രജിത്തിന്‍റെ ടീമില്‍ ചേരാനുള്ള കാരണം വെളിപ്പെടുത്തി രഘു! സുജോയുടെ ആ കഴിവാണ് ആകര്‍ഷിച്ചത്!

ബിഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായാണ് ആര്‍ ജെ രഘുവിനെ വിശേഷിപ്പിക്കാറുള്ളത്. കോഴിക്കോടന്‍ ശൈലിയിലുള്ള സംസാരവും എല്ലാവരുമായും ഒരുപോലെ ഇടപഴകുകയും ചെയ്തിരുന്ന രഘുവിനെയായിരുന്നു തുടക്കത്തില്‍ കണ്ടിരുന്നത്. ഏത് വിഷയത്തിലും സ്വന്തമായ നിലപാടുകള്‍ അദ്ദേഹം വ്യക്തമാക്കാറുമുണ്ട്. വഴക്കുകള്‍ക്കൊടുവില്‍ അതേക്കുറിച്ച് വിശദീകരിച്ച് വിഷയം കോംപ്രമൈസാക്കാനുമൊക്കെ രഘു മുന്നിലുണ്ടാവാറുണ്ടായിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ മടിയനായി തുടരുകയാണ് രഘുവെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

കുഴിമടിയനാണ് രഘുവെന്ന് പലരും അദ്ദേഹത്തോട് തന്നെ നേരിട്ട് പറഞ്ഞിരുന്നു. സ്വന്തമായി ടാസ്‌ക്ക് പോലും ചെയ്യുന്നില്ലെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു. നോമിനേഷനുകളില്‍ കൃത്യമായി ഇടംപിടിക്കുന്നയാള്‍ കൂടിയാണ് രഘു. ശക്തമായ പ്രേക്ഷകപിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണിന് അസുഖം ബാധിച്ച് രഘു പുറത്തേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കഴിഞ്ഞയാഴ്ചയായിരുന്നു താരം ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷം രഘു ആകെ മാറിയെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്. രജിത്തിനും സുജോയ്ക്കുമൊപ്പം ചേര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രേഷ്മയും ഇതേക്കുറിച്ച് ചോദിച്ചിരുന്നു.

Recommended Video

Bigg Boss Malayalam Season2 Day 58 Review | FIlmiBeat Malayalam
രേഷ്മയുടെ ചോദ്യം

രേഷ്മയുടെ ചോദ്യം

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു രഘു ബിഗ് ബോസ് ഹൗസില്‍ നിന്നും മാറിനിന്നത്. വാരാന്ത്യത്തിലെ എപ്പിസോഡിനായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. കണ്ണിന് അസ്വസ്ഥതകളുണ്ടെന്നും ഉടനെ തന്നെ ശരിയാക്കാമെന്നും രഘു പറഞ്ഞെങ്കിലും അത്ര പെട്ടെന്ന് ശരിയായിരുന്നില്ല. രേഷ്മ, സുജോ, സാന്‍ഡ്ര, എലീന, ദയ എന്നിവര്‍ക്കെല്ലാം അസുഖം ബാധിക്കുകയും ചെയ്തിരുന്നു. അടുത്തിടെയായാണ് ഇവര്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ രഘു രജിത്-സുജോ ടീമിനൊപ്പം ചേരുകയായിരുന്നു. എന്തുകൊണ്ടാണ് രജിത് കുമാറിനൊപ്പം ചേര്‍ന്നതെന്നായിരുന്നു രേഷ്മ രഘുവിനോട് ചോദിച്ചത്.

ഭേദമായി തോന്നിയത്

ഭേദമായി തോന്നിയത്

ടീമായാല്‍ മാത്രമേ ഇനി നിലനില്‍ക്കാനാവൂയെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ആര്യ-വീണ ടീമില്‍ ചേരുന്നതിനോട് തനിക്ക് യോജിപ്പില്ല. അതിനേക്കാള്‍ ഭേദമുള്ള ടീമാണ് രജിത്തേട്ടന്റേത്. അതുകൊണ്ടാണ് താന്‍ അവിടേക്ക് ചേര്‍ന്നതെന്നുമുള്ള ന്യായീകരണമാണ് രഘു നല്‍കിയത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാറുണ്ടെന്നും മുന്‍പ് താനും രജിത്തും വഴക്കിട്ടതിനെക്കുറിച്ചുമൊക്കെ രഘു ചൂണ്ടിക്കാണിച്ചിരുന്നു. കൃത്യമായ ഗെയിം പ്ലാനുമായാണ് രഘു തിരിച്ചെത്തിയതെന്നാണ് ആര്യയും ഫുക്രുവുമൊക്കെ പറയുന്നത്.

രജിത്തിന്റെ ഫാന്‍ പവറല്ല

രജിത്തിന്റെ ഫാന്‍ പവറല്ല

ബിഗ് ബോസ് ഹൗസില്‍ ശക്തമായ പ്രേക്ഷക പിന്തുണ ലഭിക്കുന്ന മത്സരാര്‍ത്ഥികളിലൊരാളാണ് രജിത് കുമാര്‍. മോഹന്‍ലാലായിരുന്നു രജിത്തിന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതോടെയാണ് മറ്റുള്ളവര്‍ ഞെട്ടിയത്. എലിമിനേഷന്‍ നോമിനേഷനുകളില്‍ കൃത്യമായി ഇടം പിടിക്കുമ്പോഴും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ഫാന്‍ പവര്‍ കണ്ടല്ല താന്‍ ആ ഗ്രൂപ്പില്‍ ചേര്‍ന്നതെന്നും രഘു രേഷ്മയോട് പറഞ്ഞിരുന്നു.

സുജോയുടെ മസില്‍പവര്‍

സുജോയുടെ മസില്‍പവര്‍

കായികബലം ആവശ്യമായി വരുന്ന ടാസ്‌ക്കുകളില്‍ താന്‍ പരാജയപ്പെടുമെന്ന് രഘു പറയുന്നു. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ടാസ്‌ക്കില്‍ നിന്നും താരം മാറിനിന്നിരുന്നു. പരിക്കേല്‍ക്കാനുള്ള സാധ്യതയും തനിക്ക് നല്ല സുഖമില്ലെന്നും പറഞ്ഞായിരുന്നു രഘു മാറിനിന്നത്. ശക്തി കൊണ്ടല്ല ബുദ്ധി ഉപയോഗിച്ച് നീങ്ങുകയായിരുന്നു രജിത്തും രഘുവും. സുജോയെ ഇവര്‍ കൂട്ടുപിടിച്ചിരുന്നു. സുജോ കൊണ്ടുവന്ന നാണയങ്ങളെല്ലാം സൂക്ഷിച്ചത് ഇവരായിരുന്നു. സുജോയുടെ മസില്‍ പവറാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്നും രഘു പറയുന്നു.

നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടത്

നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ടത്

ടാസ്‌ക്കില്‍ സ്വന്തമായി കളിക്കാതെ സുജോയെ ഉപയോഗിച്ച രഘുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഷാജിയും ആര്യയും ഫുക്രുവുമൊക്കെ എത്തിയിരുന്നു. തന്നെക്കുറിച്ച് രഘു രേഷ്മയോട് എന്തൊക്കെയോ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന സംശയവുമായി ഫുക്രുവും എത്തിയിരുന്നു. ഇത്തവണ എലിമിനേഷന്‍ നോമിനേഷനില്‍ രഘുവും ഇടം പിടിച്ചിരുന്നു. നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു താരം. ആര്യയും കാര്‍ഡ് ഉപയോഗിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X