എന്നും പെർക്ക് വാങ്ങി കസിന്റെ കയ്യിൽ കൊടുത്ത് അയച്ചിരുന്നു, രസകരമായ പ്രണയത്തെ കുറിച്ച് ആർജെ രഘു

ബിഗ് ബോസ് ഹൗസിലെ രസികനായ മത്സരാർഥിയാണ് ആർജെ രഘു. നല്ലൊരു മത്സരാർഥി എന്നതിലുപരി എല്ലാവരുമായി അടുത്ത ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. പലപ്പോഴും ബിഗ് ബോസ് ഷോയാണെന്നുള്ളത് മറന്ന് മത്സരാർഥികൾ പെരുമാറും. എന്നാൽ ഗെയിമിനെ ഗെയിമായി കാണാൻ ഉപദേശിക്കാറുണ്ട്. ടാസ്ക്ക് സമയത്ത് എതിരാളികളെ തന്ത്രങ്ങൾ മെനഞ്ഞ് തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും ടാസ്ക്ക് കഴിഞ്ഞാൽ അതിനെ കുറിച്ച് ചിന്തിക്കുകയേയില്ല. ആരോടും വ്യക്തി വൈരാഗ്യം വെച്ചു പുലർത്താത്ത മത്സരാർഥിയാണ് രഘു.

ഒരു ഗെയിമർ എന്ന നിലയിൽ രഘു വലിയൊരു വെല്ലുവിളിയാണെങ്കിലും രഘു വ്യക്തിയെ എല്ലാവർക്കും ഇഷ്ടമാണ്. സൗഹൃദങ്ങൾ നോക്കാതെ ന്യായത്തിന്റെ ഭാഗത്തായിരിക്കും രഘു എപ്പോഴും നിൽക്കുക. അത് മുഖം നോക്കാതെ പറയുകയും ചെയ്യും. മറ്റൊന്ന് രഘുവിന്റെ സംസാര ഭാഷയാണ്. ഏറെ രസകരമായിട്ടാണ് സംസാരിക്കുന്നത്. ആർജെ ആയതിന്റെ എല്ലാ കഴിവുകളും അദ്ദേഹം ഹൗസിൽ ഉപയോഗപ്പെടുന്നുമുണ്ട്. രഘു തന്റെ പ്രണയകഥ ബിഗ് ബോസ് അഗംങ്ങളോട് പറഞ്ഞിരുന്നു. ഏറെ രസകരമായിട്ടായിരുന്നു ഇത് അവതരിപ്പിച്ചത്.

 പ്ലസ് ടുവിനെ  പഠിക്കുമ്പോൾ

അമൃത, അഭിരാമി, സാൻഡ്ര, സുജോ , രേഷ്മ എന്നിവരോടാണ് തന്റ പഴയകാല പ്രണയകഥ പറഞ്ഞത്. പ്ലസ് ടു വിന് പഠിക്കുന്ന സമയം കിളിക്കൂട് എന്നൊരു പെണ്ണ് ഉണ്ടായിരുന്നു. അഭിരാമിയെ നോക്കിയിട്ട് ഇവളെ പോലത്തെ മുടിയായിരുന്നു അവൾക്ക്. എന്റെ കസിനും ഇവളും ഒരുമിച്ചാണ് പഠിക്കുന്നത്. അതും ഒരു ക്ലാസിൽ. എന്റെ വീട്ടിന് മുന്നിലൂടെയാണ് ഇവൾ ട്യൂഷന് പോകുന്നത്. പോകുമ്പോൾ ഇവൾ എന്നെ നോക്കും. അവളാണെങ്കിൽ ഭൂലോക വായിനോക്കി. നമ്മളാണെങ്കിൽ അതിലും വലുത്. ഞാൻ വിചാരിച്ചിരിക്കുന്നത് അവൾ എന്നെ മാത്രമേ നോക്കുള്ളു എന്നാണ്.

Recommended Video

Bigg Boss Malayalam Season 2 Day 67 Review | FilmiBeat Malayalam
വീട്  കണ്ടു പിടിച്ചു


ഞാൻ അവളുടെ വീടൊക്കെ കണ്ടു പിടിച്ചിരുന്നു. പ്രസാദ് എന്നാണ് കസിന്റെ പേര്. ഇവൻ എന്നോട് പറഞ്ഞു. രഘുവേട്ട.. ഭയങ്കര ഇഷ്ടമാണ്. പെർക്ക് വാങ്ങി കൊടുക്കാൻ പറഞ്ഞു . എങ്ങനെ വാങ്ങി കൊടുക്കുമെന്ന് ചോദിച്ചപ്പോൾ തന്റെ കയ്യിൽ തന്നാൽ മതിയെന്നു പറഞ്ഞു. ഞാനേ എല്ലാദിവസവും അവന്റെ കയ്യിൽ പെർക്ക് വാങ്ങി കൊടുത്തു വിടുമായിരുന്നു. ഇവൻ കൊടുക്കില്ല എന്ന് പിന്നെയാണ് അറിഞ്ഞത്.

  മണ്ണെണ്ണ വാങ്ങാൻ പോകുന്നത്


അച്ഛൻ മണ്ണെണ്ണ വാങ്ങാൻ എന്നെയാണ് പറഞ്ഞു വിടുന്നത്. മോശം ക്യാൻ മാത്രമാണ് തന്ന് വിടുന്നത്. നല്ല ക്യാൻ ഒന്നും തന്ന് വിടില്ല. ഈ ക്യാനും തൂക്കി പിടിച്ചു കൊണ്ടു പോകുമ്പോൾ പ്രാർഥിക്കും. ഈശ്വര ആ പെണ്ണ് പുറത്തേയ്ക്ക് വരല്ലേ എന്ന്. പുറത്തു വന്നാൽ നമ്മുടെ അഭിമാനം പോകില്ലേ. കടയിൽ പോകുമ്പോൾ അവൾ കാണാത്ത രീതിൽ ക്യാൻ ഒളിപ്പിച്ച് പിടിക്കും. തിരിച്ചു വരുമ്പോഴും അങ്ങനെ തന്നെയാണ്. അങ്ങനെയാണ് പോയി വന്നത്.

 ദിവസങ്ങൾ  കഴിഞ്ഞു

അങ്ങനെ ഒരു 10-25 ദിവസം കഴിഞ്ഞു. ഞാൻ അവനോട് ചോദിച്ചു ഒരു റിപ്ലേയും കിട്ടുന്നില്ലല്ലോ. അപ്പോൾ അവൻ പറയുകയാണ്.. അവൾ എന്നോട് പറഞ്ഞു ചെറിയ സമൂസ വേണമെന്ന്. അതും കൂടി രഘുവേട്ടനോട് വാങ്ങി തരാൻ പറഞ്ഞു. അപ്പോൾ തനിയ്ക്ക് കാര്യങ്ങൾ മനസ്സിലായി. അവൻ എന്തോ എന്നെ പറ്റിക്കുന്നുണ്ടെന്ന്..

 സ്കൂളിൽ പോയി  കണ്ടു

ഒരു ദിവസം ഇവൻ അറിയാതെ ഇവന്റെ സ്കൂളിന്റെ മുന്നിൽ പേയി നിന്നു. രണ്ട് സ്കൂളിലാണ് പഠിക്കുന്നത്. ഇവൻ ഒരിക്കലും എന്നെ പ്രതീക്ഷിച്ചിരുന്നില്ല. സ്കൂൾ വിട്ട് വന്നപ്പോൾ ഞാൻ ഇവളോട് പോയി ചോദിച്ചു. കുറെ ദിവസമായി ഞാൻ പെർക്ക് വാങ്ങി തരുന്നുണ്ട്. പെർക്ക് വാങ്ങി തരുന്നു എന്ന് പറഞ്ഞ് എന്നോട് ഇഷ്ടമാണെന്ന് പറയണ്ട. സത്യത്തിൽ അത് നിന്റെ അടുത്ത് എത്തുന്നുണ്ടോ എന്ന്... അപ്പോൾ അവൾ എന്നോട് ചോദിക്കുകയാണ് നിങ്ങളാരാ എന്ന്... എനിയ്ക്ക് നിങ്ങളെ അറിയില്ലെന്ന്. അപ്പോൾ ഞാൻ പറഞ്ഞു. പ്രസാദിന്റെ ഏട്ടനാണ് ഞാൻ. അപ്പോൾ പ്രസാദിനെ എനിയ്ക്ക് അറിയാം എന്ന് അവൾ മറുപടി പറഞ്ഞു ഇപ്പോഴും ഞാൻ അത് ഓർറുണ്ട് അവളുടെ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ മണ്ണെണ്ണ ക്യാൻ കൈ മാറ്റി പിടിക്കുന്നത്- രഘു പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X