിശബ്ദമായെന്ന് എലീനയോട് രേഷ്മ പറഞ്ഞു. കുഴപ്പമൊന്നുമില്ലെന്നും കയ്യിലുള്ള മരുന്നുകൾ കഴിക്കാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നതെന്നും എലീനയോട് രേഷ്മ പറഞ്ഞു. ഡോക്ടർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിയ്ക്ക് മനസ്സിലാകുന്നില്ലെന്നും രേഷ്മ പറഞ്ഞു.

പ്രശ്നവുമില്ല

താനും ഡോക്ടറുമായി ഒരു പ്രശ്നവുമില്ലാതിരുന്ന സമയത്താണ് ഇത്തരത്തിൽ സംഭവിച്ചതെന്നും, താൻ ഒന്നും ചെയ്തിട്ടില്ലെന്നും രേഷ്മ പറയുന്നുണ്ട്. ബിഗ് ബോസിനോടും ഹൗസ് അംഗങ്ങളോടും ഇത് തന്നെ ആവർത്തിച്ചിരുന്നു. മൂന്ന് ദിവസം മുൻപാണ് നാലാഴ്ചക്കാലം താൻ അനുഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. കണ്ണിൽ മുളക് തേയ്ക്കാതെ മറ്റുള്ള എന്ത് വേണമെങ്കിലും ചെയ്തു കൂടെ. ചുണ്ടിൽ തേയ്ക്കാമല്ലോ എന്നൊക്കെ രേഷ്മ മടങ്ങി എത്തിയതിന് ശേഷം പറയുന്നു.

   കണ്ണിൽ മുളക്   തേയ്ച്ചു

ഈ ആഴ്ചയിലെ ലക്ഷ്വറി ടാസ്ക്കായിരുന്നു ബിഗ് ബോസ് സ്കൂൾ. പ്രഥമ അധ്യാപികയായി ആര്യയും സ്കൂളിലെ അധ്യാപകരാണ് ഫുക്രു, സുജോ, ദയ എന്നിവർ. ബാക്കിയെല്ലാവരു സ്കൂളിലെ തലതെറിച്ച കുട്ടികാണ്. ഈ ടാസ്ക്കിനിടെയാണ് രേഷ്മയുടെ കണ്ണുകളിൽ മുളക് തേയ്ച്ചത്.പിറന്നാളിന് മിഠായി നൽകാൻ വേണ്ടിയായിരുന്നു രജിത്തിന്റെ അരികിലേയ്ക്ക് രേഷ്മ എത്തിയത്. പിറന്നാൾ സമ്മാനം എന്ന് പറഞ്ഞു കൊണ്ടായിരുന്നു കണ്ണുകളിൽ തേയ്ച്ചത്. തുടർന്നായിരുന്നു രേഷ്മയെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. കുസൃതിക്ക് വേണ്ടി ചെയ്തതാണെന്ന് ഡോക്ടർ ക്യാമറയോട് പറയുന്നുണ്ട്.

Recommended Video

Bigg Boss Malayalam : തിരിച്ചെത്തിയ രേഷ്മ രജിത്തിനെക്കുറിച്ച് പറഞ്ഞത് | FilmiBeat Malayalam
 പിന്തുണച്ച്   അംഗങ്ങൾ

എല്ലാവരും പൂർണ്ണ പിന്തുണയാണ് രേഷ്മയ്ക്ക് നൽകിയിരിക്കുന്നത്. കെട്ടി പിടിച്ച് ആശ്വസിപ്പിച്ചതിന് ശേഷം കണ്ണിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും രേഷ്മ പറയുന്നു. നിന്റെ മിസ്റ്റേക്കല്ലെടാ എന്ന് പറഞ്ഞ് രേഷ്മയെ അഭിരാമി ആശ്വസിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X