സുജോയെ കണ്ടപ്പോള്‍ ഗെയിം മറന്നു! കണ്ണിന് അസുഖം വന്നത് അനുഗ്രഹമായെന്നും സാന്‍ഡ്ര! വിവാഹം ഉടനില്ല!
ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ഈ പരിപാടിയില്‍ മത്സരിക്കാനായി സാന്‍ഡ്രയും എത്തിയിരുന്നു. അലക്‌സാന്‍ഡ്ര എന്ന എയര്‍ഹോസ്റ്റസിനെയും മോഡലിനെയും കുറിച്ച് കൂടുതല്‍ പേര്‍ മനസ്സിലാക്കിയത് ഈ ഷോ കണ്ടതിന് ശേഷമായാണ്. 10 വര്‍ഷമായി ഒറ്റയ്ക്കായാണ് താന്‍ താമസിക്കുന്നതെന്ന് സാന്‍ഡ്ര പറയുന്നു. ബിഗ് ബോസ് വീട് കൂട്ടുകുടുംബം പോലെയാണ്. അത് മിസ്സ് ചെയ്യുന്നുണ്ടെന്ന് താരം പറയുന്നു. സുജോയുമായുള്ള ബന്ധത്തെക്കുറിച്ചും, പവനെ വിമര്‍ശിച്ചതിനെക്കുറിച്ചും രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.
വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നും സാന്‍ഡ്ര പറയുന്നു. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവാഹം ഉടനെയില്ല, പുതിയ ചില ഇഷ്ടങ്ങളൊക്കെയുണ്ട് ഇപ്പോള്‍. നട്ടെല്ലില്ലാത്ത ഒരാളെ വേണ്ട. നാട്ടുകാര്‍ എന്ത് കരുതുമെന്ന് വിചാരിച്ച് സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കുന്നയാളെ വേണ്ട. അവനവനായി ജീവിക്കുന്നയാളെ മതിയെന്നും താരം പറയുന്നു. സുജോയ്‌ക്കെതിരെയുള്ള പരോക്ഷമായ വിമര്‍ശനങ്ങളാണോ ഇതെന്ന സംശയത്തിലാണ് പ്രേക്ഷകര്‍. ആരേയും അമിതമായി വിശ്വസിക്കരുത്, അമിതമായി ഇമോഷണലാവരുത്, ക്ഷമ വേണം ഇതൊക്കെയാണ് ബിഗ് ബോസ് പഠിപ്പിച്ച പാഠങ്ങളെന്നും സാന്‍ഡ്ര പറയുന്നു.

സുജോയുമായുള്ള ബന്ധം
ബിഗ് ബോസില്‍ രണ്ടുപ്രാവശ്യമാണ് സാന്‍ഡ്രയ്ക്ക് എന്‍ട്രി ലഭിച്ചത്. പ്രത്യേകിച്ച് ഗെയം പ്ലാനൊന്നുമില്ലാതെയാണ് താന്‍ പോയതെന്ന് സാന്‍ഡ്ര പറയുന്നു. ടാസ്‌ക്കിനിടയിലാണ് സുജോ തന്നെ പ്രൊപ്പോസ് ചെയ്തത്. ആത്മാര്‍ത്ഥമായാണ് അതെന്നാണ് തോന്നിയത്. അമ്മച്ചിവീട് ടാസ്‌ക്കില്‍ കാമുകികാമുകന്‍മാരായി അഭിനയിച്ചിരുന്നു. ജനുവിനായ കുറേ ഫീലിംഗ്‌സാണ് ആ സമയത്തുണ്ടായത്. ശരിക്കുമുള്ള ഫീലായിരുന്നു സുജോ അങ്ങനെയാണ് പെരുമാറിയത്.

കണ്ണിന് അസുഖം വന്നത്
കണ്ണിന് അസുഖം വന്ന് പുറത്തേക്ക് പോയത് വലിയൊരു അനുഗ്രഹമായിരുന്നു. സുജോയുടെ പുറകെ നടക്കുന്നതും സുജോ നിരസിക്കുന്നതും വീണ്ടും താന്‍ പുറകെ പോവുന്നതുമാണ് പ്രേക്ഷകര്‍ കണ്ടതെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്. സുജോയ്ക്ക് കാമുകിയുണ്ടെന്നും സീരിയസ് ബന്ധമാണ് അതെന്നും അറിഞ്ഞതും അപ്പോഴായിരുന്നു. സുജോയും താനുമായുണ്ടായ അടുപ്പത്തെക്കുറിച്ച് പറഞ്ഞ് ആ കുട്ടി ബഹളമുണ്ടാക്കിയെന്നും അറിഞ്ഞിരുന്നു.

റിയല്‍ ലവ് വൈബ്
സുജോയുടെ ഗേള്‍ ഫ്രണ്ട് എന്ന തരത്തില്‍ കഥ കേട്ടിരുന്നു. എക്‌സാണോ അല്ലാതെയുള്ളതാണോയെന്ന് സുജോ ഒരിക്കല്‍പ്പോലും പറഞ്ഞിരുന്നില്ല. അങ്ങനെയൊരാളില്ലെന്ന് കരുതിയാണ് താന്‍ അടുത്തതെന്നും സാന്‍ഡ്ര പറയുന്നു. സുജോ അക്കാര്യത്തില്‍ ഫേക്കായിരുന്നില്ലെന്നാണ് വിശ്വസിക്കുന്നത്. അയാളുടെ ബോഡി ലാംഗ്വേജില്‍ നിന്നും കിട്ടിയ വൈബ് പോസിറ്റീവായിരുന്നു.

പരസ്പരം സ്‌നേഹിച്ചവരാണ്
സുജോയുമായുള്ള അടുപ്പത്തിനിടയില്‍ ഗെയിം മറന്നുവെന്നത് ശരിയാണ്. പുറത്ത് പോവുന്നത് വരെ ബ്ലൈന്‍ഡായിരുന്നു. സുജോയെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റം പറയില്ല. താനും തെറ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരും അറിഞ്ഞുള്ള ബന്ധമായിരുന്നു അത്. പവന്‍ പറഞ്ഞ കാര്യം സുജോ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു. അത് താന്‍ വിശ്വസിച്ചു. പുറത്ത് ഗേള്‍ ഫ്രണ്ടുണ്ടായിട്ട് സുജോ എന്തിന് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല.

അടുപ്പം ഉപേക്ഷിച്ചു, വീണ്ടും കൂട്ടായി
രണ്ടാം വരവില്‍ കാര്യങ്ങള്‍ പാടെ മാറിയിരുന്നു. സഞ്ജനയെ ബോധ്യപ്പെടുത്തുന്നതിനായാണ് സുജോ ഈ അവസരം വിനിയോഗിച്ചത്. ഇമേജ് നന്നാക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. പുറത്ത് സുജോയ്ക്ക് സീരിയസ് റിലേഷനുണ്ടെന്നറിഞ്ഞതോടെ താന്‍ അകലുകയായിരുന്നു. എന്നാല്‍ ഗെയിമിനും ടാസ്‌ക്കിനുമിടയില്‍ സുജോ തന്നെ അവഗണിക്കുന്നത് വിഷമമുള്ള കാര്യമായിരുന്നു. പിന്നീട് പോയി മിണ്ടിയതിനെക്കുറിച്ചും സാന്‍ഡ്ര പറഞ്ഞിരുന്നു. ഒരാളുമായി അധിക സമയം പിണങ്ങിയിരിക്കാന്‍ കഴിയുമായിരുന്നില്ല. അടുത്ത ടാസ്‌ക്കില്‍ മിണ്ടേണ്ടി വരും. സുജോ ദേഷ്യം പ്രകടിപ്പിക്കുമ്പോഴും പോയി സംസാരിക്കുകയായിരുന്നു.

പവനെ വിമര്‍ശിച്ചത്
കോള്‍ സെന്റര്‍ ടാസ്‌ക്കില്‍ രജിത് -രേഷ്മ വിഷയത്തില്‍ രേഷ്മയ്‌ക്കൊപ്പമായിരുന്നു താന്‍. അങ്ങനെ സംസാരിച്ചത് ശരിയായില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അത് ഗെയിമാണെന്ന് പറഞ്ഞ് പവന്‍ ഉള്‍പ്പടെയുള്ളവര്‍ ന്യായീകരിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് പവന്‍ പറഞ്ഞ കാര്യം എടുത്തിട്ട് വിമര്‍ശിച്ചത്. ടാസ്‌ക്കില്‍ ജയിക്കുന്നതിന് വേണ്ടി മാത്രമായാണ് അങ്ങനെ പറഞ്ഞത്. അത് തെറ്റായിപ്പോയെന്ന് തോന്നിയതോടെ സോറി പറഞ്ഞിരുന്നു. എന്നാല്‍ നിയന്ത്രണം വിട്ട പവന്‍ തെറിവിളിക്കുകയായിരുന്നു. ആ സമയത്താണ് പവന്‍ സഞ്ജനയെക്കുറിച്ച് പറഞ്ഞത്. സുജോ അത് നിഷേധിക്കുകയായിരുന്നു.

മുളക് തേച്ചത് തെറ്റ്
രേഷമയുടെ കണ്ണില്‍ രജിത്തേട്ടന്‍ മുളക് തേച്ചത് തെറ്റാണ്. അവളുടെ കണ്ണിന്റെ അസുഖം സീരിയസായിരുന്നു. ജീവിതത്തില്‍ ഭയപ്പെട്ട സന്ദര്‍ഭത്തെക്കുറിച്ച് സംസാരിക്കാന്‍ ബിഗ് ബോസ് പറഞ്ഞപ്പോള്‍ അവള്‍ കണ്ണിന് അസുഖം വന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. കാഴ്ച നഷ്ടപ്പെടുമോയെന്ന് അവള്‍ ഭയപ്പെട്ടിരുന്നു. ഭക്ഷണം പോലും അമ്മയായിരുന്നു വാരിക്കൊടുത്തത്. രജിത്തേട്ടനും അത് കേട്ടതാണ്. വികൃതിക്കുട്ടിയാവാന്‍ വേറെയും വഴികളില്ലേയെന്നും താരം ചോദിക്കുന്നു.

ജസ്ലയുമായുള്ള അടുപ്പം
രഘുവും സുജോയുമായാണ് അടുപ്പമുണ്ടായിരുന്നത്. തിരിച്ചുവന്നപ്പോള്‍ ഇരുവരും രജിത്തിനൊപ്പം ചേരുകയായിരുന്നു. അതോടെ താന്‍ ഒറ്റപ്പെടുകയായിരുന്നു. ഈ സമയത്താണ് ജസ്ലയുമായി അടുത്തത്. അവളുടെ ശരിക്ക് വേണ്ടി നില്‍ക്കുന്നയാളാണ് അവള്‍. ദേഷ്യം വരുമ്പോള്‍ ്അവള്‍ പറയുന്ന ചീത്ത വാക്കുകളോട് യോജിപ്പില്ല. സ്‌മോക്കിംഗ് റൂമില്‍ വെച്ച് അവള്‍ അവളുടെ ജീവിതകഥ പറഞ്ഞിരുന്നു. അന്ന് സംസാരിച്ചതൊക്കെ സത്യമായിരുന്നു. അതിന് ശേഷമായാണ് സുജോയുമായി കരാറുണ്ടാക്കിയത്. പരസ്പരം കുറ്റപ്പെടുത്തില്ലെന്ന ഉടമ്പടിയായിരുന്നു അത്.
Recommended Video

അഭിരാമി പൊളി
ജസ്ല പോയതോടെ വീണ്ടും ഒറ്റപ്പെടുകയായിരുന്നു. അഭിരാമിയുമായി കൂട്ടാവുകയായിരുന്നു. അവളോടുള്ള ഇഷ്ടം കൊണ്ടാണ് രഘുവിന്റെ ടീമിലേക്കെത്തുന്നത്. കോര്‍ട് ടാസ്‌ക്കിലെ വീണ ചേച്ചിയുടെ പെരുമാറ്റം സഹിക്കാനാവുന്നതായിരുന്നതല്ല. അഭിരാമി ഒറ്റയ്ക്കാണ് മത്സരിക്കുന്നചെങ്കില്‍ അവള്‍ക്ക് വിജയസാധ്യതയുണ്ടെന്ന് പറഞ്ഞേനെ. അഭിരാമിയുടെ അത്ര കിടുവല്ല അമൃത. ബിഗ് ബോസില്‍ തനിക്കേറ്റവും ഇഷ്ടമുള്ളതും വിജയസാധ്യത കല്‍പ്പിക്കുന്നതും തനിക്ക് തന്നെയാണെന്നും സാന്‍ഡ്ര പറയുന്നു.


Click it and Unblock the Notifications