ആദ്യ ആഴ്ച ബിഗ് ബോസില്‍ സംഭവിച്ചതിങ്ങനെ, പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് മോഹന്‍ലാല്‍ പോയി
Recommended Video
ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പ് ആരംഭിച്ച് ആദ്യ ആഴ്ച പൂര്‍ത്തിയായിരിക്കുകയാണ്. സംഭവബഹുലമായ നിമിഷങ്ങളുമായിട്ടാണ് കഴിഞ്ഞ ആഴ്ച മത്സരാര്‍ഥികള്‍ ജീവിച്ചത്. ഇതിനിടെ ധര്‍മജന്‍ ബോള്‍ഗാട്ടി ബിഗ് ബോസ് വീട്ടിലേക്ക് വരികയും ഒരു ദിവസം തമാസിച്ചിട്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. ശനിയാഴ്ച മോഹന്‍ലാലായിരുന്നു ധര്‍മജനെ പുറത്താക്കിയത്.
വീട്ടില്‍ വന്ന് കയറിയ ഉടനെ ധര്‍മജന്‍ പുറത്ത് പോയതില്‍ എല്ലാവര്‍ക്കും സങ്കടം തോന്നിയിരുന്നു. ഇത് തമാശയാണെന്നാണ് എല്ലാവരും കരുതിയത്. വൈകാതെ ധര്‍മജന്‍ വീട്ടിലേക്ക് വരുമെന്നും പ്രതീക്ഷിച്ചിരുന്നു. ആദ്യ ആഴ്ച കാര്യമായ ടാസ്‌കുകളൊന്നും കൊടുക്കാത്തതിനാല്‍ ഈ ആഴ്ച എലിമിനേഷന്‍ ഇല്ലായിരുന്നു. അടുത്ത ആഴ്ച അതുണ്ടാവും.

ഞായാറാഴ്ച വീണ്ടും മോഹന്‍ലാല്‍ മത്സരാര്‍ഥികള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. വീട്ടിലെ കുറ്റങ്ങളും പരസ്പരമുള്ള പ്രശ്‌നങ്ങളും അവതാരകന്‍ എല്ലാവരോടും മാറി മാറി ചോദിച്ചിരുന്നു. ശേഷം ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി ആരാണെന്നുള്ള ചോദ്യം മോഹന്‍ലാല്‍ എല്ലാവരോടും ചോദിച്ചു. മത്സരാര്‍ഥികളെല്ലാവരും തങ്ങളുടെ അമ്മയെ കുറിച്ചായിരുന്നു പറഞ്ഞത്.

വീട്ടിലെ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനായി ഒരു ടാസ്‌ക് കൊടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ച ബിഗ് ബോസ് വീട്ടില്‍ ഏറ്റവുമധികം ബഹളമുണ്ടാക്കിയ മൂന്ന് ആളുകളെ തിരഞ്ഞെടുക്കാനായിരുന്നു മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചത്. പാഷണം ഷാജി, സുരേഷ്, ഡോ രജിത്ത് എന്നിങ്ങനെ മൂന്ന് പേരെയാണ് മത്സരാര്‍ഥികള്‍ എല്ലാവരും കൂടി തിരഞ്ഞെടുത്തത്. ഇവര്‍ക്കായി ഒരു ടാസ്‌കും ഏര്‍പ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ പത്ത് സിനിമകള്‍ പോസ്റ്ററുകള്‍ റിലീസിനെത്തിയ വര്‍ഷത്തിന്റെ കണക്ക് അനുസരിച്ച് വെക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

മൂന്ന് പേരില്‍ 7 എണ്ം കറക്ട് ആക്കി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയത് സാജു നവോദയ ആയിരുന്നു. സുരേഷ് രണ്ടാം സ്ഥാനത്തും രജിത്ത് മൂന്നാം സ്ഥാനത്തുമായിരുന്നു. ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ ശരിയാക്കിയതിനാല്‍ സാജു നവോദയ ആണ് പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ആഴ്ച മുതല്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നുള്ളതിന് സാജു ചില കാര്യങ്ങള്‍ കൂടി വ്യക്തമാക്കിയിരുന്നു.

ഈ ആഴ്ച മുതല്‍ ബിഗ് ബോസില്‍ നോമിനേഷന്‍ ഉണ്ടാവുമെന്ന കാര്യം മോഹന്‍ലാല്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. രസകരമായ കാര്യം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സാജു നവോദയ ഇത്തവണ നോമിനേഷനില്‍ ഉള്‍പ്പെടില്ലെന്നുള്ളതാണ്. ക്യാപറ്റന്‍സി ടാസ്‌ക് കൊടുക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ ഇക്കാര്യം എല്ലാവരെയും ഓര്‍മപ്പെടുത്തിയിരുന്നു. ക്യാപ്റ്റന്‍സി തന്നതിന് സാജു നന്ദി പറഞ്ഞിരുന്നു. ക്യാപ്റ്റനായ ഉടനെ ആദ്യം തന്നെ ഈ ആഴ്ച പണി എടുക്കുന്നതിന് വേണ്ടി ഗ്രൂപ്പ് തിരിക്കുകയായിരുന്നു.

മോഹന്‍ലാല്‍ പോയതിന് ശേഷം രസകരമായ സംഭവങ്ങളായിരുന്നു വീട്ടില്‍ നടന്നത്. ഫുക്രുവിനെ എല്ലാവരും കൂടി എടുത്ത് കൊണ്ട് പോയി സ്വിമിങ്പൂളില്‍ ഇട്ടിരുന്നു. ഇതിനിടെ സുജോ മാത്യുവിന്റെ പിന്നാലെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും രജിത്ത് സംസാരിച്ചിരുന്നു. ഇല്ലാത്ത ഭാര്യയെ കുറിച്ച് ഞാന്‍ എങ്ങനെ പറയാന്‍ ആണെന്ന് ചോദിച്ച് സുജോ രജിത്തിന്റെ അടുത്ത് ചൂടായി സംസാരിച്ചിരുന്നു.


Click it and Unblock the Notifications