രജിത് കുമാറിന്റെ നിലപാടുകളെ പൊളിച്ചടുക്കി സാബു മോന്‍! ആരാധിച്ചോളൂ, പക്ഷേ ഇക്കാര്യങ്ങളും ആലോചിക്കണം
Recommended Video
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെ ജീവിതം മാറി മറിഞ്ഞയാളാണ് സാബുമോന്‍. ആദ്യ സീസണിലെ വിജയി അദ്ദേഹമായിരുന്നു. തന്നെക്കുറിച്ചുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും തിരുത്തുകയായിരുന്നു അദ്ദേഹം. ശക്തമായ പിന്തുണയായിരുന്നും അദ്ദേഹത്തിന് ലഭിച്ചത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി നിരവധി സിനിമകളിലേക്കുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. അഭിനയത്തില്‍ സജീവമാണ് അദ്ദേഹം. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായ രജിത് കുമാറിന്റെ നിലപാടുകളെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സാബുമോന്‍ അബ്ദുസമദ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കിയത്.
ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍പ് രജിത് കുമാര്‍ എത്തിയിരുന്നു. ജീന്‍സ് ധരിച്ചാല്‍ ജീനിനെ ബാധിക്കുമോ, ഗര്‍ഭപാത്രം പുറത്ത് ചാടുമോയെന്ന തരത്തിലുമൊക്കെയുള്ള സംശയം ചോദിച്ചായിരുന്നു സാബുമോന്‍ എത്തിയത്. താന്‍ ജീന്‍സ് ഇടുന്നയാളാണെന്നും ഇനി ഡിഎന്‍എ പരിശോധിക്കേണ്ടി വരുമോയെന്നും താരം ചോദിച്ചിരുന്നു. ബോട്ടണിയിലോ ബയോളജിയിലോ തനിക്ക് പിഎച്ച് ഡി ഇല്ലെന്നും സാബുമോന്‍ പറയുന്നുണ്ടായിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ലൈവ് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍ക്കും സാബു മറുപടി നല്‍കുന്നുണ്ടായിരുന്നു.

വസ്തുതകളെ അടിസ്ഥാനമാക്കി
ശാസ്ത്രീയമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം സംസാരിക്കേണ്ടതെന്ന് സാബു മോന്‍ പറയുന്നു. ഇതൊക്കെ കുറച്ചുപേരെങ്കിലും വിശ്വസിക്കും. ഓട്ടിസം വരുന്നത് അമ്മയുടെ ദുര്‍നടപ്പുകൊണ്ടാണോ, ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറയുന്നു. തന്റെ അമ്മാവന്‍മാരിലൊരാള്‍ക്ക് ഓട്ടിസമാണെന്നും അദ്ദേഹത്തിന്‍രെ അമ്മയുടെ കുഴപ്പം കൊണ്ടാണോ അങ്ങനെ സംഭവിച്ചതെന്നും സാബു ചോദിക്കുന്നു.

ബയോളജിയില്‍ പിഎച്ച്ഡി ഇല്ല
ഞാന്‍ കുറച്ച് കാര്യങ്ങള്‍ പറയാനായിട്ട് വന്നതാണ്. ഇപ്പോള്‍ ഭയങ്കരമായിട്ട് ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ്. ചര്‍ച്ചകളുടെ ഭാഗമായിട്ട് കുറച്ച് കാര്യങ്ങള്‍ പറയാന്‍വേണ്ടി വന്നതാണ്. എനിക്ക് ബയോളജിയില്‍ പിഎച്ച്ഡി ഇല്ല. ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ കുറേപ്പേര്‍ എനിക്ക് അയയ്ക്കുന്നുണ്ട്. അങ്ങനെയൊക്കെ ആര് പറഞ്ഞാലും അത് മന്ദബുദ്ധിത്തരമാണെന്നാണ് എന്റെ അഭിപ്രായം.

ജി മാത്രമേയുള്ളൂ
ജീന്‍സിലും ജിനിലും മലയാളത്തില്‍ പറയുമ്പോള്‍ 'ജി' മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുമില്ലെന്നും സാബു പറയുന്നു. 'അല്‍പജ്ഞാനം കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നത് നിങ്ങള്‍ വിശ്വസിക്കരുത്. ബിഗ് ബോസുമായി ബന്ധപ്പെടുത്തിയല്ല ഞാന്‍ പറയുന്നത്. എന്റെ മുന്നിലേക്ക് വന്ന ചില ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ മാത്രമാണ്. നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ ഉണ്ട്.

ആരാധനാമൂര്‍ത്തിയുടെ വാക്കുകള്‍
ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. ഒരു ജനാധിപത്യ രാജ്യത്തില്‍ നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ആരാധിക്കാനുള്ള അവകാശമുണ്ട്. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ. എഴുന്നേറ്റ് നിന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം. ആ ധൈര്യത്തില്‍ നിന്നാണ് മലയാളി ഉണ്ടായിവന്നത്.
സൈബര്‍ അറ്റാക്ക്
ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് പലരും ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ തനിക്ക് ഭയമില്ലെന്നും സാബു പറഞ്ഞു. 'പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍നിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ലെന്നും സാബു പറയുന്നു.


Click it and Unblock the Notifications