എച്ച് എമ്മിന് പ്രേമലേഖനം എഴുതി രഘു! രസകരമായ ക്ലാസുമായി ഫുക്രു! ഇത്തവണയും പിണങ്ങി ദയ
ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ വേറെ ലെവല്‍ കളികളുമായി മുന്നേറി കൊണ്ടിരിക്കുകയാണ്. രജിത്ത് പുറത്തുപോയ ശേഷം ശോകമൂകമായ ബിഗ് ബോസ് വീട് വീണ്ടും ആക്ടീവായിരുന്നു. താല്‍ക്കാലികമായി നിര്‍ത്തിവെച്ച സ്‌കൂള്‍ ടാസ്‌ക്ക് വീണ്ടും പുനരാരംഭിച്ചു. ബിഗ് ബോസ് വീട് സ്‌കൂള്‍ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാന്‍ മല്‍സരാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ സാധിച്ചിരിക്കുകയാണ്.
ബിബി ഹൈസ്‌ക്കൂളില്‍ ഇത്തവണ ദയ ടീച്ചറുടെ ജീവിതപാഠം ക്ലാസായിരുന്നു ആദ്യം. ജീവിതത്തില്‍ ആരാകണമെന്നാണ് ആഗ്രഹം എന്ന് കുട്ടികളോട് ചോദിച്ചാണ് ദയ ക്ലാസ് തുടങ്ങിയത്. ഡോക്ടര്‍, എഞ്ചിനീയര്‍ എന്ന് പലരും പറഞ്ഞപ്പോള്‍ കല്യാണം കഴിക്കണമെന്ന് പാഷാണം ഷാജിയും എംഎല്‍എ ആകണമെന്ന് രഘുവും രസകരമായി പറഞ്ഞു.

ക്ലാസില്‍ പെണ്‍കുട്ടികള്‍ കാലിന്റെ മുകളില്‍ കാല് കയറ്റി വെക്കാന്‍ പാടില്ലെന്ന് ദയ പറഞ്ഞപ്പോള്‍ അത് മറ്റുളളരെ അസ്വസ്ഥരാക്കിയിരുന്നു. അങ്ങനെ പറഞ്ഞതില്‍ പലരും പ്രതിഷേധം അറിയിച്ചു. പിന്നീട് ജീവിതത്തില്‍ ഒറ്റയ്ക്കാകുന്ന സന്ദര്‍ഭം വന്നാല്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നതായിരുന്നു ദയ പഠിപ്പിക്കാന്‍ തുടങ്ങിയത്. ഇത് കേട്ട് ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ പാട്ട് പാടാന്‍ പറ്റുമെന്ന് ഷാജി പറഞ്ഞു.
Recommended Video

എല്ലാവരുടെയും തര്‍ക്കുത്തരങ്ങള്‍ കേട്ട് ദയ ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് പ്രിന്‍സിപ്പാളായ ആര്യയാണ് ദയയെ അനുനയിപ്പിച്ച് വീണ്ടും ക്ലാസിലേക്ക് തിരികെ എത്തിച്ചത്. സ്‌കൂള്‍ ടാസ്‌ക്കില്‍ ഫുക്രു സാറായിരുന്നു കുറച്ച് രസകരമായി ക്ലാസ് എടുത്തത്. കുട്ടികളുടെ തോളില്‍ കൈയ്യിട്ട് നടക്കുന്ന ഫുക്രു മാഷിനെയാണ് ഇത്തവണ കണ്ടത്.

ഇന്റര്‍വെല്‍ സമയത്ത് അവര്‍ക്കൊപ്പം നിന്ന് കളിക്കുന്ന ഫുക്രു മാഷിനെ സ്‌കൂള്‍ ടാസ്‌ക്കില്‍ കണ്ടു. മോറല്‍ സയന്‍സ് അധ്യാപകനായിട്ടാണ് സുജോ മാഷ് എത്തിയത്. ഇമ്മോറല്‍ ട്രാഫിക്കിന്റെ സര്‍ എന്നാണ് സുജോയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഇരട്ട പേരിട്ടത്. ബോര്‍ഡില്‍ സുജോയുടെ കാര്‍ട്ടൂണ്‍ ചിത്രം വരച്ചാണ് മാഷിനെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്.

ഇതാരാണ് വരച്ചതെന്ന് ചോദിച്ച സുജോ പിന്നാലെ അത് ഷാജിയും അഭിരാമിയും ചേര്‍ന്നാണ് ഒപ്പിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് അവര്‍ക്കുളള ശിക്ഷയും സുജോ മാഷ് നല്‍കി. അച്ചടക്കമില്ലായ്മ കാരണം മറ്റുളളവര്‍ക്കും കടുത്ത ശിക്ഷയാണ് സുജോ മാഷ് നല്‍കിയത്. മുട്ടില്‍ ഇഴയിച്ചും ബെഞ്ചിന്റെ മുകളില്‍ നിര്‍ത്തിയും മാഷ് കുട്ടികളെ അനുസരണ പഠിപ്പിച്ചു. ഫുക്രുവിന്റെ ക്ലാസിനിടെ പൊളിറ്റിക്‌സിന്റെ ഡെഫിനിഷന്‍ എല്ലാവരും പഠിച്ചു.

പിന്നാലെ അഭിരാമിയെ കൊണ്ട് പാട്ട് പാടിച്ച മാഷ് ഷാജിയെയും രേഷ്മയെയും കൊണ്ട് ചുവടുവെപ്പിക്കുകയും ചെയ്തു. സ്റ്റാച്യൂ പറഞ്ഞ് കുട്ടികളെ കൊണ്ട് പഠിപ്പിച്ച ഡെഫിനിഷന്‍ ഫുക്രു ഓര്‍ത്തുപറയിപ്പിച്ചു. ഇത് ക്ലാസിലാകെ ചിരി പടര്‍ത്തുകയും ചെ്‌യ്തു. ബിബി ഹൈസ്‌ക്കൂളിലെ വാര്‍ഷിക പരീക്ഷയില്‍ അമൃതയും അഭിരാമിയുമാണ് ഒന്നാമത് എത്തിയത്. വൈവ മാതൃകയിലാണ് പരീക്ഷ നടന്നത്.

പരീക്ഷയ്ക്കിടെ എച്ച് എമ്മിന് രഘു പ്രണയലേഖനം എഴുതിയിരുന്നു. ഇത് എല്ലാവരുടെയും മുന്നില്‍ വെച്ച് രഘുവിനെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. 112മാര്‍ക്കാണ് അമൃതയ്ക്കും അഭിരാമിയ്ക്കും പരീക്ഷയില്‍ ലഭിച്ചത്. തൊട്ടുപിന്നാലെ 107 മാര്‍ക്കുമായി എലീനയും 102.5 മാര്‍ക്കുമായി രേഷ്മയും മൂന്നാമത് എത്തി. ഇത്തവണ നൂറ് ശതമാനം വിജയമാണ് ബിബിഎച്ച്എസില്‍ ഉണ്ടായത്.


Click it and Unblock the Notifications