സുജോയ്ക്ക് സാന്ദ്ര നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ബിഗ് ബോസും കൊടുത്തു ഒരെണ്ണം
ബിഗ് ബോസ് രണ്ടാം സീസണിലെ പ്രണയജോഡികളെന്ന് മറ്റുളളവര്‍ വിശേഷിപ്പിക്കുന്ന മല്‍സരാര്‍ത്ഥികളാണ് സുജോ മാത്യൂവും അലക്‌സാന്‍ഡ്ര തോമസും. കഴിഞ്ഞ സീസണില്‍ പേളിയും ശ്രീനിഷും ആയിരുന്നെങ്കില്‍ ഇത്തവണത്തെ ജോഡികളായി സുജോയെയും സാന്‍ഡ്രയെയുമാണ് എല്ലാവരും പറഞ്ഞത്. അധിക സമയം ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം എല്ലാവരിലും ഉണ്ടായത്.
വീട്ടിനുളളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണച്ചുകൊണ്ടാണ് സുജോയും സാന്‍ഡ്രയും മുന്നേറികൊണ്ടിരിക്കുന്നത്. ഇവരുടെ ബന്ധത്തെ എല്ലാവരും ആകാംക്ഷകളോടെയാണ് നോക്കി കാണാറുളളളത്. ഷോയുടെ തുടക്കത്തില്‍ അടുക്കാന്‍ മടിച്ച ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

പരസ്പരം പ്രണയം തോന്നിയ കാര്യം സുജോയും സാന്ദ്രയും മുന്‍പൊരിക്കല്‍ ബിഗ് ബോസ് ഹൗസിനുളളില്‍ വെച്ച് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ എറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇരുവരും. സുജോയും സാന്ദ്രയും തമ്മില്‍ ആത്മാര്‍ത്ഥ പ്രണയത്തിലാണോ എന്ന് അധികപേരും തിരക്കാറുണ്ട്. രാത്രി കാലങ്ങളിലുളള സംസാരവും അധിക സമയത്തും ഒരുമിച്ച് ഇരിക്കാറുളളതും കൊണ്ടാണ് പ്രണയത്തിലാണെന്ന സംശയം എല്ലാവരിലും ഉണ്ടായത്.

സാന്ദ്രയോട് പ്രണയം തോന്നിയ കാര്യം മുന്‍പ് രഘുവിനോടാണ് സുജോ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സാന്ദ്ര സുജോയോട് തന്നെ നേരിട്ട് ഇക്കാര്യം പറഞ്ഞു. ഷോയില്‍ നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇരുവരും പ്രണയം നടിക്കുന്നതെന്ന് പലരും പറയുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ഇരുനരും മുന്നേറികൊണ്ടിരിക്കുന്നത്.

നിലവില്‍ ഇവരുടെ ബന്ധത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ബിഗ് ബോസ് ഹൗസില്‍ സജീവമാണ്. മല്‍സരാര്‍ത്ഥികളില്‍ പലരും ഇതേക്കുറിച്ച് തിരക്കാറുണ്ട്. ഇതിനിടെ സുജോയുടെ പിറന്നാള്‍ ബിഗ് ബോസ് വീടിനുളളിലെ എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചിരുന്നു. അമ്മയെയും അച്ഛനെയും വീഡിയോയില്‍ കാണിച്ചുകൊടുത്തുകൊണ്ടാണ് സുജോയെ ബിഗ് ബോസ് ഞെട്ടിച്ചത്.
Recommended Video

വീഡിയോയില്‍ സുജോയുടെ മാതാപിതാക്കള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതും മകന് പിറന്നാളാശംസ അറിയിക്കുന്നതും
കാണാം. ബിഗ് ബോസ് ഞെട്ടിച്ചതിന് പിന്നാലെ സാന്‍ഡ്രയും സുജോയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി. പിറന്നാള്‍ ആശംസ
നേര്‍ന്നുകൊണ്ടുളള ഒരു ലെറ്ററാണ് സുജോയ്ക്ക് സാന്ദ്ര നല്‍കിയത്. സാന്ദ്രയ്ക്ക് മുന്‍പില്‍ വെച്ചു സുജോ തന്നെ ആ ലെറ്റര്‍ വായിക്കുന്നുണ്ട്.


Click it and Unblock the Notifications