സുജോ പെണ്‍സുഹൃത്തുമായി സംസാരിച്ചിരുന്നു! സാന്‍ഡ്രയുടെ വികാരങ്ങളെ മാനിക്കുന്നുവെന്ന് സഞ്ജന

സുജോയും അലക്‌സാന്‍ഡ്രയും തമ്മിലുള്ള സൗഹൃദം വഷളാവുന്നതാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കണ്ട് വരുന്നത്. ബിഗ് ബോസില്‍ വന്നതിന് ശേഷം അടുത്ത സുഹൃത്തുക്കളായി പ്രണയത്തിലേക്ക് എത്തിയെന്ന് വരെ കരുതി ഇരുന്നെങ്കിലും ഇരുവരും തമ്മിലിപ്പോള്‍ ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി വന്നതോടെയായിരുന്നു സുജോയ്ക്ക് ഈ മാറ്റം സംഭവിച്ചത്.

സുജോ തിരിഞ്ഞ് നോക്കാത്തതില്‍ അതിയായ സങ്കടം സാന്‍ഡ്രയ്ക്കുമുണ്ട്. എന്നാല്‍ ചികിത്സയ്ക്ക് പുറത്ത് പോയപ്പോള്‍ മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകര്‍ സംശയിച്ചിരുന്നു. വീട്ടുകാരെ കാണാനും ഫോണ്‍ ഉപയോഗിക്കാനുമൊക്കെ മത്സരാര്‍ഥികള്‍ക്ക് അവസരം കിട്ടിയെന്ന് തന്നെയായിരുന്നു സൂചന. അത് വ്യക്തമാക്കുന്നതാണ് സുജോയുടെ പെണ്‍സുഹൃത്ത് സഞ്ജന സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റ്.

 സുജോയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജന

എനിക്ക് പിന്തുണ നല്‍കി ഒപ്പം നിന്ന കേരളത്തിലുള്ള എല്ലാവരോടും ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. നിങ്ങളുടെ സ്‌നേഹ വാത്സല്യങ്ങളെ ഞാന്‍ അനുമോദിക്കുകയാണ്. അതിനൊപ്പം നെഗറ്റീവ് ആയി സംസാരിക്കുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല. അതു കൊണ്ട് ദയവ് ചെയ്ത് അത്തരം കമന്റുകള്‍ നിങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ്.

 സുജോയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജന

പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് ഞാനും സുജോയും സ്വകാര്യമായി സംസാരിച്ചിരുന്നു. ഷോ യിലെത്തിയതിന് ശേഷം അവന്റെ സ്വഭാവം എന്ത് കാണ്ടാണ് മാറിയതെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഞങ്ങളുടെ ബന്ധം അവന് എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇനി സാന്‍ഡ്രയെ കുറിച്ച് പറയുകയാണെങ്കില്‍, കഴിഞ്ഞ എപ്പിസോഡുകളില്‍ എന്നെ കുറിച്ചും പറഞ്ഞതെല്ലാം ഞാന്‍ അവഗണിക്കുകയാണ്. ഇത് കളിക്കാനുള്ള ഒരു ഗെയിം അല്ല. എന്റെയും സുജോയുടെയും നടുവിലുള്ള കാര്യമാണ്.

 സുജോയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജന

അലക്‌സാന്‍ഡ്രയുടെ വികാരങ്ങളെയും വിഷമങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. രണ്ട് പേരും മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ സുജോയുടെ പേരില്‍ അപവാദങ്ങളും ഗോസിപ്പുകളും പ്രചരിക്കുന്നത് ശരിയായ കാര്യമല്ല. പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴി അദ്ദേഹത്തിന്റെ മുന്‍പില്‍ നിന്ന് തന്നെ പറയുന്നതാണ്. ഇനി അവള്‍ എന്റെ സ്ഥാനത്ത് ആണെങ്കില്‍, ഞാന്‍ അതില്‍ അത്ഭുതപ്പെടുകയാണ്. കാരണം അവള്‍ക്ക് സുജോയെ കേവലം 20 ദിവസത്തോളെമേ അടുത്ത് അറിയുകയുള്ളു. ചികിത്സ സംബന്ധിച്ച് അവര്‍ ഇരുവരും പുറത്ത് വന്ന സമയത്ത് സുജോ എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ അവളോട് വ്യക്തമാക്കിയിരുന്നു.

 സുജോയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജന

സാന്‍ഡ്രയ്ക്കിപ്പോള്‍ ഞങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം. എന്നാല്‍ കഴിഞ്ഞ രണ്ട് എപ്പിസോഡുകളില്‍ സാന്‍ഡ്ര അവളുടെ മാത്രം പ്രസ്താവനകള്‍ പരസ്പര വിരുധമായിട്ടാണ് പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്താണ് ശരി എന്ന് നോക്കിയാണ് സുജോ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നന്നായി ചെയ്യാന്‍ ഞാന്‍ അവന് ആശംസ അറിയിക്കുകയാണ്. എന്റെ റിലേഷന്‍ഷിപ് സത്യമുള്ളതും സ്‌നേഹത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. അല്ലാതെ ഇതൊരു ഗെയിമല്ല.

 സുജോയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജന

ഞാനും ആ പരിപാടിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്റെ ഭാഗത്ത് നിന്നുള്ള കാര്യങ്ങള്‍ അവിടെ വെളിപ്പെടുത്തുമായിരുന്നു. ഒരാളെ ഇഷ്ടപ്പെടുന്നത് ഒരു തെറ്റല്ല. പക്ഷെ മറ്റൊരാളുടെ ബന്ധം തകര്‍ക്കാന്‍ നോക്കുന്നത് ശരിയല്ല. എല്ലാ കഥകള്‍ക്കും രണ്ട് വശമുണ്ട്. രണ്ട് വശത്ത് നിന്നും കേട്ടാല്‍ മാത്രമേ നിങ്ങളുടെ ധാരണകള്‍ സറിയാണെന്ന് മനസിലാക്കാന്‍ സാധിക്കു. എനിക്കിപ്പോള്‍ ചെയ്യാന്‍ സാധിക്കുന്ന ഏക കാര്യം എന്റെ പങ്കാളിയെ വിശ്വസിക്കുക എന്നതാണ്. സ്‌നേഹത്തോടെ സഞ്ജന എന്നും കുറിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X