ബിഗ് ഹൗസില്‍ നിന്നും നേരെ കുവൈറ്റിലേക്ക്! സൂരജിനെ കാണാന്‍ അവരും പറന്നെത്തി! ചിത്രങ്ങള്‍ വൈറല്‍!

ബിഗ് ബോസില്‍ നിന്നും പുറത്തായ ആര്‍ ജെ സൂരജ് പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്കെത്തി. ഫേസ്ബുക്കിലൂടെ സൂരജ് തന്നെയായിരുന്നു സന്തോഷം പങ്കുവെച്ചത്. അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു സൂരജ് ബിഗ് ഹൗസിലേക്ക് എത്തിയത്. പരിചിതമായ മുഖങ്ങളാണ് കൂടുതലുമായുള്ളതെന്ന് പറഞ്ഞായിരുന്നു സൂരജ് അകത്തേക്ക് കയറിയത്. ആര്‍ജെ രഘുവിന് പിന്നാലെയായി മറ്റൊരു ആര്‍ജെ കൂടി എത്തിയതോടെ ഇവര്‍ ബിഗ് ബോസ് ഹൗസിനെ കുലുക്കി മറിക്കുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. സൗമ്യമായ പെരുമാറ്റവുമായാണ് സൂരജ് എത്തിയത്. ആരുമായും അനാവശ്യമായി വഴക്കിട്ടിരുന്നില്ല താരം.

പുറത്തേക്ക് പോവാനായി താനും ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നേരിട്ട് നോമിനേഷനിലേക്ക് എത്തിയതിന് പിന്നാലെയായാണ് ബിഗ് ബോസില്‍ നിന്നും സൂരജ് പുറത്തായത്. പരിപാടിയില്‍ പങ്കെടുക്കാനും ഇത്രയധികം ദിവസം നില്‍ക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നുമായിരുന്നു താരം പറഞ്ഞത്. കുവൈറ്റിലേക്ക് പോവുകയാണ് താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സൂരജ് ഇപ്പോള്‍.

RJ Sooraj

Recommended Video

Bigg Boss Malayalam Season2 Day 57 Review | FIlmiBeat Malayalam

കൊണ്ടു വിടാനും സ്വീകരിക്കാനും മ്മക്ക്‌ ഇങ്ങനെ കുറച്ച്‌ ചങ്കുകളുണ്ട്‌ അന്നും ഇന്നും. ദോഹ എയർപ്പോർട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം. ഇഷ്ടപ്പെടുന്നവർക്കും.. ദേഷ്യപ്പെടുന്നവർക്കും ട്രോളന്മാർക്കും. ഏവർക്കും നന്ദി.. സ്നേഹം. വല്യ ആഗ്രഹമായിരുന്നു അച്ഛനെയും അമ്മയെയും നമ്മടെ സ്വന്തം ഖത്തറിലൊന്നു കൊണ്ടു വരികയെന്നത്‌. ഇന്ന് അത്‌ സാധിച്ചു. ആദ്യ വിമാനയാത്രയുടെ കൗതുകം മാറാതെ പ്രിയപ്പെട്ടവർ ഖത്തറിലെത്തിയപ്പോൾ. തുടങ്ങിയ ക്യാപ്ഷനുകളോടെയായിരുന്നു സൂരജ് ചിത്രം പോസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X