സുജോയും സാന്‍ഡ്രയും തമ്മില്‍ പൊരിഞ്ഞ വഴക്ക്! സുജോയുടെ രഹസ്യം പുറത്തായി! തിരിച്ചുവന്നത് ഇതിനായി!

ബിഗ് ബോസ് സീസണ്‍ 2ലെ പ്രണയജോഡികളായി പലരും വിശേഷിപ്പിച്ചിരുന്നത് സുജോയേയും സാന്‍ഡ്രയേയുമായിരുന്നു. പ്രണയത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇവരുടെ രഹസ്യം പുറത്താവുകയായിരുന്നു. സുജോയുടെ കസിനായ പവന്‍ എത്തിയതോടെയാണ് സഞ്ജനയുമായുള്ള പ്രണയത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. ഇതേക്കുറിച്ച് താന്‍ സാന്‍ഡ്രയോട് പറഞ്ഞിരുന്നുവെന്നും മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയായാണ് ലവ് ട്രാക്ക് സ്വീകരിച്ചതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

ഇടയ്ക്ക് വഴക്കിട്ട് മാറിനിന്നിരുന്നുവെങ്കിലും പിന്നീട് ഇരുവരും ഒരു ടീമിലാവുകയായിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തുപോയതിന് ശേഷമുള്ള തിരിച്ചുവരവില്‍ സുജോ സാന്‍ഡ്രയില്‍ നിന്നും അകലുന്നതായാണ് കണ്ടത്. സാന്‍ഡ്ര തന്നെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ജസ്ലയുമായും സാന്‍ഡ്ര ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പ്രത്യേകിച്ച് വഴക്കുകളോ സംസാരമോ ഇല്ലാതെ പോവുകയായിരുന്നു ഇരുവരും. എന്നാല്‍ പ്രാങ്ക് ടാസ്‌ക്കിനെക്കുറിച്ച് സംസാരിച്ചതിന് പിന്നാലെയായി ഇരുവരും വഴക്കിടുകയായിരുന്നു കഴിഞ്ഞ ദിവസം.

അകലം പാലിക്കുന്നു

അകലം പാലിക്കുന്നു

കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാന്‍ഡ്രയും സുജോയും. പ്രാങ്ക് ടാസ്‌ക്കാണ് നടന്നതെന്ന് മനസ്സിലാക്കിയതിന് ശേഷം സുജോ എല്ലാവരോടും സോറി പറഞ്ഞ് കെട്ടിപ്പിടിച്ചിരുന്നു. ആ സമയത്ത് തന്നോട് മാത്രം അകലം പാലിക്കുകയായിരുന്നുവെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്. സാന്‍ഡ്ര പറഞ്ഞത് കേട്ടതോടെ സുജോ അസ്വസ്ഥനാവുകയായിരുന്നു. എല്ലാവരേയും കാണുന്നത് പോലെയാണ് നിന്നെയും കാണുന്നതെന്ന് നേരത്തെ സുജോ പറഞ്ഞിരുന്നു. ഒരു ടീമായി നടക്കുന്ന നിങ്ങള്‍ വഴക്കിടുന്നത് ശരിയല്ലെന്നായിരുന്നു അമൃതയും അഭിരാമിയും ഇവരോട് പറഞ്ഞത്.

ഫുക്രുവിനോട് സംസാരിക്കുന്ന പോലെ

ഫുക്രുവിനോട് സംസാരിക്കുന്ന പോലെ

ഫുക്രുവും സാന്‍ഡ്രയും മിക്കപ്പോഴും വഴക്കിടാറുണ്ട്. സാന്‍ഡ്രയെ കാണുന്നത്് തന്നെ ഫുക്രുവിന് ചതുര്‍ത്ഥിയാണ്. നീ ഫുക്രുവിനോട് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്ന് സുജോ പറഞ്ഞതോടെയാണ് സാന്‍ഡ്ര ബെഡ്‌റൂമിലേക്ക് പോയത്. സുജോയുടെ പെരുമാറ്റവും സംസാരവും സാന്‍ഡ്രയ്ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ഇരുവരും തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. രഘുവും അമൃതയും അഭിരാമിയുമാണ് ഇരുവരോടും സംസാരിച്ച് ടാസ്‌ക്കിലേക്ക് തിരിച്ചെത്തിച്ചത്.

രഘുവിന്റെ ഇടപെടല്‍

രഘുവിന്റെ ഇടപെടല്‍

സാന്‍ഡ്രയുമായി ദീര്‍ഘമായ സംസാരം തന്നെ നടത്തുകയായിരുന്നു രഘു. നിങ്ങള്‍ ഇനി സംസാരിക്കേണ്ട എന്ന രഘുവിന്റെ നിര്‍ദേശം കേട്ട സാന്‍ഡ്ര രോഷാകുലയായി. അതാണോ നിനക്ക് വേണ്ടത്, എന്തുകൊണ്ടാണ് എപ്പോഴും എന്നെ മാത്രം കുറ്റപ്പെടുത്തുന്നത് എന്നെല്ലാമായിരുന്നു സാന്‍ഡ്രയുടെ ചോദ്യങ്ങള്‍. ഇത്തരം വഴക്കുകള്‍ക്ക് ശേഷവും സുജോയുമായി കളിച്ചു ചിരിച്ച് ഇരിക്കുന്ന സാന്‍ഡ്രയുടെ നീക്കത്തെ രഘു കുറ്റപ്പെടുത്തിയിരുന്നു. തന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്ന സുജോയുടെ നീക്കങ്ങളെ സാന്‍ഡ്ര രൂക്ഷമായി തന്നെ എതിര്‍ക്കുകയാണ്.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
തിരിച്ചുവന്നത്

തിരിച്ചുവന്നത്

രണ്ടേ രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടിയായാണ് സുജോ ബിഗ് ബോസിലേക്ക് തിരിച്ചുവന്നതെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. ഒന്ന്, രജിത്തുമായുള്ള കൂടിച്ചേരല്‍. രണ്ട്, പുറത്തെ റിലേഷന്‍ഷിപ്പില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്, അത് പരിഹരിക്കാന്‍ വേണ്ടി. 'ഈ രണ്ടാമത്തെ കാര്യം നന്നാക്കുമ്പോള്‍ ഞാന്‍ ആരായി, പൊട്ടിത്തെറിച്ചായിരുന്നു സാന്‍ഡ്ര ഇതേക്കുറിച്ച് ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X