സുജോയുടെ പെണ്‍സുഹൃത്തിന്‍റെ അഭ്യര്‍ത്ഥന! ജീവിതം വെച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം!
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന്‍ ജിനോ തോമസ് എത്തിയതിന് പിന്നാലെയായാണ് സുജോയുടെ ജീവിതവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. പവന്‍ എത്തിയപ്പോള്‍ ആദ്യം അരികിലേക്കെത്തി കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചത് സുജോയായിരുന്നു. പ്രത്യേകിച്ച് പരിചയമുള്ളതായി ഇരുവരും പുറമേ കാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നടന്ന ടാസ്‌ക്കിന് ശേഷമായാണ് പല വെളിപ്പെടുത്തലുകളും നടന്നത്. ബിഗ് ബോസ് ആവശ്യപ്പെട്ടതനുസരിച്ച് തന്റെ ജീവിതകഥ പവന്‍ തുറന്നുപറഞ്ഞിരുന്നു.
അഭിനയത്തില്‍ അതീവ തല്‍പ്പരനായ പവന്‍ അത്തരത്തിലുള്ള അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് മോഡലിംഗിലേക്ക് തിരിഞ്ഞത്. സിനിമയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രണയവിവാഹമായിരുന്നുവെന്നും ലാവണ്യയുടെ പിന്തുണയെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. കോള്‍ സെന്റര്‍ ടാസ്‌ക്കിനിടയില്‍ അലക്‌സാന്‍ഡ്ര ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് പവനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ടാസ്‌ക്ക് കഴിയുന്നത് വരെ സംയമനത്തോടെ നിന്ന് പവന്‍ പിന്നീടായിരുന്നു അലക്‌സാന്‍ഡ്രയെ ചോദ്യം ചെയ്തത്. ഇതിനിടയിലേക്ക് സുജോയും എത്തിയതോചെ ആ വഴക്ക് കൈയ്യാങ്കളി വരെ എത്തിയിരുന്നു. സുജോയുടെ ഗേള്‍ഫ്രണ്ടാണ് സഞ്ജനയെന്ന് പവന്‍ പറഞ്ഞിരുന്നു.

സുജോയുടെ പ്രണയം
ബിഗ് ബോസില്‍ ഈ സീസണിലെ പേളിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രേക്ഷകര്‍. അലക്‌സാന്‍ഡ്രയും സുജോ മാത്യുവും പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. അസാന്‍ഡസ് എന്നാണ് ഇവരെ പൊതുവില്‍ വിശേഷിപ്പിക്കുന്നത്. തനിക്ക് സുജോയോട് മാത്രമാണ് ഇത്തരത്തിലൊരു അടുപ്പം തോന്നിയതെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. പവന്‍ ജിനോ തോമസ് എത്തിയതിന് ശേഷമാണ് സുജോയുടെ കാമുകിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സഞ്ജനയും സുജോയും തമ്മില്‍ പ്രണയമുണ്ടെന്നായിരുന്നു പവന്‍ പറഞ്ഞത്.

സഞ്ജന സുഹൃത്ത് മാത്രമാണ്
സഞ്ജന തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സുജോ പറഞ്ഞത്. എപ്പോഴാണ് താന്‍ അവളുമായി പ്രണയത്തിലാണെന്ന് പറഞ്ഞതെന്നും താരം ചോദിച്ചിരുന്നു. പവനുമായുള്ള വാക്ക് തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ മറ്റുള്ളവര്‍ പിടിച്ച് മാറ്റുകയായിരുന്നു. സഞ്ജനയെ അറിയാമെന്നും തങ്ങളെല്ലാം ഒരുമിച്ച് കൂടാറുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് സഞ്ജന സുഹൃത്ത്് മാത്രമാണെന്ന വെളിപ്പെടുത്തലുമായി സുജോ എത്തിയത്.

പിറന്നാള്‍ സമ്മാനം
പവന്‍ എത്തിയതിന് ശേഷം സുജോയ്ക്ക് മഞ്ഞ ജാക്കറ്റ് സമ്മാനിച്ചിരുന്നു. ഇത് സഞ്ജനയുടെ പിറന്നാള്‍ സമ്മാനമാണെന്നും പവന്‍ പറഞ്ഞിരുന്നു. കേക്കും ജാക്കറ്റുമാണ് താന്‍ നല്‍കിയത്. കേക്ക് അകത്തേക്ക് കൊണ്ടുപോവാന്‍ സമ്മതിക്കാതിരുന്നത് അവസാനനിമിഷമാണെന്നും ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു സഞ്ജന പറഞ്ഞത്. സഞ്ജന തന്റെ കൈയ്യിലാണ് ജാക്കറ്റ് നല്‍കിയതെന്നും അത് താനാണ് പവന് കൈമാറിയതെന്നും പവന്റെ ഭാര്യയായ ലാവണ്യയും പറഞ്ഞിരുന്നു.

കാമുകിയാണ്
പവന്‍ മാത്രമല്ല സഞ്ജനയും തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരുന്നു. ബിഗ് ഹൗസിലേക്ക് എത്തിയതിന് ശേഷം സുജോയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എങ്ങനെയാണ് തന്നെക്കുറിച്ച് സുഹൃത്ത് എന്ന് മാത്രം പറഞ്ഞതെന്ന് മനസ്സിലാവുന്നില്ലെന്നും സഞ്ജന പറഞ്ഞിരുന്നു. മഞ്ഞ ജാക്കറ്റ് മാത്രമല്ല ലിപ്സ്റ്റിക്കുള്ള ടീഷര്‍ട്ടും താനാണ് നല്‍കിയതെന്നും സഞ്ജന പറഞ്ഞിരുന്നു.

കൂടുതലൊന്നും പറയാനില്ല
സഞ്ജന-സുജോ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. ആര്‍മി ഗ്രൂപ്പിലും ഇത് വിഷയമായിരുന്നു. ഇതേക്കുറിച്ചുള്ള അലക്‌സാന്‍ഡ്രയുടെ പ്രതികരണം അറിയാനായി കാത്തിരിക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പരയാനില്ലെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും സഞ്ജന കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ പ്രതികരണങ്ങളില്ല, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് പൂര്‍ണമായ വിവരങ്ങളില്ലെന്നും സഞ്ജന കുറിച്ചിട്ടുണ്ട്.

ഫേക്ക് അക്കൗണ്ടുകള്‍
സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തതായി മനസ്സിലാക്കുന്നു. തന്റെ പേരിലും താന്‍ എഴുതി എന്ന തരത്തിലുമായി നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. അത് അവസാനിപ്പിക്കണം. അങ്ങനെ ചെയ്യുന്നത് നിര്‍ത്തണം. എന്തൊക്കെയായാലും സുജോയ്ക്കും പവനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നുവെന്നും സഞ്ജന കുറിച്ചിട്ടുണ്ട്. മലയാളം അറിയാത്ത തനിക്ക് സുഹൃത്തുക്കളാണ് പരിപാടിയെക്കുറിച്ച് പറഞ്ഞുതരുന്നതെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു.

ശരിയായ വഴിയിലൂടെ
ശരിയായ വഴിയിലൂടെ കളിച്ച് സുജോയും പവനും വിജയിക്കുമെന്ന് താന്‍ കരുതുന്നുവെന്നും സഞ്ജന പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ സഞ്ജനയുടെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് സഞ്ജനയ്ക്ക് പിന്തുണയുമായി എത്തിയിട്ടുള്ളത്. സഞ്ജനയെക്കുറിച്ചും സുജോ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും പ്രതികരിച്ച് പവന്റെ ഭാര്യയായ ലാവണ്യയും എത്തിയിരുന്നു.

എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല
പവനും തങ്ങളും ഒ്‌രുമിച്ചായിരുന്നുവെന്നും സഹോദരനെപ്പോലെയാണ് അദ്ദേഹമെന്നും സഞ്ജന പറഞ്ഞിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് സുജോയെന്നും അവര്‍ പറഞ്ഞിരുന്നു. വിശ്വാസ്യതയ്ക്കാണ് താനും പ്രാധാന്യം നല്‍കുന്നത്. ഇതേക്കുറിച്ച് സുജോയോടും പറഞ്ഞിട്ടുണ്ട്. സുജോ പുറത്തുവന്നാല്‍ എങ്ങനെയായിരിക്കും താന്‍ പ്രതികരിക്കുന്നതെന്ന് പറയാനാവില്ലെന്നും സഞ്ജന പറഞ്ഞിരുന്നു.


Click it and Unblock the Notifications