വീടിനുള്ളില്‍ പ്രദീപും രേഷ്മയും ചുംബിച്ചോ? ഒടുവില്‍ രജിത്തിനെതിരെയുള്ള കേസില്‍ വിജയിച്ച് രേഷ്മ

ശക്തമായ മത്സരമാണ് ബിഗ് ബോസില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്ക് പണി കൊടുക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഓരോരുത്തരുടെയും പരാതി കേള്‍ക്കാന്‍ കോടതി തയ്യാറായിരിക്കുകയാണ്. ബിഗ് ബോസില്‍ വന്ന ദിവസം മുതല്‍ നേരിട്ട ഏതെങ്കിലും പ്രശ്‌നങ്ങളുമായി എല്ലാവര്‍ക്കും കോടതിയെ സമീപിക്കാം.

രജിത്തിനെതിരെ ആരോപണവുമായിട്ടായിരുന്നു രേഷ്മ എത്തിയത്. കഴിഞ്ഞ മാസം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കോള്‍ സെന്റര്‍ ടാസ്‌കിനിടെ രജിത്തിന്റെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടി കാണിച്ചായിരുന്നു രേഷ്മ കേസ് കൊടുത്തത്. ഒടുവില്‍ രജിത്തിനെ എല്ലാവരും കൂടി തഴഞ്ഞതോടെ രേഷ്മയ്‌ക്കൊപ്പമായിരുന്നു വിജയം.

രേഷ്മ കേസില്‍ വിജയിച്ചു

ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കോള്‍ സെന്റര്‍ ടാസ്‌കില്‍ രജിത് തനിക്കെതിരെ ആരോപിച്ച നുണ വെളിച്ചത്ത് കൊണ്ട് വരാനായിരുന്നു രേഷ്മ ശ്രമിച്ചത്. മുന്‍പ് പല തവണ ഉന്നയിച്ചിട്ടുള്ള ആരോപണം വളരെ സങ്കീര്‍ണമായ നിലയില്‍ ബിഗ് ബോസ് കോടതിയിലേക്ക് എത്തിക്കുകയായിരുന്നു. തനിക്ക് നേരെ ഉണ്ടായ ഒരു അപമാനമാണ് കേസിന് ആസ്പദമായിരിക്കുന്നത്. രേഷ്മ നിയോഗിച്ച വീണയായിരുന്നു ഈ സമയം ന്യായാധിപയായി നില കൊണ്ടത്. പ്രതിഭാഗത്ത് രജിത്തിന് അഭിഭാഷകനായി ഷാജി എത്തി.

രേഷ്മ കേസില്‍ വിജയിച്ചു

ഈ വീട്ടിനുള്ളില്‍ സംഭവിച്ച കാര്യങ്ങള്‍ മാത്രം പറയുക എന്ന് കൃത്യമായി ബിഗ് ബോസ് അറിയിച്ച ഒരു ടാസ്‌കില്‍ രജിത് നടത്തിയ പരാമര്‍ശമാണ് തന്നെ ബാധിക്കുന്ന പ്രശ്‌നമായി രേഷ്മ മുന്നോട്ട് വെച്ചത്. വീട്ടിലെ മുന്‍ മത്സരാര്‍ഥിയായ പ്രദീപ് എന്ന വ്യക്തിയെ ഞാന്‍ ചുംബിക്കുന്നത് കണ്ടു എന്ന രജിത്തിന്റെ അവകാശവാദം തെറ്റാണ്. എന്തിനാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് രേഷ്മ ചോദിക്കുന്നു. എന്നാല്‍ അന്ന് നടന്നത് ഒരു ടാസ്‌ക് അല്ലെന്നും അത് ഒരു ലക്ഷ്വറി ബജറ്റ് ടാസ്‌ക് ആയിരുന്നെന്നും രജിത് കോടതിയെ അറിയിച്ചു.

 രേഷ്മ കേസില്‍ വിജയിച്ചു

ടാസ്‌ക് ജയിക്കാനായി താന്‍ കേട്ടറിഞ്ഞ ഒരു കാര്യം ഉന്നയിക്കുകയായിരുന്നു എന്നും രേഷ്മ മുന്നോട്ട് വെച്ച കേസ് തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണെന്നും രജിത് വ്യക്തമാക്കി. ലക്ഷ്വറി ബജറ്റ് എന്നാല്‍ എല്ലാവര്‍ക്കും റേഷന് പുറത്ത് ഇഷ്ട സാധനങ്ങള്‍ നേടാനുള്ള അവസരമാണെന്നും രജിത്ത് പറയുന്നു. എന്നാല്‍ ഒരു സ്ത്രീയുടെ മാനത്തേക്കാള്‍ വലുതാണോ ഒരാഴ്ച കഴിക്കാനുള്ള ഭക്ഷണം എന്ന് രേഷ്മ തിരിച്ചടിച്ചു.

Recommended Video

Bigg Boss Malayalam Season2 Day 58 Review | FIlmiBeat Malayalam
 രേഷ്മ കേസില്‍ വിജയിച്ചു

വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും ആരോപണങ്ങളും പത്യാരോപണങ്ങള്‍ കേട്ട കോടതി ഇതേ സംഭവുമായി നേരിട്ട് ബന്ധമുള്ളവരെയും കോടതിയില്‍ വിസ്തരിച്ചു. ഇതിന് ശേഷം കോടതിയിലുണ്ടായിരുന്നവരുടെയെല്ലാം അഭിപ്രായം ആരാഞ്ഞു. ഒരാള്‍ പോലും ഈ വിഷയത്തില്‍ രജിത്തിന്റെ ഭാഗത്ത് നിന്നില്ലെന്നതാണ് രസകരമായ കാര്യം. കഴിഞ്ഞ എപ്പിസോഡുകളില്‍ രജിത്തിനൊപ്പം കൂടി ഗെയിം കളിച്ചിരുന്ന സുജോയും രഘുവുമടക്കമുള്ളവര്‍ രജിത്തിനെ തള്ളി പറഞ്ഞു. കോടതിയിലുള്ളവരെല്ലാം രേഷ്മയ്‌ക്കൊപ്പം നിന്നതോടെ രജിത്തിനെതിരെയുള്ള കേസില്‍ രേഷ്മ തന്നെ വിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X