കിടക്കയുടെ പേരിൽ ബിഗ് ബോസിൽ അടി! രജിത്തിനോട് പൊട്ടിത്തെറിച്ച് രേഷ്മ, വഴക്കിന്റെ കാരണം ഇതാണ്
പ്രതീക്ഷയ്ക്ക് വിപരീതമായ സംഭവ വികാസങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നിത്യേനെ സംഭവിക്കുന്നത്. വീട്ടിനുള്ളിൽ നടക്കുന്ന ചെറിയ പ്രശ്നങ്ങൾ പോലും പിന്നീട് വൻ പൊട്ടിത്തെറിയ്ക്കാണ് വഴിവെയ്ക്കുന്നത്. വിവിധ പ്രായത്തിലുളളതും വ്യത്യസ്ത ജീവിത ശൈലിയി പിന്തുടരുന്നതുമായ ഒരു കൂട്ടം ആളുകളാണ് ബിഗ് ബോസ് ഹൗസിൽ അംഗങ്ങളായി എത്തിയിരിക്കുന്നത്. ഇവരുടെ ചിന്ത രീതികളും പെരുമാറ്റവും വീട്ടിനുളളിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ മറ്റൊരു വഴക്ക് ഉടലെടുക്കുകയാണ്.
ബിഗ് ബോസ് ഹൗസിലെ ഒരു മുതിർന്ന അംഗമാണ് ഡോക്ടർ രജിത് കുമാർ. അദ്ദേഹത്തിന്റെ പല നിലപാടുകളും പെരുമാറ്റങ്ങളും ബിഗ് ബോസ് ഹൗസിൽ വഴക്കുകൾക്ക് വഴിവെയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ പല നിലപാടും മറ്റുള്ളവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അംഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിത ഡോക്ടർ രജിത് കുമാറിനോട് പൊട്ടിത്തെറിച്ച് രേഷ്മ. കിടക്ക വിരിച്ചതാണ് ബിഗ് ബോസ് ഹൗസിൽ പുതിയ പ്രശ്നത്തിന് ഇടയാക്കിയിരിക്കുന്നത്.
Recommended Video

ഈ ആഴ്ചയിൽ ഹൗസ് കീപ്പിങ് ചുമതലയുളള ടീമിലാണ് രജിത് കുമാർ. വീട് വൃത്തിയാക്കുന്നതിനിടയിൽ കിടക്ക വൃത്തിയാക്കുകയും കമ്പിളി ഷീറ്റ് മടക്കി വച്ചതുമാണ് ബിഗ് ബോസ് ഹൗസിൽ പുതിയ പ്രശ്നം സൃഷ്ടിച്ചത്. തന്റെ കിടക്ക വൃത്തിയാക്കിയെന്നും അതിന്റെ ആവശ്യമില്ലെന്നും പറഞ്ഞ് രേഷ്മ രജിത് കുമാറിനോട് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. അധികം വഴക്കുകൾക്ക് പോകാത്ത മത്സരാർഥിയാണ് രജിത്. അദ്ദേഹം സൃഷ്ടിക്കുന്ന വിഷയങ്ങളിൽ പോലും അഭിപ്രായഭിന്നത വരുമ്പോൾ മൗനം പാലിച്ച് അവിടെ നിന്ന് പോകുകയാണ് ചെയ്യാറുളളത്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വിപരിതമായി തിരിച്ചടിക്കുകയായിരുന്നു രജിത്. ബിഗ് ബോസിലെ ഭൂരിഭാഗം അംഗങ്ങളുടെ മുന്നിൽ വെച്ചായിരുന്നു സംഭവം നടക്കുന്നത്.

ഹൗസ് കീപ്പിങ്ങിന്റെ ഭാഗമായിട്ടുള്ള ജോലിയാണ് കിടക്ക വൃത്തിയാക്കുക എന്നത്. അത് മാത്രമാണ് താനും ഇവിടെ ചെയ്തതെന്ന് രേഷ്മയ്ക്ക് രജിത് മറുപടി നൽകി. എന്നാല്‍ കിടക്ക വൃത്തിയാക്കല്‍ ഹൗസ് കീപ്പിംഗ് ഡ്യൂട്ടിയില്‍ പെടില്ലെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും ഇനി അത് ചെയ്യരുതെന്നും രേഷ്മ പറയുന്നുണ്ട്. സ്ത്രീകളുടെ കിടക്കയിൽ പലതും ഉണ്ടാകും. അതിനാൽ തന്ന തന്റെ കിടക്ക വൃത്തിയാക്കേണ്ടേന്നു രേഷ്മ പറഞ്ഞു. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഇനി ചെയ്യില്ലെന്ന് പറഞ്ഞതിന ശേഷം രജിത് കുമാർ അവിടെ നിന്ന് പോകുകയായിരുന്നു.

രേഷ്മയെ പിന്തുണച്ച് മഞ്ജു പത്രോസും രംഗത്തെത്തിയിരുന്നു. ഹൗസ് കീപ്പിങ്ങിന്റെ ഭാഗമായി കിടക്ക വൃത്തിയാക്കേണ്ട കാര്യമില്ലെന്നായിരുന്നു മഞ്ജുവിന്റെ വാദം. അത് ഡ്യൂട്ടിയിൽ ഉൾപ്പെടുന്നില്ലെന്നും മഞ്ജു പറഞ്ഞു. തന്റെ കിടക്കയിലു ഇനി തൊടരുതെന്ന് മഞ്ജുവും രേഷ്മയ്ക്ക് ഒപ്പം ചേർന്ന് നിന്ന് പറഞ്ഞു. എന്നാൽ ഹൗസ് കീപ്പിങ്ങിനുള്ള പലരും കിടക്ക വിരിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ പ്രദീപും, വീണയും പറഞ്ഞു. ആര്യ ചെയ്യാറുണ്ടെന്നും വീണ പറഞ്ഞു. എന്നാൽ അത് അവരുടെ സ്വന്തം ഇഷ്ടം പ്രകാരമാണെന്നും ഹൗസ് കീപ്പിങ്ങിൽ ഇത് ഉൾപ്പെട്ടിട്ടില്ലെന്ന് മഞ്ജുവനും രേഷ്മയ്ക്കും ഒപ്പം സുരേഷും വാദിച്ചു.

വീട്ടിനുളളിൽ നടന്ന സംഭാഷണത്തിന് ശേഷം ക്യാപ്റ്റൻ രജിത് കുമാറിനോട് മാത്രമായി പ്രശ്നത്തെ കുറിച്ച് സംസാരിച്ചു. ഇതിനായി വേണമെങ്കിൽ ഒരു മീറ്റിങ്ങ് വിളിക്കാമെന്നും രജിത്തിനോട് പറഞ്ഞു. എന്നാൽ അത് വേണ്ട എന്ന് രജിത് പറയുകയും ചെയ്തു. പിന്നീട് ഇതേ വിഷയം രജിത്തും പരിക്കുട്ടിയും തമ്മിൽ ചർച്ച ചെയ്തു. വീണ രജിത്തിന്റെ പക്ഷം പറഞ്ഞുവെന്നും പരിക്കുട്ടി അറിയിച്ചു.

വീട്ടിനുള്ളിൽ പ്രശ്നം നടന്നപ്പോൾ ആര്യ അവിടെയില്ലായിരുന്നു. രേഷ്മയും രജിത്തും തമ്മിലുളള വിഷയത്തിൽ താൻ ഇടപെട്ടതിന്റെ കാര്യവും വീണ ആര്യയ്ക്ക മുന്നിൽ വ്യക്തമാക്കി. രജിത് കുമാറിന്റെ ഭാഗത്ത് നല്ലത് ഉണ്ടെങ്കിൽ അത് അംഗീകരിക്കണം. സാധാരണ ഗതിയിൽ ഹൗസ് കീപ്പിങ്ങ് ഡ്യൂട്ടി ചെയ്യുന്നവർ ഇതും ചെയ്യാറുളളത് താൻ കണ്ടിട്ടുണ്ടെന്നു ആര്യയോടും വീണ പറഞ്ഞു. താൻ ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു എന്നായിരുന്നു ആര്യയുടെ മറുപടി. ലേഡീസിന്റെ പേഴ്സണൽ സാധനങ്ങൾ സുക്ഷിക്കേണ്ട സ്ഥലത്ത് സൂക്ഷിക്കണം എന്നും അതിന് പ്രത്യേകം സ്ഥലം ബിഗ്ബോസ് നൽകിയിട്ടുണ്ടെന്നു വീണ പറയുന്നു.

താനും ഡോക്ടർ രജിത് കുമാറും തമ്മിലുള്ള വഴക്കിനുളള കാരണം പിന്നീട് രേഷ്മ രഘുവിനോട് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിനോട് ഞാൻ ആദ്യമേ തന്റെ ബെഡ് ക്ലീൻ ചെയ്യണ്ട എന്ന് പറഞ്ഞിരുന്നു. രാവിലെ ചപ്പാത്തി പരത്തണം എന്നുള്ളതു കൊണ്ട് മാത്രമാണ് ഷീറ്റ് മടക്കാതെ താൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് പോയത്. അദ്ദേഹത്തിനോട് താൻ അത് പറയുകയും ചെയ്തു. ഇത് ശേഷവും വീണ്ടും അദ്ദേഹം എന്റെ പിന്നാലെ വന്ന് ഇതേ കാര്യം പറയുകയായിരുന്നു. പിന്നീട് അവിടെ പറഞ്ഞ കാര്യം ഒന്നും തന്നെ ഓർമയില്ല. അറിയണമെങ്കിൽ അടുത്തുളളവരോട് ചോദിക്കണം എന്നും രേഷ്മ പറഞ്ഞു.


Click it and Unblock the Notifications











