65 ദിവസമായി അവളോട് സംസാരിച്ചിട്ട്! ബിഗ് ബോസില്‍ നിന്നും പുറത്തെത്തുന്ന വീണയെക്കുറിച്ച് ഭര്‍ത്താവ്!
കണ്ണേട്ടനെയും അമ്പൂച്ചനേയും കുറിച്ച് വാചാലയാവാറുണ്ട് വീണ നായര്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം ബിഗ് ബോസില്‍ മത്സരിക്കാനെത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ എലിമിനേഷനില്‍ ബിഗ് ബോസ് ഹൗസിനോട് വിട പറഞ്ഞ് പുറത്തേക്ക് പോന്നത് വീണയായിരുന്നു. പ്രതീക്ഷിച്ച തീരുമാനമായിരുന്നുവെങ്കിലും നിറകണ്ണുകളോടെയായിരുന്നു താരം പുറത്തേക്ക് പോന്നത്. അഭിനയം മാത്രമല്ല പാട്ടും നൃത്തവും ഓട്ടന്‍തുള്ളലിലുമെല്ലാം തനിക്ക് കഴിവുണ്ടെന്ന് താരം തെളിയിച്ചിരുന്നു. വീണ ബിഗ് ബോസിലേക്ക് പോയതിന് ശേഷം താരത്തിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്തത് ഭര്‍ത്താവായിരുന്നു. എലിമിനേഷനിലൂടെ പുറത്തേക്ക് വീണയെത്തുന്നുവെന്നറിഞ്ഞതിന് പിന്നാലെയായാണ് കുറിപ്പുമായി ഭര്‍ത്താവ് എത്തിയത്. ആര്‍ ജെ അമന്റെ കുറിപ്പ് ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
പ്രിയപ്പെട്ടവരെയെന്ന് പറഞ്ഞായിരുന്നു ആര്‍ ജെ അമന്റെ കുറിപ്പ് തുടങ്ങിയത്. അങ്ങനെ ബിഗ്‌ബോസ് ഹൗസിൽ നിന്നും 'എന്റെ പെണ്ണ്' പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട് സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്. ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്ക്, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്ക്, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Recommended Video
പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ ഈ പേജിൽ നിന്നു വിടവാങ്ങുന്നു. ഗുഡ് ബൈ. ഒരിക്കൽക്കൂടി നന്ദി, എന്ന് വീണയുടെ കണ്ണേട്ടൻ. ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) ഇനോക് പമ്പിൽ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായ്ക്ക് ഭയങ്കര സൗന്ദര്യമെന്നും അമന്‍ കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications