എട്ടിന്‍റെ പണിയുമായി ബിഗ് ബോസിലേക്ക് രണ്ടുപേര്‍ കൂടി! അതിഥികളെ കണ്ട് ഞെട്ടിത്തരിച്ച് ജസ്ലയും എലീനയും

Recommended Video

RJ Sooraj And Pavan Jino Thomas In Big Boss Malayalam Season 2 | FilmiBeat Malayalam

വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ടായേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ബിഗ് ബോസില്‍ സജീവമായിരുന്നു. ആരായിരിക്കും ഇത്തരത്തില്‍ എത്തുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. തെസ്‌നിഖാന്‍ പുറത്തെത്തിയതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ രണ്ടുപേരെ അകത്തേക്ക് വിട്ടത്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ ഇപ്പോള്‍ 16 പേരുണ്ടെന്നും 8 പുരുഷന്‍മാരും 8 സ്ത്രീകളുമായതോടെ സമത്വമായില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ടുപേരായിരുന്നു കഴിഞ്ഞ ദിവസം പരിപാടിയിലേക്ക് എത്തിയത്. ആര്‍ ജെ സൂരജും പവന്‍ ജിനോ തോമസുമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ഹൗസിലേക്ക് പ്രവേശിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്‍ ജെ സൂരജിനെ അറിയാത്തവര്‍ വിരളമാണ്. എല്ലാ വര്‍ഷവും എന്തെങ്കിലുമൊരു പ്രശ്‌നം തന്നെ കാത്തിരിക്കാറുണ്ടെന്നും അത് നേരിടുന്നതിനായി താന്‍ സജ്ജനാകാറുണ്ടെന്നും ഇത്തവണ അത് ബിഗ് ബോസിലെ വരവായിരിക്കുമെന്നും പറഞ്ഞായിരുന്നു സൂരജ് മോഹന്‍ലാലിന് മുന്നിലേക്ക് എത്തിയത്. പരിപാടി കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ആര്‍ജെയെക്കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുകയാണെന്നും അതിനിടയിലാണ് അളിയന്റെ വരവെന്നായിരുന്നു ആര്യയുടെ കമന്റ്. മത്സരാര്‍ത്ഥികളില്‍ മിക്കവര്‍ക്കും അദ്ദേഹത്തെ നേരത്തെ തന്നെ അറിയാമായിരുന്നു. മോഡലായ പവന്‍ ജിനോ തോമസായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിച്ച രണ്ടാമത്തെ മത്സരാര്‍ത്ഥി.

Big Boss

തങ്ങളുടെ ജീവിതകഥ പറയാനുള്ള അവസരം ബിഗ് ബോസ് ഇരുവര്‍ക്കും നല്‍കിയിരുന്നു. ഒറ്റ ശ്വാസത്തില്‍ തന്റെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു സൂരജ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കൂവൈറ്റിലെ ജോലിയും പ്രണയ വിവാഹത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കഥ പറയാന്‍ ഇനിയും സമയമുണ്ടെന്നായിരുന്നു ബിഗ് ബോസ് സൂരജിനോട് പറഞ്ഞത്. മോഡലിംഗില്‍ സജീവമായ പവന്‍ ജിനോ തോമസും തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അഭിനയമാണ് പാഷനെന്നും അതിനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാര്യയെക്കുറിച്ചും വീട്ടുകാരുടെ പിന്തുണയെക്കുറിച്ചും അദ്ദേഹവും വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X