രഘു ഇനി ബിഗ് ബോസിലേക്കില്ലേ? ഫോണും നോക്കിയിരിക്കുന്ന താരം! വീഡിയോയുടെ വാസ്തവം ഇങ്ങനെ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ബിഗ് ബോസ്. മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര്‍മി ഗ്രൂപ്പുകളും ഫാന്‍സ് പേജുകളുമെല്ലാം സജീവമാണ്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു രഘുവിനെ ബിഗ് ഹൗസില്‍ നിന്നും മാറ്റിയത്. കണ്ണിന് ബുദ്ധിമുട്ടുണ്ടോയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അത് താന്‍ മരുന്നൊഴിച്ച് ശരിയാക്കിക്കോളാമെന്നായിരുന്നു രഘു പറഞ്ഞത്. പിന്നീട് മരുന്നൊഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അസുഖം കൂടുകയായിരുന്നു അദ്ദേഹത്തിന്. രഘുവിന്റെ അസുഖം പിന്നീട് മറ്റുള്ളവര്‍ക്കും പകരുകയായിരുന്നു. സുജോ മാത്യു, അലക്‌സാന്‍ഡ്ര, രേഷ്മ, പവന്‍, എന്നിവരും കമ്ണിന് അസുഖം ബാധിച്ച് ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. 5 പേരാണ് പുറത്തേക്ക് പോയതെങ്കില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്.

മറ്റുള്ളവരുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പവനായിരുന്നു ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയായാണ് മറ്റുള്ളവര്‍ എവിടെ എന്ന് തിരക്കി അകത്തുള്ളവരെത്തിയത്. അതേക്കുറിച്ച് അറിയില്ലെന്നും താനൊറ്റയ്ക്കായിരുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. രഘു ഇനി തിരിച്ചെത്തില്ലേയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനിടയിലാണ് ഫോണില്‍ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രം പുറത്തുവന്നത്. അദ്ദേഹം മത്സരത്തില്‍ നിന്നും പുറത്തായോ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം.

Recommended Video

Bigg Boss Malayalam Season 2 Episode 39 Review | FilmiBeat Malayalam

RJ Raghu

ഫോണും നോക്കിയിരിക്കുന്ന രഘുവിന്റെ വീഡിയോ വൈറലായി മാറിയതോടെ ആരാധകരും ആശയക്കുഴപ്പത്തിലായിരുന്നു. പഴയ വീഡിയോയാണോ അതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിദഗ്ദ്ധ ചികിത്സയുമായി ബന്ധപ്പെട്ട് രഘു ചെന്നൈയിലാണെന്നും അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂര്‍വ്വാധികം ശക്തിയോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X