സുജോയുടെ പെണ്‍സുഹൃത്ത് സത്യങ്ങള്‍ പറയുന്നു! ഞാൻ അസ്വസ്ഥയാണെന്നും സഞ്ജന
Recommended Video
ബിഗ് ബോസ് മത്സരം വലിയ ശക്തിയായി കൊണ്ടിരിക്കുകയാണ്. തുടക്കത്തില്‍ ഉള്ള സൗഹൃദങ്ങളെല്ലാം പാതി വഴിയില്‍ അവസാനിച്ചു. പുറത്ത് അടുത്ത സൗഹൃദമുണ്ടായിരുന്നവര്‍ ബിഗ് ബോസിലെത്തിയതോടെ ഒരു ഗ്രൂപ്പായി മാറിയിരുന്നു. എന്നാല്‍ പുതിയ ടാസ്‌ക് ഇവരുടെ സൗഹൃദം മാത്രമല്ല പുറത്തുള്ള പല ബന്ധങ്ങളെ കുറിച്ചും തുറന്ന് പറയാനുള്ള അവസരമാക്കി.
കഴിഞ്ഞ ദിവസം നടത്തിയ ലക്ഷ്യൂറി ബജറ്റ് ടാസ്‌കിനിടെ അലക്‌സാന്‍ഡ്രയും പവന്‍ ജിനോ തോമസും നേര്‍ക്ക് നേര്‍ വന്നിരുന്നു. ഇതിനിടെ സുജോയ്ക്ക് പുറത്ത് ഒരു ഗേള്‍ ഫ്രണ്ട് ഉണ്ടെന്നും അവള്‍ പിറന്നാള്‍ സമ്മാനമായി തന്ന് വിട്ട ജാക്കറ്റിനെ കുറിച്ചുമെല്ലാം പവന്‍ തുറന്ന് പറഞ്ഞിരുന്നു. ഇതോടെ സുജോയുടെ ഗേള്‍ ഫ്രണ്ട് ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. സഞ്ജന എന്ന സുജോയുടെ പെണ്‍സുഹൃത്ത് ബിഗ് ബോസിനെ കുറിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് സംസാരിച്ചിരിക്കുകയാണ്.

ബിഗ് ബോസിലേക്ക് സുജോ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു. എനിക്ക് അറിയാം ഇത്രയും കഠിനാധ്വാനിയായ അദ്ദേഹത്തിന് ബിഗ് ബോസ് എത്രത്തോളം പ്രധാന്യമുള്ളതാണെന്ന്. പിന്നെ ആകെയുള്ള ദുഃഖം സുജോയോട് സംസാരിക്കാന്‍ സാധിക്കില്ലല്ലോ എന്നത് മാത്രമായിരുന്നു. സുജോയുടെ സ്വകാര്യജീവിതം പൊതുവേദിയില്‍ തുറന്ന് കാട്ടുന്നതില്‍ വേവലാതികളൊന്നും ഒരിക്കലുമില്ല. സുജോ മുന്‍പ് തന്നെ പൊതു വ്യക്തിത്വമുള്ള ആളാണ്. അത് ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് ഞാന്‍ കരുതുന്നതെന്നും സഞ്ജന പറയുന്നു.

അദ്ദേഹം നല്ല രീതിയില്‍ ബിഗ് ബോസില്‍ നില്‍ക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. നിങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല, എനിക്ക് അഭിമാനിക്കാനുള്ളവ ആയിരിക്കണം അവിടുത്തെ നേട്ടങ്ങള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. ഷോ യില്‍ ഞാന്‍ സത്യസന്ധമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതും. ബിഗ് ബോസില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മഞ്ഞ ജാക്കറ്റും ലിപ്സ്റ്റിക് ഉള്ള ഷര്‍ട്ടും താന്‍ പിറന്നാള്‍ സമ്മാനമായി കൊടുത്ത് വിട്ടതാണ്. ഒരു കേക്കും കൊടുത്തിരുന്നു. എന്നാല്‍ അകത്തേക്ക് കൊണ്ട് പോകാന്‍ അവസാന നിമിഷം സമ്മതിച്ചില്ല. അത് എന്ത് കൊണ്ടാണെന്ന് അറിയില്ല.

പവന്‍ പറയുന്നത് പോലെ ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു. പവന്‍ എനിക്ക് സഹോദരനെ പോലെയാണ്. വിശ്വാസ്യതയാണ് എല്ലാമെന്ന് ഞാന്‍ കരുതുന്നതായി നേരത്തെ തന്നെ സുജോയോട് പറഞ്ഞിട്ടുണ്ട്. ജയപരാജയങ്ങള്‍ക്ക് സ്ഥാനമില്ല. എനിക്ക് മലയാളം അറിയില്ല. പക്ഷേ സുജോയുടെതായി പരിപാടിയില്‍ വരുന്ന ഓരോ ചെറിയ സീനുകള്‍ പോലും ഞാന്‍ കാണാറുണ്ട്.

എന്റെ സുഹൃത്തുക്കളെല്ലാം എനിക്കത് ട്രാന്‍സിലേറ്റ് ചെയ്ത് തരും. എന്റെയും സുജോയുടെയും ജീവിതത്തെ കുറിച്ച് അറിയുന്നവരാണവര്‍. ഫേസ്ബുക്കില്‍ അദ്ദേഹത്തെ കുറിച്ച് വരുന്ന കമന്റുകള്‍ ഞാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്യും. ഞാന്‍ ശരിക്ക് ഒപ്പമാണ് നില്‍ക്കുന്നത്. എന്നോടൊപ്പം നില്‍ക്കുന്ന പവന്‍ അടക്കമുള്ളവരോട് എനിക്ക് നന്ദിയുണ്ട്. സുജോ പുറത്ത് വന്നാല്‍ എന്താണ് പ്രതികരിക്കുക എന്ന് ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഞാനാകെ അസ്വസ്ഥയാണ്. എന്തായാലും പുറത്ത് വന്നാല്‍ എന്തായിരുന്നു ശരിക്കും ഷോ യില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കും.

എന്നെ അറിയാഞ്ഞിട്ട് പോലും എനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും വലിയ സ്‌നേഹമുണ്ട്. (കുറച്ച് പേരൊടൊഴികെ). അത്രമാത്രം തന്ത്രപൂര്‍വം ഒപ്പം തന്നെ അവനായി നിന്നും കളിയില്‍ വിജയിക്കുന്നതാണ് ശരിയായ വഴിയെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും സഞ്ജന പറയുന്നു.


Click it and Unblock the Notifications