ഒരാഴ്ച കൂടി കഴിഞ്ഞിരുന്നെങ്കിൽ ആ മതിൽ ചാടിയേനെ, ബിഗ് ബോസ് ജീവിതത്തെ കുറിച്ച് സൂരജ്

ബിഗ് ബോസ് ഹൗസിലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ആർ ജെ സൂരജ്. സീസൺ 2 ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു സൂരജ് വീട്ടിലെത്തിയത്. വളരെ പെട്ടെന്ന് തന്നെ വീട്ടിലുളള എല്ലാവരുമായി മികച്ച സൗഹൃദത്തിലാകാൻ സൂരജിന് കഴിഞ്ഞിരുന്നു. ഷോ അതിന്റെ അറുപതാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു സൂരജ് വീട്ടിൽ നിന്ന് പുറത്തു പോകുന്നത്.

ഏറെ സന്തോഷത്തോടെയായിരുന്നു സൂരജ് പുറത്തു പോയത്. തനിയ്ക്ക് ഒട്ടും വിഷമമില്ലെന്നും താൻ ഇത് പ്രതീക്ഷിച്ചതായിരുന്നു എന്നും പോകും മുൻപ് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിത ബിഗ് ബോസ് ഹൗസ് അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു ട്രോളും കൂടി പങ്കുവെച്ചു കൊണ്ടായിരുന്നു ബിഗ് ബോസ് ജീവിതത്തിനെ കുറിച്ച് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഹലോൺ..!!! എന്തെല്ലാ..! എന്ന് പറ‍ഞ്ഞു കൊണ്ടായിരുന്നു സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. അങ്ങനെ ഇരുന്നും നടന്നും കുളിച്ചും നനച്ചും ഒരുമാസത്തെ മാസ്മരിക ബിഗ്‌ ബോസ്‌ വാസത്തിനു ശേഷം ഞാൻ സസന്തോഷം പുറത്തിറങ്ങി. അവിടെ കണ്ട അതേ സൂരജ് തന്നെയാണ്‌ ഞാൻ..! ഇനി മ്മടെ ഖത്തറിലേക്ക്. എന്തായാലും ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിലും അവിടെ ഇത്രയും ദിവസം താമസിക്കാനായതിലും സന്തോഷം.

 ചാടിപ്പോയേനെ


ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കിൽ ഞാൻ മതിലു ചാടിയേനെ. ഫാമിലിയും ഫ്രണ്ട്സും നെറ്റും ഫോണും ഇല്ലാത്ത ലോകം ബഹുത്ത്‌ മുഷ്കിൽ ഹേ..!! ഒരുപക്ഷേ ചിലരെങ്കിലും വോട്ടുകൾ ചെയ്ത്‌ സപ്പോർട്ട്‌ തന്നിട്ടുണ്ടെന്നറിയാം. അവരോടും പ്രത്യേകം സ്നേഹം അറിയിക്കുന്നുവെന്നും സൂരജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

ട്രോളുകൾ

കുറച്ചു സമയത്തിനുള്ളിൽ ഒരുപാട്‌ കിടിലം ട്രോളുകൾ കണ്ടു. ഇഷ്ടായി.. എനിക്ക്‌ വേണ്ടി സമയം ചിലവഴിച്ച്‌ ട്രോളുകൾ ഉണ്ടാക്കിയ എല്ലാ ചങ്കുകളോടും സ്നേഹം.. വെറൈറ്റി സാധങ്ങളൊക്കെ ഇങ്ങട്‌ പോന്നോട്ടേ. ഏറ്റവും ഇഷ്ടായവ ഞാനും പോസ്റ്റുന്നു. അപ്പൊ വിശദായിട്ട്‌ പിന്നെ കാണാം. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 നേരിട്ട് നേമിനേഷനിലേയ്ക്ക്

സുരജിനെ നേരിട്ട് നോമിനേഷനിലേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഡെയ്ലി ടാസ്ക്കിന്റെ ഭാഗമായിട്ടായിരുന്നും സൂരജ് നോമിനേഷനിൽ എത്തിയത്. ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കപ്പെട്ട ജസ്ല, സൂരജ് എന്നിവരിൽ നിന്ന് ഓരാളെ നോമിനേഷനിലേയ്ക്ക് ഡയറക്ടായി തിര‍ഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് അറിയിച്ചത്. തുടർന്ന് ചർച്ചയ്ക്ക് ഒടുവിൽ സൂരജ് നോമിനേഷനിലേക്ക് പോകാൻ തയ്യാറാവുകയായിരുന്നു.

 എല്ലാവരോടും  ഒരുപോലെ

ആരേയും അധികം വിഷമിപ്പിച്ചിട്ടില്ലെന്നും എല്ലാവരോടും വളരെ ലൈറ്റായിട്ടാണ് പെരുമാറിയതെന്നും വീട്ടിൽ നിന്ന് പോകുന്നതിന് മുൻപ് സൂരജ് പറഞ്ഞിരുന്നു. വീട്ടിൽ ചെന്നതിന് ശേഷം ഭാര്യയ്ക്കൊപ്പം അധികം സമയം ചെലവഴിക്കണം. ഇനിയാണ് എല്ലാം തുടങ്ങുന്നതെന്ന് പറഞ്ഞ് സൂരജ് യാത്ര പറയുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X