സുജോയ്ക്ക് രഘുവിന്റെ ഉപദേശം! വിഷയം ബിഗ് ബോസ് ഹൗസിലെ പ്രണയം, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
നിരവധി പ്രശ്നങ്ങളിലൂടെയാണ് ഓരോ ദിവസവും ബിഗ്ബോസ് ഹൗസ് കടന്നു പോകുന്നത്. ആദ്യ ആഴ്ച സമാധനമായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ അത് മാറി മറിയുന്നതായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒളിഞ്ഞും തെളിഞ്ഞും മത്സരാർഥികൾ പ്രകടിപ്പിക്കാൻ തുടങ്ങി. വീട്ടിനുളളിൽ വഴക്കും ബഹളവുമാണെങ്കിലും ബിഗ്ബോസിൽ നല്ല സൗഹൃദങ്ങൾ ഒരുപാടുണ്ട്.
ബിഗ് ബോസ് ഹൗസിൽ എല്ലാവരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ആർ ജെ രഘു. ബിഗ് ബോസ് ഹൗസിലെ ഏറ്റവും തലമുതിർന്ന ആളായ രാജിനി ചാണ്ടിയോടും ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഫ്രുക്രുവിനോടും ഒരുപോലെ പെരുമാറുകയും നല്ല സൗഹൃദം വെച്ചു പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് രഘു. മറ്റ് അംഗങ്ങളുമായി പെതുവിൽ വലിയ ബഹളത്തിനു പോകാത്ത രഘു സുജേയ്ക്ക് ഒരു ഉപദേശം നൽകികയാണ്. ബിഗ് ബോസ് ഹൗസിൽ പിടിച്ചു നിൽക്കാൻ വേണ്ടിയിട്ടുള്ളതല്ല. പകരം ജീവിതത്തിന് വേണ്ടിയിട്ടുള്ളതാണ്.

വഴക്കും ബഹളവും മാത്രമല്ല, ക്യമാറ കണ്ണുകൾ സാക്ഷിയാക്കി പ്രണയിക്കാനു കഴിയുമെന്ന് കഴിഞ്ഞ സീസണിൽ പോളിയും ശ്രീനിഷും കാണിച്ചു കൊടുത്തതാണ്. കുറച്ച് കഷ്ടപ്പാടും വേദനയും സഹിച്ചെങ്കിലും ജീവിത്തിൽ ഇരുവരും ഹാപ്പിയാകുകയായിരുന്നുയ. 100 ദിവസത്തെ പരസ്പരം മനസ്സിലാക്കി കൊണ്ടുളള പ്രണയത്തിനെടുവിൽ ഇരുവരും ഒന്നാവുകയായിരുന്നു. ഇക്കുറിയും ബിഗ്ബോസ് സീസൺ 2 ആരംഭിച്ചപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാണാൻ കാത്തിരുന്നത് ബിഗ് ബോസിലെ അടുത്ത പ്രണയ ജോഡിയ്ക്ക് വേണ്ടിയായിരുന്നു.
Recommended Video

ബിഗ് ബോസ് ഹൗസ് ഹൗസിൽ നിന്നും ഒളിഞ്ഞ് കേൾക്കുന്ന ഒരു പ്രണയകഥയാണ് സാൻഡ്രയുടേയും സുജോയുടേയും. ഇരുവരെയും ട്രേളാൻ വേണ്ടി മറ്റ് അംഗങ്ങൾ ഈ പ്രണയക ബിഗ് ബോസ് ഹൗസിൽ എടുത്ത് ഇടാറുണ്ട്. ബിഗ്ബോസും ഇവർ ഒരു ടീമായി വരുന്ന ടാസ്ക്കുകളും കൊടുക്കാറുണ്ട്. എന്നാൽ കളിയാക്കുന്നതു പോലെ ഇവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് അറിയാനുള്ള രഹസ്യ നീക്കങ്ങൾ മറ്റ് അംഗങ്ങളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ എല്ലാ അംഗങ്ങളോടു നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ രഘു. മറ്റുള്ളവരുമായി അധികം പ്രശ്നത്തിന് ഇദ്ദേഹം പേകാറില്ല. എല്ലാവരോടും വളരെ മാന്യമായിട്ടാണ് ആർജെ രഘു പെരുമാറാറുള്ളതും. ഇപ്പോഴിത സുജോയ്ക്ക് ഒരു ഉപദേശവുമായി ഇദ്ദേഹം എത്തിയിരിക്കുകയാണ്. സാൻഡ്രുമായുളള പ്രണയ വാർത്തയെ കുറിച്ചായിരുന്നു രഘുവിന് അറിയേണ്ടത്. ബിഗ്ബോസ് ഹൗസിലെ സ്ത്രീകളെ വിവാഹം കഴിക്കരുതെന്നും പുറത്തു പോയി ഒരു മതാമയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാനും രഘു ഉപദേശം നൽകുന്നുണ്ട്. നൂറ് ദിവസത്തെ ഒരു മത്സരമായി മാത്രം ബിഗ്ബോസ് ഹൗസിനെ കണ്ടാൽ മതിയെന്നും രഘു സുജോയോട് പറയുന്നുണ്ട്. എന്നാൽ രഘു ചോദിക്കുന്ന ചോദ്യങ്ങൾ സുജോയുടെഭാഗത്ത് നിന്ന് അവ്യക്തമായ പ്രതികരണമാണ് ലഭിക്കുന്നത്.

സാൻഡ്രയേയും സുജോയേയും ഒരുമിച്ച് ഉൾപ്പെടുത്തി കൊണ്ടുള്ള ടാസ്ക്കുളും ബിഗ്ബോസ് നൽകാറുണ്ട് കൂടാതെ മറ്റ് അംഗങ്ങൾ ഇതിനുളള അവസരങ്ങൾ ക്രിയേറ്റ് ചെയ്യാറുമുണ്ട്. പ്രണയാഭ്യർഥന നടത്താനുള്ള ഒരു ടാസ്ക്ക് ബിഗ് ബോസ് സുജോയ്ക്ക് നൽകിയിരുന്നു. അത് മറ്റുളള അംഗങ്ങൾ ചേർന്ന് ആ ടാസ്ക്കിൽ സാൻഡ്രയേയും ഉൾപ്പെടുത്തുകയായിരുന്നു. ഒരു ഗംഭീര പ്രണയാഭ്യർഥനയായിരുന്നു സുജോ ടാസ്ക്കിനു വേണ്ടി പെർഫോം ചെയ്തത്. ഇതിന് ശേഷം ബിഗ്ബോസ് ഹൗസിലെ പ്രണയജോഡികൾ എന്ന വിശേഷണം ഇവർക്ക് മറ്റ് അംഗങ്ങൾ ചാർത്തി കൊടുക്കുകയായിരുന്നു . എന്നാൽ പ്രണയത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല


Click it and Unblock the Notifications