വെറുതെ ഇരുന്നാല്‍പ്പോലും പണി തേടിവരും! ഭാര്യയാണ് എല്ലാത്തിനും പിന്തുണ! ജീവിതകഥ പറഞ്ഞ് സൂരജ്!

Recommended Video

Bigg Boss Malayalam : All You Want To Know About RJ Sooraj | FilmiBeat Malayalam

കാത്തിരിപ്പിനൊടുവിലായി ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 2ന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദയ അശ്വതി, ജസ്ല മാടശ്ശേരി തുടങ്ങിയവര്‍ അടുത്തിടെയാണ് പരിപാടിയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലെ താരങ്ങളും ഇത്തവണ പരിപാടിയിലേക്ക് എത്തിയിട്ടുണ്ട്. ഇവരെത്തിയതോടെ പരിപാടി കൂടുതല്‍ സജീവമായി മാറുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെയായാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ കൂടി എത്തിയത്. ആര്‍ജെ സൂരജും പവന്‍ ജിനോ തോമസുമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ഹൗസിലേക്കെത്തിയത്. സൂരജിനെ മിക്കവര്‍ക്കും അറിയാമായിരുന്നു. സുജോയുടെ അടുത്ത സുഹൃത്തുവും ബന്ധുവുമൊക്കെയാണ് പവന്‍ ജിനോ തോമസ്. ഇരുവരും അത് പുറമെ കാണിച്ചിരുന്നില്ല.

എഴുത്തിനോട് വലിയ താല്‍പര്യമായിരുന്നുവെന്നും അതിന് പിന്നാലെയായാണ് വീഡിയോ ചെയ്ത് തുടങ്ങിയതെന്നും അത് വൈറലായി മാറിയതോടെയാണ് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സൂരജ് പറഞ്ഞിരുന്നു. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പ്രത്യേകിച്ച് പ്രതീക്ഷയോ പ്ലാനുകളോ ഇല്ലാതെയാണ് താന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് മാസം മുന്‍പ് ലാലേട്ടന്‍ ഖത്തറില്‍ വന്നിരുന്നു. ഫോട്ടോയെടുക്കാനായി അന്നൊരുപാട് കാത്തിരുന്നു. ഇന്ന് അതേ ലാലേട്ടന്‍ ഇന്‍ട്രോ നല്‍കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബിസിനസ് പ്രമോഷന്‍സ്, ട്രാവല്‍ ബ്ലോഗിങ്ങ് തുടങ്ങിയ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ചില കുഴപ്പങ്ങളില്‍ ചെന്ന് ചാടിയിട്ടുണ്ട്. കുഴപ്പമാണെന്ന് മനസ്സിലാക്കിയതിന് ശേഷം തിരിച്ച് കയറിയിട്ടുമുണ്ട്.

RJ Sooraj

ഫോണും സോഷ്യല്‍ മീഡിയയൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയുമോയെന്ന് അറിയില്ല. പ്രണയ വിവാഹമായിരുന്നു തന്റേതെന്നും സൂരജ് പറഞ്ഞിരുന്നു. അക്ഷയ തുടക്കത്തില്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. പിന്നീട് പുറകെ നടന്ന് സമ്മതിപ്പിക്കുകയായിരുന്നു. ബിഗ് ബോസിലേക്ക് താന്‍ പോവുന്നതിന് അവള്‍ ശക്തമായ പിന്തുണയാണ് നല്‍കിയത്. ഇടയ്ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ആദ്യം പറഞ്ഞത് അവളോടായിരുന്നു. നിങ്ങള്‍ ഇത് വെച്ചൊരു വീഡിയോ ചെയ്യൂയെന്നായിരുന്നു അവള്‍ പറഞ്ഞതെന്നും സൂരജ് പറഞ്ഞിരുന്ന. മലപ്പുറത്തെ വിഷയത്തില്‍ വീഡിയോ ചെയ്തതിനെക്കുറിച്ചും അതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X