ഭാര്യ ഉറങ്ങുമ്പോള്‍ വീട് പൂട്ടി കറങ്ങാന്‍ പോയി! ഇനി അങ്ങനെ ചെയ്യില്ലെന്ന് ആര്‍ ജെ സൂരജ്!
ബിഗ് ബോസ് ഹൗസില്‍ വീണ്ടുമൊരു എലിമിനേഷന്‍ അരങ്ങേറിയിരിക്കുകയാണ്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നായിരുന്നു പ്രേക്ഷകരും മത്സരാര്‍ത്ഥികളും ചോദിച്ചത്. പതിവ് പോലെ തന്നെ മോഹന്‍ലാല്‍ എത്തി വിശേഷങ്ങള്‍ ചോദിക്കുമ്പോഴും ആ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിനിടയിലായിരുന്നു രസകരമായൊരു ടാസ്‌ക്ക് മോഹന്‍ലാല്‍ നല്‍കിയത്. ഇതിനിടയിലാണ് എല്ലാവരും തങ്ങളുടെ മനസ്സിലുണ്ടായിരുന്ന പകയും വിദ്വേഷവും തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നു. ഇതൊക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഒരു സുഖമില്ലേയെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ഒരുപാട് ആശ്വാസമെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ഈ ടാസ്‌ക്ക് പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് എലിമിനേഷനിലേക്ക് കടന്നത്.
നോമിനേഷനിലൂടെയല്ലാതെ നേരിട്ട് എലിമിനേഷനിലേക്കെത്തിയതായിരുന്നു ആര്‍ ജെ സൂരജ്. ജസ്ലയോ സൂരജോ എന്ന് ബിഗ് ബോസ് ചോദിച്ചതിന് പിന്നാലെയായാണ് താന്‍ നോമിനേഷനിലേക്ക് പോവാമെന്ന് സൂരജ് വ്യക്തമാക്കിയത്. ഇരുവരോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ബിഗ് ബോസ് പറഞ്ഞപ്പോള്‍ ജസ്ല സംസാരിക്കാതെ നില്‍ക്കുകയായിരുന്നു. ഇതിനിടെ സൂരജ് തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. നീ നിന്നോളൂ, ഞാന്‍ പൊക്കോളാം എന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാല്‍ ഇരുവരും ഒരുമിച്ച് പുറത്താവുകയായിരുന്നു.

സൂരജിന് കാലിടറി
വാക്‌സാമര്‍ത്ഥ്യത്തിലൂടെ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന സൂരജ് ബിഗ് ബോസ് ഹൗസിലേക്കെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷകളേറെയായിരുന്നു. പ്രത്യേകിച്ച് പ്രതികരണങ്ങളൊന്നുമില്ലാതെ, പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ നീങ്ങുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടയ്ക്ക് നോമിനേഷനിലും വരാറുണ്ടായിരുന്നു. കഴിഞ്ഞ തവണ നേരിട്ട് നോമിനേഷനിലേക്ക് എത്തുകയായിരുന്നു താരം. സൂരജ് എന്റടുത്തേക്ക് പോരൂയെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ താങ്ക്യൂ ലാലേട്ടാ എന്നായിരുന്നു സൂരജിന്റെ പ്രതികരണം.
Recommended Video

സന്തോഷത്തോടെ
ഈ തീരുമാനം താന്‍ പ്രതീക്ഷിച്ചത് തന്നെയാണെന്ന് സൂരജ് പറഞ്ഞിരുന്നു. താന്‍ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. ഇനി ഇവിടെ തുടരാന്‍ വലിയ താല്‍പര്യമില്ലെന്ന് കഴിഞ്ഞ ദിവസവും താരം പറഞ്ഞിരുന്നു. വികാരവിക്ഷോഭങ്ങളൊന്നുമില്ലാതെ ചിരിച്ച മുഖത്തോടെയായിരുന്നു സൂരജ് പുറത്തേക്ക് പോന്നതും. നിങ്ങളെയൊക്കെ പരിചയപ്പെടാനും ഇത്രയും ദിവസം ഒരുമിച്ച് കഴിയാനും സാധിച്ചത് തന്നെ വലിയ കാര്യമാണ്. പുറത്തെത്തിയായാല്‍ എല്ലാവരും വിളിക്കണമെന്നും സൂരജ് മറ്റുള്ളവരോട് പറഞ്ഞിരുന്നു.

ഭാര്യയോട് കള്ളം പറയില്ല
കുവൈറ്റിലുള്ള സമയത്ത് ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ വീടുപൂട്ടി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോയിട്ടുണ്ട്. ഇനിയൊരിക്കലും ഭാര്യയോട് കള്ളം പറയില്ലെന്നും സൂരജ് പറഞ്ഞിരുന്നു. ബിഗ് ബോസ് അനുഭവം പങ്കുവെച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഫോണില്ലാതെ ഒരുമാസത്തോളം ജീവിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമാണ്. ഫോണ്‍ അഡിക്ടായിരുന്നു താന്‍. അതില്‍ നിന്നും മാറാന്‍ കഴിഞ്ഞതും തന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആട് കുഞ്ഞോളേ
നാടന്‍പാട്ട് പാടി കൈയ്യടി നേടിയിട്ടുണ്ട് സൂരജ്. എല്ലാവരോടും യാത്ര പറഞ്ഞ് പോവുന്നതിനിടയില്‍ സൂരജിനായി മറ്റുള്ളവര്‍ പാടുകയായിരുന്നു. ആട് കുഞ്ഞോളേ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും ഫുക്രു പകര്‍ത്തിയിരുന്നു. എല്ലാവരോടും നല്ല രീതിയിലാണ് താന്‍ നിന്നതെന്നും ആരേയും വിഷമിപ്പിച്ചിട്ടില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ സഹിച്ചോളൂയെന്നായിരുന്നു ഷാജിയുടെ മറുപടി.

ജസ്ലയും പുറത്ത്
സൂരജ് പുറത്തെത്തിയതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ജസ്ലയേയും തനിക്കരികിലേക്ക് വിളിപ്പിച്ചത്. ഈ തീരുമാനത്തെക്കുറിച്ച് കേട്ടപ്പോള്‍ അലക്‌സാന്‍ഡ്ര കരഞ്ഞിരുന്നു. താന്‍ ഇതാഗ്രഹിച്ചിരുന്നുവെന്നും മടുത്ത് വരികയാണെന്നുമായിരുന്നു ജസ്ലയുടെ മറുപടി. ബാംഗ്ലൂരിലേക്കാണ് താന്‍ പോവുന്നതെന്നായിരുന്നു ജസ്ല പറഞ്ഞത്. മാഷിനെ താനൊരിക്കലും മിസ്സ് ചെയ്യില്ലെന്നും ജസ്ല പറഞ്ഞിരുന്നു. എല്ലാവരും താരത്തെ യാത്രയാക്കാനായി പുറത്തേക്ക് പോയപ്പോള്‍ മാറിനില്‍ക്കുകയായിരുന്നു രജിത് കുമാര്‍.


Click it and Unblock the Notifications