രജിത്തിന്‍റെ കൈവിട്ട കളിയില്‍ രേഷ്മയ്ക്ക് നീതി വേണം!ടാസ്‌ക്ക് പാളിപ്പോയതോ? സംശയം തീരാതെ പ്രേക്ഷകര്‍!

ബിഗ് ബോസ് മലയാളത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. രേഷ്മയുടെ പിറന്നാളിന് പ്രാങ്ക് ടാസ്‌ക്ക് നടത്തിയെന്നും അത് കൈവിട്ട് പോവുകയും ചെയ്തുവെന്നാണ് ഹോട്ട് സ്റ്റാറിലെ വിവരമത്തിലും പറയുന്നത്. രജിത്തും രേഷ്മയും ബിഗ് ബോസും ചേര്‍ന്ന് പറ്റിച്ചതാണോയെന്ന സംശയത്തിലാണ് ഒരുവിഭാഗം. കണ്ണിന് അസുഖം ബാധിച്ച രേഷ്മ മരുന്നൊഴിക്കുന്നത് തുടരുന്നുണ്ട്. ഇതേക്കുറിച്ച് രജിത്തിനും അറിയാം. സുജോയ്ക്ക് മരുന്നൊഴിച്ച് കൊടുക്കുന്നത് രജിത്താണ്. ഇപ്പോഴും അസുഖം മാറിയിട്ടില്ലെന്ന കാര്യത്തെക്കുറിച്ച് രജിത്തിന് അറിയാവുന്നതാണ്. അതിനിടയില്‍ രജിത്ത് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമോയെന്ന സംശയത്തിലാണ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും.

പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ക്കും ചോക്ലേറ്റ് നല്‍കാനായി എത്തിയ കുട്ടിയോട് രജിത്ത് ഇങ്ങനെ ചെയ്തതെന്ന് പ്രധാന അധ്യാപികയായ ആര്യയും പറഞ്ഞിരുന്നു. ആ കൊച്ചിന് ലഭിച്ചത് ബെസ്റ്റ് പിറന്നാള്‍ സമ്മാനെ തന്നെയെന്നായിരുന്നു ടാസ്‌ക്ക് നിര്‍ത്തിവെച്ചതിന് ശേഷം ആര്യ പറഞ്ഞത്. ടാസ്‌ക്ക് തുടങ്ങുന്നതിന് മുന്‍പ് എല്ലാവരും ചേര്‍ന്ന് രേഷ്മയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. താരം ഒരിക്കലും മറക്കാത്ത പിറന്നാളായിരിക്കും ഇത്തവണത്തേതെന്നതില്‍ സംശയമില്ലെന്ന് എല്ലാവരും ഒരുപോലെ പറയുന്നുണ്ടായിരുന്നു.

പ്രാങ്ക് ടാസ്‌ക്കല്ല ഇതെങ്കില്‍ രജിത്തിനെതിരെ രേഷ്മക്ക് നീങ്ങാമെന്നും താരത്തിന്റെ മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രേഷ്മയ്ക്ക് നീതി ഉറപ്പാക്കണമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ നേരത്തെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് രജിത് കുമാര്‍. രേഷ്മയുമായി അദ്ദേഹം നേരത്തെ വഴക്കിട്ടിട്ടുമുണ്ട്. സ്‌കൂള്‍ ടാസ്‌ക്കിന്റെ തുടക്കത്തില്‍ തന്നെ കള്ളനെന്ന് വിളിച്ചിരുന്നുവെന്നും അതിന് താന്‍ പകരം ചെയ്യുമെന്നും താരം പറഞ്ഞിരുന്നു.

Rajith

പക പോക്കിയതാണോ അതോ ടാസ്‌ക്ക് പാളിപ്പോയതാണോയെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ബിഗ് ബോസില്‍ നിന്നും രജിത്തിനെ ശരിക്കും പുറത്താക്കിയോ എന്ന ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സംശയനിവാരണത്തിനായി ബുധനാഴ്ച രാത്രിയിലെ എപ്പിസോഡിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രജിത്തില്ലെങ്കില്‍ തങ്ങള്‍ പരിപാടി ബഹിഷ്‌ക്കരിക്കുമെന്നുള്ള ഭീഷണികളും പ്രചരിക്കുന്നുണ്ട്.

Recommended Video

BiggBoss Malayalam : ഇത് ബിഗ് ബോസും രജിത്തും നടത്തിയ പ്രാങ്ക് ടാസ്‌കാണോ ? | FilmiBeat Malayalam

ഇത് പ്രാങ്ക് ടാസ്‌ക്കായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ നടന്നുവരുന്നത് കണ്ടുവെന്നും അണിയറപ്രവര്‍ത്തകരിലൊരാള്‍ വെളിപ്പെടുത്തിയെന്നുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. താന്‍ എഡിറ്റിംഗ് ടീമിലുള്ളയാളാണെന്നും ജോലി പോയാലും വേണ്ടില്ല ഇതേക്കുറിച്ച് തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കിയതായുള്ള പോസ്റ്റാണ് പുറത്തുവന്നത്. വ്യക്തി ജീവിതത്തിലെ കാര്യത്തിനായി പോവുന്നതിന് വേണ്ടിയാണ് രജിത്ത് ഇങ്ങനെ ചെയ്്തതെന്നുള്ള കണ്ടെത്തലുകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X