സുജോയുടെ പെണ്‍സുഹൃത്ത് ബിഗ് ബോസിലേക്ക് എത്തുന്നുണ്ടോ? സഞ്ജനയുടെ മറുപടി ഇങ്ങനെ!
പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ഇത്തവണ ബിഗ് ബോസില്‍ അരങ്ങേറുന്നത്. മത്സരാര്‍ത്ഥികളെക്കുറിച്ച് മാത്രമല്ല പുറമെയുള്ളവരെക്കുറിച്ചുമുള്ള ചര്‍ച്ചകളും ഇത്തവണ നടക്കുന്നുണ്ട്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ഹൗസിലേക്കെത്തിയ പവന്‍ ജിനോ തോമസിന്റെ തുറന്നുപറച്ചിലായിരുന്നു ഇതിലേക്ക് നയിച്ചത്. സുജോ മാത്യുവിന് കാമുകിയുണ്ടെന്നും താനും ഭാര്യയും അവളും സുജോയും ഒരുമിച്ച് ഹാങൗട്ട് ചെയ്യാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. പവനും സുജോയും കസിന്‍സാണെന്നുള്ള വിവരവും പുറത്തുവന്നത് അപ്പോഴായിരുന്നു. അലക്‌സാന്‍ഡ്രയുമായുള്ള സുജോയുടെ ബന്ധത്തെക്കുറിച്ചും പവന്‍ ചോദിച്ചിരുന്നു.
സാന്‍ഡ്രയോട് പ്രണയം തോന്നിത്തുടങ്ങിയിരുന്നുവെന്ന് സുജോ തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ഹൗസിലെത്തിയതിന് ശേഷം തനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് സുജോയോടാണെന്ന് അലക്‌സാന്‍ഡ്രയും പറഞ്ഞിരുന്നു. ഇവര്‍ ഇരുവരും പ്രണയത്തിലാണെന്ന് ബിഗ് ഹൗസിലുള്ളവരും പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് പവന്‍ സഞ്ജനയും സുജോയും പ്രണയത്തിലായിരുന്നുവെന്നും സുജോയ്ക്കായി മഞ്ഞ ജാക്കറ്റ് നല്‍കിയത് സഞ്ജനയാണെന്നും തുറന്നുപറഞ്ഞത്. ഇതോടെയാണ് സഞ്ജനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സഞ്ജനയോട് ബിഗ് ബോസിലേക്ക് വരുന്നുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
Recommended Video

ബിഗ് ബോസിലേക്ക് വരുന്നുണ്ടോ?
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സഞ്ജന പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. തനിക്ക് മലയാളം അറിയില്ലെന്നും സുഹൃത്തുക്കളാണ് ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് തരുന്നതെന്നും സഞ്ജന മുന്‍പ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാളികളുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞും സഞ്ജന എത്തിയിരുന്നു. ഈ പോസ്റ്റിന് കീഴിലായാണ് ആരാധകര്‍ സഞ്ജനയോട് ബിഗ് ബോസിലേക്ക് വരുന്നുണ്ടോയെന്ന് ചോദിച്ചത്.

സഞ്ജനയുടെ മറുപടി
ബിഗ് ബോസിലേക്ക് വരുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന മറുപടിയാണ് സഞ്ജന നല്‍കിയിട്ടുള്ളത്. താനും സുജോയും പ്രണയത്തിലാണെന്നും തന്റെ ആശീര്‍വാദത്തോടെയാണ് സുജോ മത്സരത്തില്‍ പങ്കെടുക്കാനായി പോയതെന്നും സഞ്ജന പറഞ്ഞിരുന്നു. താന്‍ ഗേള്‍ ഫ്രണ്ട് മാത്രമാണ് എന്ന് എങ്ങനെ സുജോ പറഞ്ഞെന്ന് മനസ്സിലായില്ലെന്നും അത് തന്നെ വേദനിപ്പിച്ചെന്നും സഞ്ജന പറഞ്ഞിരുന്നു.

സുജോ നിങ്ങള്‍ക്ക് ചേരില്ല
സുജോ നിങ്ങള്‍ക്ക് ചേരില്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് വന്ന് സുജോയുടെ വാദത്തെ പൊളഇച്ചടുക്കണമെന്നുമൊക്കെയുള്ള കമന്റുകളും സഞ്ജനയുടെ പോസ്റ്റിന് കീഴിലുണ്ടായിരുന്നു. കമന്റുകളെല്ലാം താന്‍ കാണുന്നുണ്ടെന്നും എല്ലാത്തിനും മറുപടി പറയാന്‍ കഴിയുന്നില്ലെന്നും സഞ്ജന പറഞ്ഞിരുന്നു. നിങ്ങള്‍ സൂപ്പറാണ്, സുജോ നിങ്ങള്‍ക്ക് ചേരില്ലെന്ന കമന്റിനും സഞ്ജന മറുപടി നല്‍കിയിരുന്നു.

ദൈവം അവിടെയുണ്ട്
സുജോ നിങ്ങള്‍ക്ക് ചേരില്ലെന്ന് പറഞ്ഞയാള്‍ക്ക് ദൈവം അവിടെയുണ്ടെന്നുള്ള മറുപടിയായിരുന്നു സഞ്ജന നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടെന്നും ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതെന്നും വ്യാജപ്രചാരണങ്ങളില്‍ നിന്നും പിന്‍മാറണമെന്നും സഞ്ജന ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. സുജോ ബിഗ് ബോസില്‍ നിന്നും പുറത്തുവന്നാല്‍ താന്‍ എങ്ങനെയായിരിക്കും പെരുമാറുകയെന്നത് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications