ആര്യയേയും ഗ്രൂപ്പിനേയും പൊളിച്ചടുക്കാൻ സഹോദരിമാർ, ഒടുവിൽ പരാജയം, രജിത്ത് പോയതോടെ രാശിയും പോയി
ബിഗ് ബോസ് ഹൗസിലെ പല ടാസ്ക്കുകളും അവസാനം പ്രശ്നത്തിലാണ് അവസാനിക്കുന്നത്. തലയണ ഉണ്ടാക്കുകയായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക്. ദയ, അമൃത അഭിരാമി എന്നിവർ നയിക്കുന്ന ഇരു ടീമുകളായി തിരിഞ്ഞായിരുന്നു മത്സരം. ദയ നയിച്ച എ ടീമിൽ ആര്യ, പാഷാണം ഷാജി, ഫുക്രു, എലീന എന്നിവരായിരുന്നു അംഗങ്ങൾ. സഹോദരിമാർക്കൊപ്പം ,സുജോ, രഘു, സാൻഡ്ര എന്നിവരും ചേർന്ന് ബി ടീമായി.
കഴിഞ്ഞ ടാസ്ക്കുകളെ അപേക്ഷിച്ച് വലിയ പ്രശ്നങ്ങളും പരിക്കുകളുമില്ലാതെയായിരുന്നു തലയണമന്ത്രം ടാസ്ക്ക് അവസാനിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന ടാസ്ക്കിൽ ആദ്യ ദിനം മുതൽ എ ടീമായിരുന്നു ലീഡ് ചെയ്ത് നിന്നിരുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു രണ്ടാ ദിവസം ബി ടീം ടാസ്ക്കിനായി എത്തിയത്. എന്നാൽ ക്വാളിറ്റി ചെക്കിങ്ങിൽ ഇവരുടെ തലയിണകൾ തിരസ്കരിക്കപ്പെടുകയായിരുന്നു.

ഇരു ടീമുകളും മത്സര ബുദ്ധിയോടെയായിരുന്നു തലയണ മന്ത്രം ടാസ്ക്ക് ചെയ്തത്. ബിഗ് ബോസ് നൽകിയ നിർദ്ദേശമനുസരിച്ചായിരുന്നു ഇരു ടീമുകളും തലയണകൾ ഉണ്ടാക്കിയത്. എന്നാൽ ക്വാളിറ്റി ചെക്കിങ്ങിൽ ബി ടീം പരാജപ്പെടുകയായിരുന്നു, എ ടീമിന്റെ പതിനാറ് തലയിണകൾ അംഗീകരിച്ചപ്പോൾ ബി ടീമിന്റെ ഒൻപത് തലയിണകൾ മാത്രമാണ് അംഗീകരിച്ചത് . ബി ടീമിന്റെ 18 തലയിണകൾ റിജക്ട് ചെയ്തപ്പോൾ എ ടീമിന്റെ ഒരെണ്ണം പോലും തിരസ്കരിച്ചിരുന്നില്ല. ബി ടീം നിർമ്മിച്ച പല തലയിണകൾക്കും തൂക്കം കൃത്യമായിരുന്നില്ല. ഒടുവിൽ ഗെയിം അവസാനിച്ചപ്പോൾ 18 നെതിരെ 30 തലയണകൾ നിർമ്മിച്ച് എ ടീം വിജയിക്കുകയായിരുന്നു.

അമൃതയും അഭിരാമിയുമായിരുന്നു എ ടീമിന്റെ ക്വാളിറ്റി ചെക്കർമാർ. ഗുണനിലവാരം പരിശോധിക്കുന്നതിനിടയിൽ എ ഗ്രൂപ്പിന്റെ തലയിണ നിർമ്മാണത്തെ കുറിച്ച് ചില സംശയങ്ങൾ മനസ്സിൽ തേന്നിയിരുന്നു. പഞ്ഞിക്ക് പകരം ടിഷ്യൂ ഉപയോഗിച്ചിട്ടുണ്ടോ എന്നായിരുന്നു ഇവരുടെ സംശയം. ഇത് തൂക്കം നോക്കുന്നതിനിടെ എ ഗ്രൂപ്പ് അംഗങ്ങളോട് ചോദിക്കുകയും ചെയ്തിരുന്നു. സംശയമുണ്ടെങ്കിൽ പൊളിച്ചു നോക്കു എന്നതായിരുന്നു ഇതിന് എ ഗ്രൂപ്പ് അംഗമായ ആര്യയുടെ മറുപടി. എന്നാൽ ഈ സംശയം സഹോദരിമാരുടെ മനസ്സിൽ നിന്ന് പോയിരുന്നില്ല. ടാസ്ക്ക് അവസാനിച്ചപ്പോൾ മറ്റുള്ളവരുമായി ഇതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

എ ഗ്രൂപ്പിന്റെ വിജയം ബി ഗ്രൂപ്പിന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ പരാജയ കാരണം കണ്ടുപിടിക്കുന്നതിനെക്കാൾ ഇവർ ശ്രദ്ധിച്ചത് എ ഗ്രൂപ്പ് ടാസ്ക്കിൽ കള്ളക്കളി കാണിച്ചോ എന്ന് അറിയാനായിരുന്നു. ഇവരുടെ സംശയം ചർച്ചകളിൽ മാത്രമായി ഒരുങ്ങിയിരുന്നില്ല. സ്റ്റോര്‍ റൂമില്‍ ഏല്‍പ്പിച്ച തലയണകള്‍ എതിരാളികള്‍ അറിയാതെ പരിശോധിക്കുകയും ചെയ്തിരുന്നു.
Recommended Video

ക്വാളിറ്റി ചെക്കിങ്ങിനിടെ അമൃതയും അഭിരാമിയും ചോദിച്ച ചേദ്യം ആര്യയേയും കൂട്ടരേയും ഏറെ വിഷമിപ്പിച്ചിരുന്നു. ഇവര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നു എന്നാണ് ആര്യ ചോദിക്കുന്നത്. ഈ ചോദ്യം ബി ഗ്രൂപ്പിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് എ ഗ്രൂപ്പ്. ഹൗസിനുള്ളിൽ ഒരു ഭാഗത്ത് ജയിലിൽ ആരെ പറഞ്ഞു വിടും എന്നുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ മറുഭാഗത്ത് സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തലയിണകൾ പരിശോധിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ വാദം സാധൂകരിക്കാന്‍ തക്ക ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നിട്ടും എ ഗ്രൂപ്പിന്റെ വിജയം അംഗീകരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ബിഗ് ബോസ് വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള കുഷ്യനുകള്‍ വരെ ഇവര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇക്കുറിയും പരാജയമായിരുന്നു ഫലം.


Click it and Unblock the Notifications