ആര്യയുടെയും വീണയുടെയും തന്ത്രം ഫലിച്ചില്ല! ബിഗ് ബോസ് വീട്ടില്‍ നായകനായി വീണ്ടും പാഷണം ഷാജി
കണ്ണിന് അസുഖം വന്നതോടെ നിരവധി പേരാണ് ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. ശേഷം അതിഗംഭീര മത്സരമാണ് കാണാന്‍ കഴിയുന്നത്. മത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് പരസ്പരം തമ്മില്‍ തല്ലുന്നതും വഴക്കടിക്കുന്നതുമാണ് കണ്ട് വരുന്നത്. എല്ലാവരും പുറത്ത് പോകാതെ ഇരിക്കാനുള്ള ശ്രമമാണ് ഇത്തരം വഴക്കുകൾക്ക് കാരണം. കഴിഞ്ഞ ആഴ്ച നടത്തിയ ടാസ്‌കുകളിലെല്ലാം ഇത് കാണാന്‍ സാധിക്കുമായിരുന്നു.
എങ്ങനെയും ജയിക്കണമെന്ന വാശി എല്ലാവരുടെയും ഉള്ളില്‍ ഉണ്ട്. അത് ഓരോ എപ്പിസോഡുകളിലായി പുറത്ത് വരികയുമാണ്. ഇതിനിടെയാണ് ക്യാപ്റ്റന്‍സി ടാസ്‌കും നടന്നത്. നിലവിലുള്ള ക്യാപറ്റനെ എങ്ങനെയും തറ പറ്റിച്ച് ആ സ്ഥാനത്തേക്ക് കയറാനുള്ള തയ്യാറെടുപ്പായിരുന്നു മറ്റ് മത്സരാര്‍ഥികള്‍ നടത്തിയത്. എന്നാല്‍ ഗ്രൂപ്പ് കളിക്കാന്‍ വന്നവരെ തറപറ്റിച്ച് കൊണ്ട് പാഷണം ഷാജി വീണ്ടും ക്യാപ്റ്റനായിരിക്കുകയാണ്.

ലക്ഷ്വറി ബജറ്റ് ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മൂന്ന് പേരാണ് പതിവ് പോലെ ഇക്കുറിയും ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് എത്തിയത്. രസകരമായ കാര്യം കഴിഞ്ഞ ആഴ്ച ക്യാപ്റ്റനായിരുന്ന പാഷണം ഷാജിയും ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌കില്‍ ഉണ്ടായിരുന്നു. വീണയും ആര്യയുമായിരുന്നു മറ്റ് രണ്ട് പേര്‍. ആക്ടിവിറ്റി ഏരിയയില്‍ മൂന്ന് തൂണുകളിലായി സ്ഥാപിച്ച ബലൂണുകള്‍ പൊട്ടിക്കുകയാണ് ടാസ്‌ക്.

ഓരോരുത്തര്‍ക്കും വ്യത്യസ്ത നിറത്തിലുള്ള ബലൂണുകള്‍ കെട്ടിയ തൂണുകളാണ് ലഭിച്ചത്. സ്വന്തം ബലൂണുകള്‍ പൊട്ടിക്കാന്‍ അനുവദിക്കാതെ എതിരാളികളുടെ ബലൂണുകള്‍ പരമാവധി പൊട്ടിക്കുകയായിരുന്നു ചെയ്യേണ്ടത്. മറ്റ് മത്സരാര്‍ഥികള്‍ക്ക് ഇവരെ പ്രോത്സാഹിപ്പിക്കാം. ഈ മത്സരത്തില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും എല്ലാവരും വാശിയോടെ മത്സരത്തില്‍ പങ്കെടുക്കണമെന്നും ആദ്യമേ തന്നെ ബിഗ് ബോസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

മൂന്ന് പേര്‍ക്കും ആദ്യമേ രജിത് കുമാര്‍ ആണ് പ്രോത്സാഹനം നല്‍കിയത്. ജയിച്ചാല്‍ വീണയ്ക്കും ആര്യയ്ക്കും എലിമിനേഷന്‍ ഒഴിവാക്കാന്‍ പറ്റുമെന്നും അല്ലെങ്കില്‍ നിലവിലെ ക്യാപ്റ്റന്‍ തന്നെ വീണ്ടും ക്യാപ്റ്റനാകുമെന്നുമായിരുന്നു രജിത് പറഞ്ഞത്. മത്സരം തുടങ്ങിയതോടെ മൂവരും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സ്വന്തം ബലൂണുകള്‍ സംരക്ഷിക്കാനായിരുന്നു വീണ ശ്രമിച്ചത്. എന്നാല്‍ ഭൂരിഭാഗവും പൊട്ടി. ആര്യയും ഷാജിയും തമ്മില്‍ ഏറ്റുമുട്ടാന്‍ ശ്രമിച്ചതോടെ ആര്യയുടെ ബലൂണുകളും പൊട്ടി തീര്‍ന്നു.
Recommended Video

വീണയും ആര്യയും ഒന്നിച്ച് പാഷണം ഷാജിയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ബലൂണുകള്‍ പൊട്ടാതെ ഇരുന്നത് ഷാജിയുടേതായിരുന്നു. അവസാനം മൂന്ന് ബലൂണുകള്‍ മാത്രമേ അവശേഷിച്ചുവുള്ളു എങ്കിലും പാഷണം ഷാജി വീണ്ടും ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ബിഗ് ബോസില്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ഷാജി ആയിരുന്നു. നാലാം തവണയാണ് ഷാജി ഇപ്പോള്‍ ക്യാപ്റ്റനാവുന്നത്.


Click it and Unblock the Notifications