സാന്‍ഡ്രയെ പൊളിച്ചടുക്കി സഞ്ജന! സുജോ കാമുകിയെക്കുറിച്ച് അന്നേ പറഞ്ഞു! പോസ്റ്റ് വൈറലാവുന്നു!
മോഡലും നടനുമായി സുജോ മാത്യുവും ബിഗ് ഹൗസിലേക്ക് എത്തിയിരുന്നു. അധികമാരോടും സംസാരിക്കൊതെ മാറിയിരിക്കുകയായിരുന്നു തുടക്കത്തില്‍. പിന്നീടാണ് താരം എല്ലാവരോടുമായി ഇടപഴകിത്തുടങ്ങിയത്. പ്രോട്ടീന്‍ പൗഡര്‍ ലഭിക്കാതെ വന്നപ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് സുജോ ബിഗ് ബോസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് പ്രോട്ടീന്‍ പൗഡര്‍ ലഭിച്ചത്. ബിഗ് ബോസ് സീസണ്‍ രണ്ടിലെ ജിമ്മനായാണ് പലരും സുജോയെ വിശേഷിപ്പിച്ചത്. മല്ലനെന്നും ജിമ്മനെന്നുമൊക്കെയായാണ് ഇപ്പോഴും താരത്തെ വിശേഷിപ്പിക്കുന്നത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് സുജോയും ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയിരുന്നു.
സുജോയുടെ കസിനായ പവന്‍ ജിനോ തോമസും ബിഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. തങ്ങള്‍ ഇരുവരും കസിന്‍സാണെന്ന് സുജോയായിരുന്നു ആദ്യം പറഞ്ഞത്. പവന്‍ വന്നതിന് പിന്നാലെയായാണ് സഞ്ജനയെന്ന സുജോയുടെ പ്രണയിനിയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. സുജോയ്ക്ക് സഞ്ജന നല്‍കിയ സമ്മാനമാണ് മഞ്ഞ ജാക്കറ്റെന്ന് പവന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലെ പേളിഷായി സുജോയേയും സാന്ദ്രയേയും പലരും വിശേഷിപ്പിച്ചിരുന്നു. അതിനിടയിലായിരുന്നു പവന്റെ വെളിപ്പെടുത്തലുകള്‍. ഇതോടെയാണ് സഞ്ജനയും ശ്രദ്ധിക്കപ്പെട്ടത്. ആരാണ് സഞ്ജനയെന്നും സഞ്ജനയും സുജോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമൊക്കെയായിരുന്നു എല്ലാവരും ചോദിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സഞ്ജനയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സുജോയും സാന്‍ഡ്രയും
ഈ സീസണിലെ പേളിഷ് ആരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സുജോയും സാന്‍ഡ്രയും പ്രണയത്തിലാണെന്ന തരത്തിലുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. സുജോയോട് പ്രത്യേക അടുപ്പം തോന്നുണ്ടെന്നും സുജോയുമായി മാത്രമേ അത്തരത്തിലൊരു അടുപ്പം ഫീല്‍ ചെയ്തിട്ടുള്ളൂവെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു. ഒരുമിച്ചുള്ള ഇവരുടെ സംസാരം തുടര്‍ക്കഥയായി മാറിയതോടെയായിരുന്നു ഇവര്‍ പ്രണയത്തിലാണെന്ന് എല്ലാവരും സ്ഥിരീകരിച്ചത്. ബിഗ് ഹൗസിലുള്ളവരും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പവന്‍ എത്തിയതോടെയായിരുന്നു കഥ മാറിയത്.

പ്ലാന്‍ ചെയ്തത്
തങ്ങള്‍ ഇരുവരും പ്ലാന്‍ ചെയ്ത് കളിച്ചതാണെന്നും ലവ് ട്രാക്കുമായി മുന്നേറാമെന്നായിരുന്നു കരുതിയതെന്നും സാന്‍ഡ്രയും സുജോയും പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും ഇതേക്കുറിച്ച് പറഞ്ഞത്. സാന്‍ഡ്രയാണ് ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് പറഞ്ഞത്. അതേക്കുറിച്ച് അവള്‍ തന്നെ പറഞ്ഞിരുന്നതായി മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ സുജോ തന്നെ ചതിക്കുകയായിരുന്നുവെന്നും പുറത്ത് തനിക്കൊരു ജീവിതമുള്ളതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും സാന്‍ഡ്ര പറഞ്ഞിരുന്നു. സുജോയും സാന്‍ഡ്രയും സംസാരിക്കുന്നത് കുറവായിരുന്നു.

സഞ്ജനയ്ക്ക് പിന്തുണ
സുജോയുടെ പ്രണയിനിയാണ് സഞ്ജനയെന്നും തങ്ങള്‍ ഒരുമിച്ച് കറങ്ങാനൊക്കെ പോയിട്ടുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു. സഞ്ജന തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു ആ സമയത്ത് സുജോ പറഞ്ഞത്. ഇത് കേട്ടതോടെ സഞ്ജന ആകെ തകര്‍ന്നുപോയിരുന്നു. സഞ്ജനയുടെ പ്രതികരണം പുറത്തുവന്നതോടെ പ്രേക്ഷകര്‍ സഞ്ജനയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. പിന്നീടാണ് സുജോ തന്നെ സഞ്ജനയെക്കുറിച്ച് പറഞ്ഞത്. തങ്ങളുടെ ബന്ധം സീരിയസാണെന്നും സഞ്ജന നന്നായി പിന്തുണയ്ക്കുന്നുണ്ടെന്നും സുജോ പറഞ്ഞിരുന്നു.

നേരത്തെ പറഞ്ഞിരുന്നു
പ്രണയ ട്രാക്കിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ച് തങ്ങള്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. സുജോയ്ക്ക് കാമുകിയുള്ള കാര്യത്തെക്കുറിച്ച് തനിക്കറിയുമായിരുന്നില്ലെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്. ആ വാദത്തെ പൊളിച്ചടുക്കുന്ന തെളിവുമായാണ് ഇപ്പോള്‍ സഞ്ജന എത്തിയിട്ടുള്ളത്. സുജോയും സാന്‍ഡ്രയും പ്ലാനിംഗ് പറയുന്നതും തനിക്ക് കാമുകിയുണ്ടെന്ന് സുജോ പറയുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്.

തന്റെ കളിയല്ല
സുജോയുടെ മനസ്സ് മാറ്റിയത് സഞ്ജനയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത് തന്റരെ കളിയല്ലെന്ന് സഞ്ജന പറയുന്നു. യാതൊരു തെളിവുമില്ലാതെ തോന്നിയത് വിളിച്ചുപറയുന്നത് നല്ലകാര്യമല്ല. ഏഷണി പറച്ചില്‍ മാത്രമാണത്. താനും സുജോയുമായുള്ള കാര്യങ്ങളെക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചത്. സുജോയുടെ പെരുമാറ്റം മാറിയതിലൂടെ താനുമായുള്ള ബന്ധത്തിന് അദ്ദേഹം എത്ര വിലകല്‍പ്പിക്കുന്നു എന്ന് വ്യക്തമായതായും സഞ്ജന പറയുന്നു. ബിഗ് ബോസില്‍ മത്സരിക്കുന്നില്ലെങ്കിലും ശക്തമായ പിന്തുണയാണ് സഞ്ജനയ്ക്കും മലയാളികള്‍ നല്‍കുന്നത്.


Click it and Unblock the Notifications