രജിത് ആരാധകരെ പരിഹസിച്ച് സാബു! ഷിയാസിനെ ഇപ്പോഴാണ് സ്‌ക്രീനില്‍ കണ്ടത്! പൊങ്കാലയുമായി ഫാന്‍സും!

ബിഗ് ബോസ് മലയാളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ തവണത്തെ വിജയിയായ സാബുമോനും ഇതേക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറിയത്. രജിത് കുമാര്‍ പുറത്തായതിനെക്കുറിച്ചുള്ള പ്രതികരണം പങ്കുവെച്ചും താരം എത്തിയിട്ടുണ്ട്. നേരത്തെ രജിത് ആര്‍മിക്കെതിരെ കടുത്ത വിമര്‍ശനവുമായും സാബു എത്തിയിരുന്നു. രജിത് കുമാറിനോടുള്ള വിയോജിപ്പുകളെക്കുറിച്ചായിരുന്നു അദ്ദേഹം തുറന്നുപറഞ്ഞത്. ജീന്‍സ് വിഷയമുള്‍പ്പടെ രജിത് കുമാര്‍ നേരത്തെ പറഞ്ഞ വാദങ്ങളെ സാബുമോന്‍ പൊളിച്ചടുക്കിയിരുന്നു.

ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കെത്തിയ രജിത് കുമാറിനെ സ്വീകരിക്കാന്‍ ഷിയാസും പരീക്കുട്ടിയുമുള്‍പ്പടെ നിരവധി പേരായിരുന്നു എത്തിയത്. ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്നറിയിച്ച് ജില്ലാ ഭരണകൂടവും എത്തിയിരുന്നു. കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സമയമായിരുന്നിട്ടും നൂറുകണക്കിന് പേരായിരുന്നു എയര്‍പോര്‍ട്ടിലേക്ക് എത്തിയത്. ഈ സംഭവത്തിനെ ട്രോളിയാണ് സാബുമോന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. പോസ്റ്റിന് പിന്നാലെയായി താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രജിത് കുമാറിന്റെ ആരാധകരും എത്തിയിട്ടുണ്ട്.

സാബുവിന്റെ പോസ്റ്റ്

സാബുവിന്റെ പോസ്റ്റ്

ബിഗ്‌ബോസ് നൂറു ദിവസത്തിൽ തീരില്ല. രോഗങ്ങൾ വന്നത് കാരണം ആളുകളെ പുറത്തു നിർത്തിയോണ്ട് ഒരു 20 മുതൽ 30 ദിവസം വരെ ഷോ നീണ്ടു പോകും. നമ്മൾ ഒരുമിച്ചു ശ്രമിച്ചാൽ രജിത് സാർ (puhb) തിരിച്ചു കൊണ്ട് വരാൻ പറ്റും. ഓത്തു പിടിച്ചാൽ മലയും പോരും ഷിയാസ് കരീ, ശ്രിനിഷ് അരവിന്ദ്, ദിയ സന ബ്രിങ്ക് ബേക്ക് റെയിത് സാർ. തെറി പേറയല്ലേ രജിത് സാറിന്റെ മക്കളെ. സത്യമാണ് ഞാൻ പറയുന്നേ. കാലം തെളിയിക്കും. എന്റെ വാക്കാണ് സത്യം എന്നായിരുന്നു സാബു കുറിച്ചത്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
 ഷിയാസിനെ കാണാനായി

ഷിയാസിനെ കാണാനായി

ബിഗ് ബോസ് ഒന്നിന് ശേഷം ഇപ്പോഴാണ് ഷിയാസിനെ സ്ക്രീനില്‍ കാണുന്നത്. സുന്ദരനായിരിക്കുന്നു. സന്തോഷം സ്നേഹം എന്നും സാബു കുറിച്ചിരുന്നു. ആള്‍ക്കൂട്ടത്തിനൊപ്പമുള്ള ഷിയാസിന്‍റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ബിഗ് ബോസില്‍ ഷിയാസുമായി വഴക്കുണ്ടാക്കിയിട്ടുണ്ട് സാബു. ഇതുവരെ ഒരു പരസ്യത്തിലോ ഫ്ളക്സിലോ താന്‍ ഇങ്ങനൊരു മോഡലിനെ കണ്ടിട്ടില്ലെന്നും സാബു വിമര്‍ശിച്ചിരുന്നു. ഷിയാസിനെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു ഇത്.

ആരാധകരുടെ പൊങ്കാല

ആരാധകരുടെ പൊങ്കാല

സാബുവിന്‍റെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. രജിത് ഫാന്‍സും പ്രതികരണവുമായി എത്തിയിരുന്നു. പിഎച്ച്ഡി ഇന്‍ മാക്രിയോ ബയോളജി എന്നായിരുന്നു രജിത് കുമാറിനെക്കുറിച്ച് സാബു കുറിച്ചത്. കൊറോണ വൈറസ് ശുദ്ധമനസ്സുള്ളവര്‍ക്ക് വരില്ലെന്ന പ്രതികരണം വന്നതിന് പിന്നാലെയായാണ് പരിഹസിച്ച് സാബുമോന്‍ എത്തിയത്. ആരാധകരുടെ കമന്‍റുകള്‍ക്കും സാബു മറുപടി നല്‍കിയിട്ടുണ്ട്. തെറി പറയല്ലേ ഫാന്‍സുകാരെ എന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

 പേളിയും ശ്രിനിഷും

പേളിയും ശ്രിനിഷും

ബിഗ് ബോസ് ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത്. ഇവരുടെ പ്രണയത്തെ വിമര്‍ശിച്ചും ഷിയാസുമായുള്ള സൗഹൃദത്തെക്കുറിച്ച് വിമര്‍ശിച്ചും സാബു എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും രജിത് പുറത്തായതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞ് ഇവരെത്തിയിരുന്നു. ഷിയാസിനേയും ശ്രീനിയേയും ടാഗ് ചെയ്താണ് സാബു പോസ്റ്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X