വെറൈറ്റി ഐറ്റം പ്രതീക്ഷിക്കുന്നു, സൈബർ ആക്രമണത്തിന് മറുപടിയുമായി ആർ ജെ രഘുവിന്റെ ഭാര്യ

ബിഗ് ബോസ് റിയാലിറ്റി ഷോ അതിന്റെ അവസാന ആഴ്ചകളിലേയ്ക്ക് കടക്കുകയാണ്. ആഴ്ചകൾ കുറയുമ്പോൾ മത്സരം കടുക്കുകയാണ്. രജിത് കുമാർ പോയ അഭാവത്തിൽ ഇനി ആര് ബിഗ് ബോസ് സീസൺ 2ന്റെ ടൈറ്റിൽ വിന്നർ ആകുമെന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. സാധാരണ നാം കണ്ടു വരുന്ന റിയാലിറ്റി ഷോയിൽ നിന്ന് വ്യത്യസ്തമാണ് ബിഗ് ബോസ്.

ബിഗ് ബോസ് മത്സരാർഥികൾക്കും കുടുംബാംഗങ്ങൾക്കും നേരെ സൈബർ ആക്രമണങ്ങൾ വ്യാപകമാകുകയാണ്. നടക്കുന്നത് ടിവി ഷോയാണെന്ന് പോലും മനസ്സിലാക്കാതെയാണ് സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള ആക്രമങ്ങളുടെ കേന്ദ്രമാകുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആർ ജെ രഘു വിന്റെ ഭാര്യ സംഗീതയുടെ കുറിപ്പാണ്. രഘുവിന്റെ ഇൻസ്റ്റഗ്രാമിൽ വന്ന സന്ദേശങ്ങളുടെ സ്ക്രീൻ ഷോർട്ടുകൾ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു സംഗീതയുടെ കുറിപ്പ്.

ന്യായികരിക്കേണ്ട ആവശ്യമില്ല

കോമൺസെൻസുള്ള ഏതൊരു മലയാളിയും മനസ്സിൽ ചിന്തിച്ച അഭിപ്രായം തുറന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു മര്യാദയുമില്ലാതെ കുടുംബക്കാരോട് വരെ രഘുവിന്റെ പിതൃക്കളെ സ്മരിക്കുന്ന മഹാരഥന്മാരോട് മറുപടി പറയേണ്ട ആവശ്യം രഘുവിനോ, കുടുംബത്തിനോ തനിക്കോ ഇല്ലെന്നാണ് സംഗീത പറയുന്നത്. ജനനം ഒരൊറ്റ സ്രോതസ്സിൽ നിന്നുമായതുകൊണ്ടാണ് സുഹൃത്തുക്കളെ അഭിപ്രായങ്ങൾ, നിലപാടുകൾ രഘു ഭയമില്ലാതെ തുറന്നടിക്കുന്നത് വിമർശനങ്ങൾ ഇല്ലാത്തതു കൊണ്ട് ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സംഗീത പറയുന്നു.

എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല

തെറി വിളികൾ അതിനു തെറിയുടെ മറുപടി പറയാൻ എന്റെ പാരമ്പര്യം എന്നെ അനുവദിക്കുന്നില്ല .ഇതൊരു മറുപടിയല്ല രഘുവിനെ സ്നേഹിക്കുന്നവർ മാത്രം മനസ്സിലാക്കുവാൻ, "എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്ന അവരുടെ കുടുംബത്തോടുള്ള ചോദ്യത്തിനുള്ള മറുപടിയാണ്". കുടുംബപരമായി വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ ഇവിടാരും വിപ്ലവ ഗാനമോ, ശാന്തിഗീതമോ പാടാറില്ല.

വോട്ടിങ്ങിലൂടെ  കാണിക്കാം

രഘുവിനെ സപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ ഭീഷണിയും, തെറിവിളിയും കേൾക്കുന്നുണ്ടെങ്കിൽ രഘുവിന്റെ കുടുംബത്തെയോർത്ത് പ്രകോപിതരാകാതെ നിയമപരമായ നടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാം, അതിനു സമയം കളയാൻ ഇല്ലെങ്കിൽ നിങ്ങളുടെ സപ്പോർട്ട് വോട്ടിലൂടെ കാണിച്ചു പ്രതികരിക്കാമെന്നും സംഗീത അറിയിച്ചു.

 ഇവിടെ   തന്നെ  ഉണ്ടാകും

യാതൊരു സീരിയൽ-സിനിമ ബന്ധവുമില്ലാതെ ഒറ്റയാനായി വീട്ടിൽ എത്തിയ രഘു ഇന്നിവിടം വരെ എത്തിയത് കോമൺസെൻസുള്ള മലയാളികൾ ഈ നാട്ടിലും, പുറത്തും ഉള്ളത് കൊണ്ടാണ് . അതുകൊണ്ട് അവരെ പറയിപ്പിക്കുന്ന ഒരു പ്രതികരണവും രഘുവിന്റെയോ സുഹൃത്തുക്കളുടെയോ ഭാഗത്തു നിന്നും ഉണ്ടാകില്ല. പടച്ചു വിടുന്ന തെറിവിളികൾ മുഴുവൻ വായിച്ചും, കേട്ടും ഒരു കുടുംബവും രഘുവിന്റെ ഭാര്യയായ ഞാനും ഇവിടെയൊക്കെ തന്നെയുണ്ട്. ഞങ്ങൾ ഇതൊരു ഗെയിം ആയി കണ്ടാസ്വദിക്കുക്കയാണ് . ഭീഷണിക്കും, തെറിവിളിക്കുമുള്ള മറുപടി അതെ നാണയത്തിൽ പ്രതീക്ഷിക്കണ്ട. എനിക്ക് നേരെയുള്ള സൈബർ ബുള്ളിയിങ് അത് വേണ്ടിടത്തേക്കു ഫോർവേഡ് ചെയ്യുന്നുണ്ട്. അതോണ്ട് വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു- സംഗീത കുറിച്ചു

Recommended Video

Bigg Boss Malayalam : ഇനി ഏറ്റവും ശക്തരായ മത്സരാർത്ഥികൾ ആരൊക്കെയാണ്? | FilmiBeat Malayalam
തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല

ഒരു തെറിവിളി പോലും മിസ് ആക്കാതെ ജോലി തിരക്കിനിടയിലും രഘുവിന്റെ ഭാര്യ അതായത് ഞാൻ എല്ലാം കണ്ടും, കേട്ടും ഇരിക്കുന്നുണ്ട്. മറുനാട്ടിൽ ജോലി ചെയുന്ന
ഞാൻ ഇതിൽ നിന്നും മുഴുവൻ മലയാളികളെയും ജഡ്ജ് ചെയ്യുന്നില്ല. ഇത് വളരെ ചെറിയ ശതമാനം ആണെന്നും,കേരളത്തിൽ കൂടുതൽ പേരും കോമൺ സെൻസ് ഉള്ളവർ ആണെന്നും എനിക്കറിയാം. പിന്നെ "ആവശ്യം വന്നാൽ മുണ്ടുടുക്കാനും മടക്കി കുത്താനും തെറി മലയാളത്തിൽ പറയാനും കെൽപ്പുള്ളവർ രഘുവിന്റെ കുടുംബത്തിലും , സുഹൃത്ത് വലയത്തിലും ഉണ്ട്. അവരൊക്കെ ഇപ്പൊ തെറി പറയുന്ന വൈറസുകളെക്കുറിച്ചു ചിന്തിക്കുന്നില്ല, ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്
കൊറോണ വൈറസിനെതിരെ- സ്നേഹപൂർവം,സംഗീത എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

sageetha

സംഗീത ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X